Advertisment

നയൻതാരയുടെ ഹൊറർ ചിത്രം "കണക്റ്റ് " ഡിസംബർ 22-ന് ; ട്രെയിലർ വൈറൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി : ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രം 'കണക്റ്റ്' ഡിസംബര്‍ 22-ന് ന്യൂ സൂര്യ ഫിലിംസ് തീയേറ്ററുകളിലെത്തിക്കുന്നു.'മായ', 'ഗെയിം ഓവര്‍' എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അശ്വിന്‍ ശരവണൻ സംവിധാനം ചെയ്ത "കണക്റ്റി'ന്റെ ഒഫീഷ്യൽ ട്രെയിലർ വൈറലായിരിക്കയാണ്.

റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്‍ നിർമ്മിക്കുന്ന "കണക്റ്റ് " ന്റെ രചന അശ്വിന്‍ ശരവണൻ,കാവ്യ രാംകുമാർ ചേർന്ന് എഴുതുന്നു.ക്യാമറ-മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം-പൃഥ്വി ചന്ദ്രശേഖര്‍,എഡിറ്റര്‍- റിച്ചാര്‍ഡ് കെവിൻ

Advertisment