27
Saturday November 2021
ദാസനും വിജയനും

മോന്‍സന്‍റെ വീട്ടിലെ ആക്രിശേഖരത്തിലുള്ള ടിപ്പു സൂല്‍ത്താന്‍റെ കസേരയില്‍ ഇരിക്കാന്‍ ഇനി ബാക്കിയുള്ളത് ടിപ്പു സുല്‍ത്താന്‍ മാത്രം ! ഗള്‍ഫിലും ലണ്ടനിലും ഈജിപ്തിലും വരെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത മിടുക്കനായ മലയാളി വരെ ‘പുരാ… വസ്തു’വില്‍ വീണു ! സൂപ്പര്‍ താരം വീണതാകട്ടെ ജപ്പാനിലെ രാജാവിന്‍റെ വാച്ചിലും ! മഞ്ഞള്‍ മാറാത്ത പയ്യന്‍ മുതല്‍ മോണ്‍സണ്‍ വരെ ആടായും തേക്കായും ലോട്ടറിയായും ഫ്ലാറ്റായും കാനായിലെ കല്‍ഭരണിയായും മലയാളിയെ തട്ടിച്ച് വാരിയത് കേരളം വിലയ്ക്കുവാങ്ങാനുള്ള കോടികള്‍ ! ഇങ്ങനെ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനത… ദാസനും വിജയനും !

ദാസനും വിജയനും
Wednesday, September 29, 2021

നമ്മൾ ബുദ്ധിയുണ്ടെന്ന് ഒക്കെ കരുതുന്നുണ്ടെങ്കിലും ഓരോരോ സീസണിലും ഓരോ മൊൺസാന്മാർ നമ്മളുടെ ചുറ്റിലും നമ്മളെ പറ്റിക്കുവാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്.

സിനിമയിലായാലും കച്ചവടത്തിലായാലും രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളിയെന്നും പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട ദൈവത്തിന്റെ നാട്ടിലെ ദൈവത്തിന്റെ സ്വന്തം ഗതികെട്ട സന്തതികളാണ്.

എൺപതുകളിൽ ലാ ബെല്ല ഫിനാൻസ് എന്ന പേരിൽ ഒരു രാജൻ, ലാബെല്ലാ രാജൻ നമ്മൾ മലയാളികളുടെ നൂറോളം കോടികൾ കൊണ്ടുപോയി വിലസി.

അതേ കാലയളവിൽ തന്നെ ഓറിയന്റൽ ഫൈനാൻസ് സാജൻ വർഗീസ് എന്നയാൾ ചെന്നൈയിലും കേരളത്തിലുമായി ഇരുനൂറോളം കോടികൾ പിരിച്ചെടുത്തുകൊണ്ട് സിനിമയിലും ഹോട്ടൽ ബിസിനസിലും വകമാറ്റി ചിലവഴിച്ചുകൊണ്ട് ജനങ്ങളെ പറ്റിച്ചു.

പിന്നീടാണ് ആട് തേക്ക് മാഞ്ചിയം എന്ന പേരിൽ ഒരു കൂട്ടർ കളികൾ ആരംഭിച്ചത്. പാലക്കാട്ടെ എഛ് വൈ എസ് ഫൗണ്ടേഷനിൽ തുടങ്ങിയ യാത്ര പിന്നീട് ഗാനഗന്ധർവനേയും അതുപോലെയുള്ള കുറെ ജനകീയരെയും മുന്നിൽ നിർത്തിക്കൊണ്ട് കുറെയധികം പണം പിരിച്ചെടുത്തു.

ദിണ്ടിഗലിലും പഴനിയിലും ഉദുമല്പേട്ടിലും തേക്ക്-മാഞ്ചിയം മരങ്ങൾ മുളപ്പിച്ചെടുക്കാം എന്ന പേരിലായിരുന്നു പണം പിരിവ്. മരം വളർന്നാൽ അത് വിറ്റ് കാശാക്കാം എന്നായിരുന്നു ഓഫർ.

