30
Friday September 2022
മലയാള സിനിമ

‘പത്തൊമ്പതാം നൂറ്റാണ്ട് ‘ തിരുവോണ ദിനത്തിൽ തീയ്യേറ്ററുകളിൽ

ഫിലിം ഡസ്ക്
Friday, August 12, 2022

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീ ​ഗോകുലം മൂവിസിന്റെ വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ സെപ്തംബർ 8ന് തീയ്യേറ്ററുകളിലെത്തും. ​ഗോകുലം ​ഗോപാലൻ നിർമ്മിച്ച പാൻ ഇന്ത്യൻ മെ​ഗാ ബജറ്റ് ചിത്രം സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽസൺ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്.

സംവിധായകൻ വിനയൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായി ഓണക്കാലത്ത് ചിത്രം തീയ്യേറ്ററുകളിലെത്തും. ഓണത്തിന് എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.

സംവിധായകൻ വിനയന്റെ ഫേസ് ബുക്ക് പോസ്റ്റിലേക്ക്: “പത്തൊൻപതാം നുറ്റാണ്ട്” സെപ്തംമ്പർ 8 ന് തിരുവോണ നാളിൽ തീയറ്ററുകളിൽ എത്തുകയാണ്. മലയാളം കൂടാതെ തമിഴ് , തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകുർ ചരിത്രമാണ് പറയുന്നത്.

ആക്ഷൻപാക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവയ്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു.

എം ജയചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണൻെറ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തിൽ ആദ്യമായെത്തുകയാണ്. സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്ഷൻ സീനുകളും ഏറെ ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം എൻെറ സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ടാണ്. അത് പ്രേക്ഷകർക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു പ്രതീക്ഷിക്കുന്നു. നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു.

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ‍ ആന്റ് മാർക്കറ്റിം​ഗ് : കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടർ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ സംഗീത് വി.എസ്., അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്‌ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്.

More News

ഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി. ചെയർമാനായി പ്രദീപ് കുമാറിനെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മതിയായ യോഗ്യതയുള്ളവരെ ഇൻ്റർവ്യൂ നടത്താതെ ഒഴിവാക്കാൻ […]

പാൻ ഇന്ത്യൻ താരമായി തിളങ്ങുന്ന ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്സ് ടീസർ എത്തി. ഫാമിലിമാൻ വെബ് സീരിസുകളുടെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് നെറ്റ് ഫ്ളിക്സിലൂടെയാണ് റിലീസ്. ദുൽഖർ സൽമാൻ ,രാജ് കുമാർറാവു, ഗൗരവ് ആദർശ് എന്നിവരു‌ടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കോമഡി ത്രില്ലറാണ് ഗൺസ് ആൻഡ് ഗുലാബ്സ്.ടീസറിൽ ദുൽഖകർ തിളങ്ങുമ്പോൾ വൻ പ്രതീക്ഷ പുലർത്തുകയാണ് ആരാധകർ.

റിയാദ് : പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികൾ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളിൽ കൂടുതൽ പഠനവും പരിഹാരവും കാണാൻ അധികൃതർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് […]

കൊച്ചി: ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

വർക്കല: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ വയോജനങ്ങൾക്ക് സൗജന്യ വിനോദ യാത്ര ഒരുക്കി സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയും. കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ.യും തോന്നയ്ക്കൽ സായിഗ്രാമവുമായി സഹകരിച്ച് ആണ് സായിഗ്രാമിലെ അന്തേവാസികളായ വയോജനങ്ങൾക്ക് യാത്ര ഒരുക്കിയത്. ഇവർക്കായി സമീപ മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കാണ് അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സൗജന്യ യാത്ര ഒരുക്കിയത്. വർക്കല പാപനാശം ബീച്ചിൽ ഇവർക്കായി നാടൻ പാട്ടും കലാ വിരുന്നുകളും സംഘടിപ്പിച്ചിരുന്നു. കലാവിരുന്നിനു പ്രശസ്ത നാടൻ പാട്ട് […]

വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്. സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നു. 10-ൽ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗർ ഓവർഫ്ലോ ബഗ് എന്നാണ് ഇതിനെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നത്. ദി വെർജ് പറയുന്നതനുസരിച്ച്, ഈ  ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് […]

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. തച്ചൂർക്കുന്ന് ശ്രീ വിനായകത്തിൽ അരുണും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. അരുൺ ബി.ടി.എസ്. റോഡിൽ കാ‌ർ പാർക്കു ചെയ്ത് കടയിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് കാറിൽ നിന്നും ഗന്ധവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കുഞ്ഞടക്കം കുടുംബാംഗങ്ങളായ മൂന്നുപേർകാറിൽ നിന്നും ഇറങ്ങി ഓടി.

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽ തെരുവു നായയുടെ കടിയേറ്റു.  കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്. പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു. ഇവിടെതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് അയച്ചു.  

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സർക്കാർ. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കേന്ദ്രനിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാൻ സംസ്ഥാനസർക്കാർ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് […]

error: Content is protected !!