Advertisment

കോഹ്‌ലി തിരിച്ചെത്തി; ന്യൂസീലൻഡിനെതിരെ രണ്ടാം ടെസ്റ്റിന് മുംബൈയിൽ ഇന്ന് തുടക്കം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യ ഇന്ന് ന്യൂസിലന്റിനെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. മുംബൈയിലെ മത്സരം നയിക്കുന്നത് ടീമിൽ തിരികെ എത്തിയ വിരാട് കോഹ്ലിയാണ്. ആദ്യ ടെസ്റ്റിൽ ബാറ്റിംഗിൽ തിളങ്ങിയ ശ്രേയസ്സ് അയ്യരും ഓൾറൗണ്ടർ പ്രകടനത്തോടെ നിൽക്കുന്ന രവീന്ദ്രജഡേജയും അശ്വിനുമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്.

ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ രണ്ടാം ടെസ്റ്റ് ജയിച്ച് 1-0ന് ടെസ്റ്റ് പരമ്പര

സ്വന്തമാക്കാനാണ് ഇരുടീമുകളും ശ്രമിക്കുക. ഓപ്പണർമാരിൽ മായങ്കിന്റെ നില പരുങ്ങലിലാണ്. അതേ സമയം ശുഭ്മാൻ ഗില്ല് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കുന്ന അജിങ്ക്യാ രഹാനേയും ചേതേശ്വർ പൂജാരയും തുടർച്ചയായി പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ മദ്ധ്യനിരയുടെ ശാപം.

മദ്ധ്യനിരയിൽ കോഹ്‌ലി എത്തുന്നതോടെ അജിങ്ക്യരഹാനയെ മാറ്റുമെന്നാണ് സൂചന. അതുപോലെ കഴുത്തിൽ പരിക്കേറ്റെങ്കിലും കളിക്കാൻ പ്രയാസമില്ലെന്ന് അറിയിച്ചതിനാൽ വൃദ്ധിമാൻ സാഹ തന്നെ തുടരുമെന്നും സൂചനയുണ്ട്. ബൗളർമാരിൽ ഇഷാന്ത് ശർമ്മയ്‌ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കു മെന്നാണ് കരുതുന്നത്. മികച്ച ഫോമിലുള്ള അക്ഷർ പട്ടേലും രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്.

Advertisment