ആ കാലഘട്ടത്തിൽ തന്നെ ചക്രവർത്തിനി ഫിലിം കോര്‍പ്പറേഷൻ എന്ന കമ്പനി സിനിമയുടെ പേരിലും ധാരാളം പണം പിരിച്ചെടുത്തു. ഗൾഫ് മേഖലയിൽ റിസോർട്ടിലെ ടൈം ഷെയർ എന്ന പേരിലും ധാരാളം കോടികൾ മലയാളിക്ക് നഷ്ടമായി.

‘ടൈം ഷെയർ’ കച്ചവടത്തിൽ മലയാളിയെ കൂടുതൽ പറ്റിച്ചത് മുംബൈക്കാരും തമിഴന്മാരും ആന്ധ്രാക്കാരും ഒക്കെയായിരുന്നു . ‘ടൈം ഷെയർ’ കച്ചവടം ഇപ്പോഴും തകൃതിയായി നടക്കുന്നു.

ലോട്ടറിയിലെ തട്ടിപ്പ്

അതിനിടക്ക് വന്നുപോയ ഒന്നാണ് ലിസ് എന്ന ലോട്ടറി കച്ചവടം . അവിടെയും മലയാളി കുറെ കബളിക്കപ്പട്ടു ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേരളത്തിലെ നഴ്‌സുമാരുടെയും അമേരിക്കൻ മലയാളിയുടെയും പണം സമ്പാദ്യമായി വാങ്ങി പിന്നീട് പാതാളത്തിലേക്ക് താഴ്ന്നുപോയ ഇന്റഗ്രേറ്റഡ് ഫിനാൻസ് എന്ന സ്ഥാപനം എവിടെയെന്നു ആർക്കും അറിയില്ല.

ഒരു വാർത്തപോലും വരുവാൻ അതിന്റെ നടത്തിപ്പുകാരായ പത്രക്കാർ സമ്മതിച്ചില്ല എന്നുവേണം പറയുവാൻ . ബാംഗ്ളൂരിലെയും കൊച്ചിയിലെയും റിയൽ എസ്റ്റേറ്റിലും നമ്മുടെ മലയാളി പണം വാരിക്കോരി എറിഞ്ഞു.

ആപ്പിളായും ദാഹശമിനികമ്പനിയായും … 

ചിലരുടെ ശരിയായി ചിലരുടെ ശരിയായില്ല . റിയൽ എസ്റ്റേറ്റിൽ കുറച്ചൊന്നുമല്ല പറ്റിക്കപ്പെട്ടത് . ആപ്പിൾ എ ഡേ – എസ്ആർകെ – ശാന്തിമഠം മുതൽ നൂറുകണക്കിന് വമ്പൻ കമ്പനികളാണ് പണം പിരിച്ചെടുത്തുകൊണ്ടു മുങ്ങിയത്. ആ കമ്പനികളുടെ പേരുകൾ ഇവിടെ എഴുതുവാൻ തുടങ്ങിയാൽ ഒരു പേജിൽ തികയാതെ വരും.

22 കാരന്‍റെ തട്ടിപ്പാണ് ബലേ .. ഭേഷ് !

കേരളത്തിൽ ഏറ്റവുമധികം ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ പണം വളരെ നൈസായി കൈക്കലാക്കിയ ഇരുപത്തിരണ്ടു വയസുകാരൻ ശബരീനാഥ്‌ മുതൽ, സുന്നത്ത് നിസ്കരിച്ചു കൊണ്ട് മാത്രം പണം കൈപ്പറ്റിയിരുന്ന ഉസ്താദിന്റെ വലം കൈ കുറ്റിപ്പുറത്തെ ഖാളി മകൻ നൂർ മുസ്ല്യാർ, ലക്ഷത്തിനു അയ്യായിരം ലാഭം കൊടുത്ത എടപ്പാൾ കോലൊളമ്പിലെ സഹോദരങ്ങൾ, പത്തനംതിട്ടയിലെ നിരവധി ഫിനാൻസ് കമ്പനികൾ, കോയമ്പത്തൂരിലെ യൂണിവേഴ്‌സൽ ട്രേഡിങ്ങ് എല്ലാവരും കൂടി പതിനായിരം കോടിയോളമാണ് തട്ടിയത്.

