Advertisment

‘ദ കേരള സ്‌റ്റോറി’; തമിഴ്‌നാട്ടിൽ ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്റര്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു

New Update

publive-image

Advertisment

ചെന്നൈ: ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്ന തമിഴ്‌നാട്ടിലെ തിയറ്ററുകള്‍ക്ക് മുന്നിലും പ്രതിഷേധം ശക്തം. കോയമ്പത്തൂരിലെയും ചെന്നൈയിലെയും തീയറ്ററുകളിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. ചെന്നൈയിലെ പിവിആര്‍ തിയറ്റര്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും ഫ്ലക്സ് ബോര്‍ഡുകള്‍ വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്.

എസ്ഡിപിഐയുടെയും തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകത്തിന്റെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. തിരുമംഗലത്ത് വിആര്‍ മാളിന് മുന്നിലും റോയപ്പേട്ട ക്ലോക്ക് ടവറിന് സമീപമുള്ള എക്‌സ്പ്രസ് അവന്യൂ മാളിന് മുന്നിലും വിരുഗമ്പാക്കം ഐനോക്‌സ് സിനിമാ ഹാളിലും വേളാച്ചേരിയിലെ പിവിആര്‍ സിനിമാശാലകള്‍ക്ക് പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോയമ്പത്തൂരിലെ ബ്രൂക്ക്ഫീല്‍ഡ് മാളിന് മുന്നിലും പ്രതിഷേധക്കാര്‍ സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു.

അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്ഡിപിഐക്കാരായ 65 പേരെയും ടിഎംഎംകെയില്‍ നിന്നുള്ള 64 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച എജിഎസ് കോംപ്ലക്സിന് മുന്നിലേക്ക് പ്രവർത്തകർ ഇരച്ചു കയറി. ടി നഗറില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിയറ്ററിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ജിഎന്‍ ചെട്ടി റോഡില്‍ പ്രതിഷേധക്കാര്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Advertisment