ദാസനും വിജയനും

ചേര്‍ത്തലയിലെ ആശാരിയുണ്ടാക്കിയ കടപ്പക്കോല് കണ്ടിട്ട് ക്രിസ്തുവിനും മുമ്പുള്ള മോശയുടെ അംശവടിയെന്ന് കരുതി മുത്തിയിട്ട് പോന്ന ബിഷപ്പുമാര്‍ വരെയുണ്ട്. 2 ലക്ഷത്തി 60000 കോടി അക്കൗണ്ടിലുണ്ട് എന്ന് ഒരു ഫ്രോഡ് പറഞ്ഞപ്പോള്‍ ആ സംഖ്യ പണ്ട് മന്‍മോഹന്‍ സിങ്ങ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആകെ സംഖ്യയേക്കാള്‍ അധികമാണെന്നറിയാതെ ആര്‍ത്തി മൂത്ത് ഓടിക്കൂടിയവരെയൊക്കെ ചാട്ടകൊണ്ട് അടിക്കുകയല്ലേ വേണ്ടത് – ദാസനും വിജയനും എഴുതുന്നു !

ദാസനും വിജയനും
Monday, September 27, 2021

ണ്ടുലക്ഷത്തി അറുപത്തിനായിരം കോടി എന്നൊക്കെ കേൾക്കുമ്പോൾ വിശ്വസിച്ചു പോകുന്ന മലയാളി എന്നാൽ നമ്മുടെ നാട്ടിൽ കോടികൾക്കൊന്നും ഒരു വിലയില്ലാതായി എന്ന് വേണം കരുതുവാൻ .

പണ്ടൊക്കെ നമ്മുടെ സിനിമകളിൽ പത്തു ലക്ഷത്തിനും അൻപത് ലക്ഷത്തിനുമൊക്കെയായിരുന്നു കള്ളക്കടത്തുകാർ എതിരാളികളെ വകവരുത്തിയിരുന്നത് എങ്കിലും ഇന്നിപ്പോൾ അൻപത് കോടിക്കും നൂറു കോടിക്കും ഒക്കെയാണ് സിനിമകളിലെ വില്ലന്മാർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് .

അമേരിക്ക, ജപ്പാൻ, ജർമ്മനി പോലുള്ള രാജ്യങ്ങളുടെ രാജ്യ സുരക്ഷാ ബഡ്‌ജറ്റുകളെക്കാൾ വലുതാണ് നമ്മുടെ ചേർത്തലക്കാരൻ ജനങ്ങളെ പറ്റിക്കുവാൻ ഉണ്ടാക്കിയ കടലാസുവർക്കുകൾ .

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെ ഇന്ത്യയുടെ ആകെ കേന്ദ്ര ബജറ്റ് ഇപ്പറഞ്ഞ രണ്ടുലക്ഷത്തി അറുപത്തിനായിരം കോടി വരില്ല. അതും മലയാളി വിശ്വസിച്ചു.


ക്രിസ്തുവിനും മുന്‍പുള്ള മോശയുടെ അംശവടിയും രണ്ടായിരം വർഷം പഴക്കമുള്ള ബൈബിളും ഒക്കെ പോയികണ്ട് മുത്തിയവരില്‍ ബിഷപ്പുമാരും ആര്‍ച്ച് ബിഷപ്പുമാരും വരെയുണ്ടത്രേ. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ നസ്രാണി ദീപിക ആണെങ്കില്‍ അതേക്കുറിച്ച് ഒരു സണ്ടേ സപ്ലിമെന്‍റ് വരെയിറക്കി, അതും ഒരു മുതിര്‍ന്ന വൈദികന്‍റെ രചനയില്‍.


എന്നിട്ടും മോശ ജീവിച്ചിരുന്ന കാലഘട്ടം പോലും മനസിലാക്കാനുള്ള ബുദ്ധി ഈ വിവരദോഷികള്‍ക്ക് ഇല്ലാതെ പോയല്ലോ , ദൈവമേ ! പിന്നല്ലേ സാധാരണ മനുഷ്യര്‍.

രണ്ടുലക്ഷത്തി അറുപത്തിനായിരം കോടി രൂപ ഗൾഫ് രാജ്യങ്ങളിൽ നിന്നും ബ്രൂണെയിൽ നിന്നും കിട്ടാനുണ്ട് എന്ന് കാണിച്ചുകൊണ്ട് ബാങ്ക് ട്രാൻസ്‌ഫർ രേഖകൾ ഉണ്ടാക്കിയപ്പോൾ, ആ പണം കിട്ടണമെങ്കിൽ ഇന്ത്യയിലെ റിസർവ് ബാങ്കിൽ ചെറിയ തുക പിഴയായി അടക്കണം എന്നൊക്കെ പറയുമ്പോൾ വിശ്വസിച്ചു പണം കൊടുക്കുന്നവനെയാണ് ആദ്യം പോലീസ് പോക്കേണ്ടത്.

