Advertisment

വാലന്റൈന്‍സ് ഡേ: റീൽ ചലഞ്ചുമായി 'ഓ മൈ ഡാർലിംഗ്' ടീം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്‌ ഓ മൈ ഡാര്‍ലിങ്'. ഇതിന്റെ ടീസറും ശ്രദ്ധേയമാവുകയാണ്. വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ കമിതാക്കൾക്കായി മനോഹരമായ ഒരു മത്സരവുമായി വന്നിരിക്കുകയാണ്.

ടീസർ രംഗം റീൽസായി പങ്കുവക്കുന്നവർക്കാണ് ഓ മൈ ഡാർലിങ് ടീം അടിപൊളി സമ്മാനം ഒരുക്കുന്നത്. ചലഞ്ചിൽ വിജയികൾക്ക് ടീം പ്രഖ്യാപിച്ചിരിക്കുന്നത് വാലന്റൈൻ ദിനത്തിൽ സ്പെഷ്യൽ പ്രോഗ്രാമിൽ അതിഥികൾ ആകുവാനുള്ള അവസരമാണ്.

publive-image

ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ചിത്രത്തിന്റെ ഫ്രീ ടിക്കറ്റ് ലഭിക്കുന്നതാണ്. കൂടാതെ തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഓ മൈ ഡാർലിങ് ടീമിനോടൊപ്പം കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് വാലന്റൈൻസ് ദിനത്തിലെ പ്രത്യേക ഡിന്നറിൽ അതിഥിയാകാനുള്ള അവസരവും ലഭിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ #OhMyDarlingReelsChallenge #OhMyDarlingMovie എന്ന ടാഗുകൾ ഉപയോഗിക്കേണ്ടതാണ്.

ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment