Advertisment

പീറ്റർ ഹെയിൻ ഒരുക്കുന്ന ഗംഭീര ആക്ഷനുമായി വിശാൽ ചിത്രം ലാത്തി : ട്രെയ്‌ലർ പുറത്തു വിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമയായ ' ലാത്തി ' യുടെ ട്രെയ്‌ലർ റീലീസ് ചെയ്തു . നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മക്കുന്ന. ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്.

ആക്ഷനും വൈകാരികതയും സമ്മിശ്രമായ ഒരു പോലീസ് സ്റ്റോറിയാണ് ' ലാത്തി ' . സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. അതാരാണെന്ന വിവരം ഇതു വരെ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജ ചിത്രത്തിൻ്റെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ' ഇതിലെ സാഹസികമായ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയിനാണ്.

Advertisment