രണ്ടുലക്ഷത്തി അറുപത്തിനായിരം കോടി രൂപ കയ്യിൽകിട്ടുമ്പോൾ അതിൽനിന്നും നൂറു കോടി രൂപ പലിശയില്ലാതെ കിട്ടാനുള്ള ആർത്തി മൂത്തവർ പണം അഡ്വാൻസ് ആയി കൊടുത്തപ്പോൾ അവരെയാണ് അടിക്കേണ്ടത് .

കുറെ കാലങ്ങളായി ഇതുപോലെയുള്ള ഇടപാടുകൾ കേരളത്തിലും മറ്റുള്ളയിടങ്ങളിലും നടന്നുവരുന്നു. ആഫ്രിക്കയിൽ വിമാനാപകടത്തിൽ മരണമടഞ്ഞ രാജാക്കന്മാരുടെ അനന്തരാവകാശികൾ എന്ന് അവകാശപ്പെട്ട് കുറെ നൈജീരിയക്കാർ മലയാളികളുടെ കോടിക്കണക്കിനു രൂപ വസൂലാക്കിയിട്ടുണ്ട്.

അവരുടെ പണം വിദേശത്തേക്ക് അയക്കണമെങ്കിൽ ബാങ്കിന് ചെറിയ ഫീസ് കൊടുക്കണമെന്നും ആ പണം വിദേശത്തേക്ക് എത്തിയാൽ പകുതി പാർട്ണർ ആക്കാമെന്ന ഉറപ്പിന്മേൽ പണമയച്ചവർ ധാരാളം .

പിന്നെ ഇറാഖ് യുദ്ധത്തിൽ ഉൾപ്പെട്ട അമേരിക്കൻ മറീനുകളുടെ പേരിൽ മെയിലുകൾ വന്നു തുടങ്ങി , അവിടെ നിന്നും കിട്ടിയ പെട്രോളിയം കിണറുകളിലെ വരുമാനം വിദേശത്തേക്ക് അയക്കുവാനുള്ള ബാങ്ക് ഫീസ് ആവശ്യപ്പെട്ടുള്ള മെയിലുകൾ .

അത് കഴിഞ്ഞപ്പോൾ സിറിയയിലും ലിബിയയിലും മറന്നുവെച്ചുപോയ ഡോളർ പെട്ടികളുടെ പിന്നാലെയായി ഇക്കൂട്ടരുടെ പരക്കം പാച്ചിൽ .

ഈയിടെയായി വരുന്ന സുന്ദരികളായ പെണ്ണുങ്ങളുടെ പേരിലുള്ള വാട്സ്ആപ്പുകൾ അഫ്ഘാനിസ്ഥാനിലെ ഡോളർ പെട്ടികളുടെ കഥകളുമായിട്ടാണ്. കുറെ ഞരമ്പ് രോഗികളും ആർത്തി മൂത്തവരും ഇവരുടെ കെണിയിൽ പെട്ട് മിണ്ടാതിരിക്കുന്നുണ്ട്.

കേരളത്തിലെ ഈ ഡോക്ടർ മോൺസന്റെ ഏജന്റുമാർ നിസാരക്കായിരുന്നില്ല. സംസ്ഥാന അവാർഡുകൾ കിട്ടിയ അധ്യാപകർ, മറ്റുള്ളവരുടെ ജീവിതം ചികഞ്ഞുനോക്കി കുത്തിപൊന്തിക്കുന്ന ഉന്നത ചാനൽ മേധാവികൾ, റിപ്പോർട്ടർമാർ, പൊലീസിലെ ചില കൈക്കൂലിക്കാർ, സിനിമ നടന്മാരുടെ വാലുകളായി നടക്കുന്ന ചില ഈസിമണി ചെറുപ്പക്കാർ, പെണ്ണുപിടിയന്മാർ, രാഷ്ട്രീയക്കരുടെ പിന്നാലെ നടന്നുകൊണ്ട് അവരെ കുഴിയിൽ ചാടിക്കുന്ന ചില ബ്രോക്കർമാർ, ചില അലവലാതി ഇൻഫ്ളുവൻസർമാർ, ഇവരൊക്കെയാണ് ഈ പുരാവസ്‌തുക്കാരന്‍റെ ഏജന്റുമാർ.

