കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണോ ഇപ്പോൾ ഇവിടെ നടക്കുന്നത് ? നിങ്ങൾക്കുകൂടി അവകാശപ്പെട്ട തട്ടിത്തെറിപ്പിക്കപ്പെട്ട നിയമനങ്ങൾ, അതിനായുള്ള കത്തിടപാടുകൾ, മേയർ - ഗവർണർ വിവാദങ്ങൾ.. ഇതെല്ലാം എവിടെ കോൺഗ്രസേ ? അസമയത്തും അസ്ഥാനത്തുമുള്ള തരൂരിന്റെ കേരള പര്യടനമാണോ ചർച്ച ? അതിനൊക്കെയുള്ള ആരോഗ്യം ഈ പാർട്ടിക്കിപ്പോൾ ഉണ്ടോ ? തരൂരിന് ലൈക്കടിക്കാൻ മത്സരിക്കുന്ന ബിജെപി, സിപിഎംകാർക്ക് എന്താ ഈ വീട്ടിൽ കാര്യമെന്ന് നിങ്ങൾ തിരക്കിയോ ? കുഴിയിൽ വീണു കിടക്കുന്ന ഈ പാർട്ടിയെ കര കയറ്റേണ്ടേ നിങ്ങൾക്ക് ?

author-image
nidheesh kumar
New Update

publive-image

Advertisment

സമീപദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമായും കേൾക്കുന്ന ഒരു പദമാണ് അജൻഡ .. പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യേണ്ട ഒരു പദമായി അജൻഡയെ മനസിലാക്കേണ്ടതുമാണ്.

ജനഗണമന സിനിമ കാണാത്ത മലയാളികൾ കുറവായിരിക്കും. സോഷ്യൽ മീഡിയാ കാലഘട്ടത്തിൽ നിർമ്മിത അജൻഡകൾക്ക് പുറകെ പോകുന്ന ഒരു ജനക്കൂട്ടത്തെ ചിത്രം വളരെ വ്യക്തമായി വരച്ച് കാണിക്കുന്നുണ്ട്.

മാത്രമല്ല നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾക്ക് പുറകിൽ പ്രവർത്തിക്കുന്ന ചില നിക്ഷിപ്ത ബുദ്ധികൾ ഉണ്ട് എന്നും ഈ നവ മാധ്യമ ലോകത്തെ മുൻനിർത്തി ചിത്രത്തിൽ കഥ പറയുന്നു. ഇന്നിപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ മുൻനിർത്തുമ്പോൾ ഇതേ അജൻഡ പ്രയോഗമാണ് അവലോകനം ചെയ്യാൻ തോന്നിയത്.


അജൻഡകൾ ചിലർ കൃത്യമായി നിർമ്മിച്ച് കളി തുടങ്ങിയാൽ പിന്നെ അതിൻ്റെ ഭാഗമായി നിൽക്കുന്നവർ അവരറിയാതെ തന്നെ കളിക്കാരായി മാറും എന്നതാണ് പ്രത്യേകത. നമ്മൾ അറിഞ്ഞും അറിയാതെയും കളിയുടെ ഭാഗമാവുമ്പോൾ അത് നിർമ്മിച്ചവർ മാറി നിന്ന് ചിരിക്കും.


കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ അത് പോലൊരു കളിയിൽ അകപ്പെട്ടിരിക്കുകയാണ്. നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കിയേ ? കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണോ ഇപ്പോൾ ഇവിടെ നടക്കുന്നത് ?

നിങ്ങൾക്കുകൂടി അവകാശപ്പെട്ട തട്ടിത്തെറിപ്പിക്കപ്പെട്ട നിയമനങ്ങൾ, അതിനായുള്ള കത്തിടപാടുകൾ, മേയർ - ഗവർണർ താരങ്ങൾ, അഴിമതി, തകരുന്ന നാട് ... ഇങ്ങനെയുള്ള വിഷയങ്ങൾ എവിടെ പോയി ?  ചർച്ചയാവേണ്ട എത്രയോ സർക്കാർ വിരുദ്ധ കാര്യങ്ങൾ വിവാദങ്ങളുടെ നിഴലിൽ പോയി ?

