Advertisment

കാർത്തിയുടെ "സർദാർ"; ഒക്ടോബർ 21ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തുന്നു

author-image
ജൂലി
New Update

publive-image

Advertisment

കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സർദാർ ഒക്ടോബർ 21ന് റിലീസിനെത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് ഇതിനോടകം സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്.

publive-image

ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 55 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയൻ എന്നിവരാണ് നായികമാർ.

publive-image

കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് 'സര്‍ദാര്‍' എന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രമെത്തിക്കുന്നത്.ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം. വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂർത്തിയാക്കിയ 'സര്‍ദാര്‍' കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള പി.ആർ.ഒ: പി.ശിവപ്രസാദ്

Advertisment