തമിഴ്‌നാട്ടിലെ രാജപാളയം, തിരുന്നേൽവേലി പോലുള്ള സഥലങ്ങൾ കേന്ദ്രമാക്കി കുറെയധികം ചെറുപ്പക്കാർ നാഗമാണിക്യവും താഴികക്കുടവുമൊക്കെ അന്വേഷിച്ചുനടക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതിപ്പോഴും നടക്കുന്നുണ്ട് എന്നാണറിയുന്നത്.

നല്ല നല്ല കമ്പനികളിൽ ജോലി നോക്കിയിരുന്ന ചെറുപ്പക്കാർ ജോലിയൊക്കെ വലിച്ചെറിഞ്ഞുകൊണ്ട് താഴികക്കുടത്തിനും നാഗമാണിക്യത്തിനും പിന്നാലെ വര്‍ഷങ്ങളോളം പോയിരുന്നു. അതിന്റെ ഭാഗമായാണ് മൂന്നാറിൽ അരങ്ങേറിയ കൊലപാതകങ്ങളും ആത്മഹത്യയുമൊക്കെ.

സ്വർണ്ണ ലിപികളിൽ ഉള്ള ലോകത്തിലെ ഏറ്റവും ചെറിയ ഖുർ ആനും രണ്ടായിരം വർഷം പഴക്കമുള്ള ബൈബിളും ഒക്കെ കണ്ടു കണ്ണ് തള്ളിയവരിൽ നാമെല്ലാം ഉൾപ്പെടുന്നു.


ചേർത്തലയിലെ ആശാരിയെകൊണ്ടുണ്ടാക്കിയ സിംഹാസനവും കിരീടവും ഒക്കെ ചാണകത്തിൽ പൊതിഞ്ഞു വെച്ചാൽ അതെല്ലാം പിന്നീട് പുരാവസ്തുവിന്റെ പോലെ ആകുമെന്നുള്ള വിദ്യ മനസ്സിലാക്കിയ മോൺസൺ, മലയാളിയുടെ വീക്നെസ്സായ ആഡംബര കാറുകൾ കാണിച്ചും മലയാളിക്ക് പണി കൊടുത്തു.


മോൺസൺ പണം വാങ്ങിയവരിൽ ആലപ്പുഴക്കാരനായ ഒരു കച്ചവടക്കാരനും ഉണ്ടെന്നാണ് അറിഞ്ഞത് . ഇതേ കച്ചവടക്കാരൻ ഇതിനുമുമ്പും സിനിമയിൽ നിക്ഷേപമെന്നു പറഞ്ഞുകൊണ്ട് ഒരാൾക്ക് പണം കൊടുത്തു , പിന്നീട് കേസ് ആയി മാറിയിരിക്കുന്നു.

ഇവരൊന്നും ജീവിക്കുന്നത് ഈ നാട്ടിൽ തന്നെയല്ലേ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്.

ഈ മനുഷ്യന്റെ വീടിന്റെ മതിലും അതുപോലെ വാതിൽപ്പടിയിൽ തൂക്കിയിരിക്കുന്ന നെയിം ബോർഡുകളും കണ്ടാൽ തന്നെ അരി ഭക്ഷണം കഴിക്കുന്ന ഏവർക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളെ ഉള്ളൂ.

നല്ലതുപോലെ അധ്വാനിച്ചിരുന്ന ഇന്ത്യയിലെ ചെറുപ്പക്കാരുടെ ക്രിയാത്മക ശേഷി ഇല്ലാതാക്കുവാൻ ഏതോ ഛിദ്രശക്തികൾ ഇറക്കിവിടുന്ന മറ്റൊരു ജിഹാദാണ് ഈ ”നിധി ജിഹാദ് ”.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ചെറുപ്പക്കാർ ഈ നിധികൾക്കും നാഗമാണിക്യത്തിനും താഴികക്കുടങ്ങൾക്കും സുൽത്താന്റെ വാളുകൾക്കും പിന്നാലെ ഉറക്കമിളച്ചു ഓടുകയാണ് . അവർ നിധി കിട്ടുന്നതുവരെ ഓടിക്കൊണ്ടേയിരിക്കും . അവർ ഓടട്ടെ !!!

ഡോക്ടർ മോൺസാണ് ഒരു അവാർഡുകൂടി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ദാസനും ഡോക്ടർ മോൺസന്റെ തൊലിപ്പുറത്തെ ചികിത്സക്കായി മന്ത്രി വിജയനും

×