പത്രമാധ്യമങ്ങൾ തലക്കെട്ടുകൾ ആക്കുന്ന വിഭാഗീയ വാർത്തകൾ ആണോ ഇന്ന് കോൺഗ്രസിന് ആവശ്യം ? അതിനുള്ള ആരോഗ്യം ആ പാർട്ടിക്കിപ്പോൾ ഉണ്ടോ ? തകർച്ചയിൽ നിന്ന് പ്രവർത്തകർക്ക് ആവേശം നൽകി തിരികെ വിജയത്തിലേക്ക് പാർട്ടിയെ നയിച്ച് ചുരുക്കം സമയം മാത്രം നേതൃത്വത്തിൽ ഇരുന്ന ഈ നിരയെ ഇപ്പോൾ ദുർബലമാക്കാൻ ഇറങ്ങേണ്ട കാര്യമുണ്ടോ ? സ്വന്തത്തോട് കോൺഗ്രസുകാർ ചോദിക്കേണ്ട ചോദ്യമാണ്.

ഇനി തിരിച്ചറിവിലേക്ക് ഒന്നു കൂടി പറയാം.. കോൺഗ്രസിൽ ഇപ്പോൾ പുകയുന്ന വിവാദം വളരെ വ്യക്തമായി വീക്ഷിച്ചാൽ  ഒരു കാര്യം ബോധ്യപ്പെടും.

publive-image

കോൺഗ്രസ് വാർത്തകൾ വരുന്ന ന്യൂസ് ചാനലുകളുടെ വെബ്ബ് കളിലും നേതാക്കളുടെ ഫേസ് ബുക്ക് കമൻറുകളിലും എത്തി ശശി തരൂരിന് പിന്തുണ അർപ്പിക്കുന്നവരിൽ കൂടുതലും ബിജെപി , സിപിഎം പ്രൊഫയിലുകൾ ആണ്.


തരൂർ പോലും ചിലപ്പോൾ ഇത് ശ്രദ്ധിച്ച് കാണില്ല . പക്ഷെ കോൺഗ്രസുകാർ ഒന്ന് ചിന്തിക്കണം. ബിജെപി , സിപിഎം കാർക്ക് എന്താ ഈ വീട്ടിൽ കാര്യമെന്ന് ? അത് ചിന്തിച്ചാൽ പിന്നെ ഈ വിവാദങ്ങൾ ഒക്കെ അപ്രസക്തം.


അനാവശ്യമായ വിവാദങ്ങൾക്ക് എരിവും പുളിയും പകർന്ന് ജനങ്ങൾക്ക് കോൺഗ്രസിന്മേലുള്ള മതിപ്പ് കളയുക എന്നതാണ് താപ്പിന് കേറി പണി നടത്തുന്ന ബിജെപി , സിപിഎം അജൻഡ.. ഇപ്പോൾ ഇങ്ങനെ ഒരു കേരള പര്യടനത്തിനിറങ്ങി ഇത്തരം രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നവർ അത്തരം ഒരു രാഷ്ട്രീയ പ്രാധാന്യം കേരളത്തിൽ ഉണ്ടോ എന്ന് സ്വയം ചിന്തിക്കട്ടെ.

ആഴക്കടലിൽ നിന്ന് വഞ്ചി കരക്കെത്തിക്കാൻ തുഴയുന്നവർക്ക് ആരെങ്കിലും അറിഞ്ഞാണെങ്കിലും അല്ലാതെയാണങ്കിലും വഞ്ചിമുക്കാൻ ഇറങ്ങിയാൽ മിണ്ടാതിരിക്കാൻ കഴിയില്ലല്ലോ? അതാവും ചില പ്രതികരണങ്ങൾ കണ്ടപ്പോൾ തോന്നിയത്.

എന്തായാലും ഈ അജൻഡകൾ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ലെന്ന് പറഞ്ഞ് എരിയുന്ന കനലിൽ കൊല്ലമുളക് വിതറാൻ ഇറങ്ങിയ കോട്ടയത്തെ യൂത്ത് കോൺഗ്രസാണ് അടിപൊളി.


അജൻഡാ വിവാദം തിളക്കുമ്പോൾ അതിൽ നിന്നും തെക്കി എടുത്ത് മുഖം മിനുക്കാൻ ഇറങ്ങിയ യൂത്ത് നേതാക്കളാണ് കേമന്മാർ - പക്വമായ നിലപാടുകൾക്കപ്പുറം സോഷ്യൽ മീഡിയാ ലൈക്കുകളെ പ്രണയിച്ചാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും.


ബൈത ബൈ ... കോൺഗ്രസുകാരോടാണ് ഏതെങ്കിലും അജൻഡ നിർമ്മിതിയിലെ ആരുടെ എങ്കിലും കളിക്കാരായി സ്വയം മാറാതിരിക്കുക. നേതൃത്വം നടക്കുന്നവരെ പിന്തുണച്ച് പ്രതിപക്ഷത്തിന് കരുത്ത് പകർന്ന് ജനതയെ കൂടെ നിർത്താൻ എല്ലാ നേതാക്കന്മാരും തയ്യാറാവുക.

Advertisment