Advertisment

വിനീത് കുമാര്‍ ചിത്രം ‘സൈമണ്‍ ഡാനിയേല്‍’ ; ട്രെയിലര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിനീത് കുമാര്‍ നായകനായെത്തുന്ന ചിത്രം ‘സൈമണ്‍ ഡാനിയേല്‍’ന്റെ ട്രൈലെർ പുറത്തിറങ്ങി. ഓഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് നടൻ മമ്മൂട്ടിയാണ്. സാജന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രാകേഷ് കുര്യാക്കോസിന്റതാണ് രചന. ചിത്രത്തിൽ ദിവ്യ പിള്ളയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രാകേഷ് കുര്യാക്കോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രം ഒരു ട്രെഷര്‍ ഹണ്ടിന്റെ കഥയാകും പറയുക. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജസ്റ്റിൻ ജോസ് സംഗീത സംവിധാനം – വരുൺ കൃഷ്ണ, എഡിറ്റർ – ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ – ലിജോ ലൂയിസ്, കലാ സംവിധാനം – ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസൽ ബക്കർ, കളറിസ്റ് ലിജു പ്രഭാകർ, കോസ്റ്റ്യൂം & സ്റ്റൈലിങ്‌ – അഖിൽ, സാം; മേക്കപ്പ് – മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി – റോബിൻ ടോം, ഓപ്പറേറ്റീവ് ക്യാമറമാൻ- നിള ഉത്തമൻ, അസോസിയേറ്റ് ഡയറക്ടർസ് ജീസ് ജോസ്, ഡോൺ ജോസ്, ഡിസൈൻസ് – പാലയ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.

Advertisment