മണി – ചെയിനിട്ട് മുത്തശി പത്രവും

അതൊക്കെ കഴിഞ്ഞപ്പോഴേക്കും മണിചെയിനുകൾ കേരളം കയ്യടക്കി തുടങ്ങി . കേരളത്തിലെ പ്രമുഖ പത്രത്തിന്റെ പേരിൽ ന്യൂസ് വേ എന്നപേരിൽ ഒരു മഹാൻ അറുപത് കോടി തട്ടിച്ചു. ആംവേ പണം തട്ടുന്നത് കണ്ടപ്പോൾ സഹികെട്ടാണ് ന്യൂസ് വേ തുടങ്ങിയത്.

പിന്നീടങ്ങോട്ട് ചെറുപ്പക്കാർ മുഴുവൻ വലിയ വലിയ കാറുകൾ കാണിച്ചുകൊണ്ട് മണിച്ചെയിൻറെ വക്താക്കളായി മാറുകയായിരുന്നു. മണിചെയിൻ പലരൂപത്തിൽ കേരളത്തെ വിഴുങ്ങി . ഇപ്പോഴും ക്യു നെറ്റും എന്നൊക്കെ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ് പണം പറ്റിച്ചുകൊണ്ടിരിക്കുന്നു.

മലബാറിലെ വിവിധ ചെറുപട്ടണങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് സ്വർണ്ണക്കടകൾ, ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിലെ ലാഭം ഓഫർ ചെയ്തുകൊണ്ട് നിരവധി സംരംഭകർ മലയാളികളുടെ സ്വർണ്ണവും പണവും നിക്ഷേപമായി വാങ്ങിക്കൊണ്ട് പറ്റിച്ചുകൊണ്ടിരിക്കുന്നു.

അതിൽ കുറേപേർ ക്ലച്ച് പിടിച്ചു എങ്കിലും കുറെയെണ്ണം അഴിയെണ്ണി തുടങ്ങി. കുറെ പേര് കേസുകളുമായി മുന്നോട്ട് പോകുന്നു. കുറെ പേര് ആത്മഹത്യയിൽ അഭയം കണ്ടെത്തിക്കഴിഞ്ഞു.

ബിറ്റ് കോയിനാണ് താരം

ഇന്നത്തെ ന്യു ജനറേഷൻ ചെറുപ്പക്കാർക്ക് മണി ചെയിൻ കച്ചവടവും അതിലെ നൂലാമാലകളും ഏതാണ്ടൊക്കെ മനസ്സിലായപ്പോൾ ബിറ്റ് കോയിൻ ആണ് ഇപ്പോഴത്തെ താരം.

നാനൂറ് കോടിക്ക് മേലെ കച്ചവടം നടത്തിയ ഒരു പയ്യന്റെ ഫിംഗർ പ്രിന്റ് പാസ്സ്‌വേർഡ് എടുക്കുവാൻ വിരൽ മുറിച്ചെടുത്തു കൊന്നതുപോലെ എന്തൊക്കെ അരങ്ങേറുന്നു.

സ്വർണക്കടത്ത് നടത്തി സമാഹരിക്കുന്ന പണവും സ്വർണ്ണം പൊട്ടിച്ചുണ്ടാക്കുന്ന പണവും ഒക്കെ ഇപ്പോൾ നിക്ഷേപിക്കുന്നത് ബിറ്റ് കോയിന്റെ മേലെയാണ്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 12000 കോടിയോളമാണ് ഇക്കൂട്ടർ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്.

എന്നാലും ബന്ധങ്ങളും സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസും ഒക്കെ ഉപയോഗിച്ചുകൊണ്ട് പല മാന്യന്മാരും ഈ കളികൾ നിർബാധം തുടര്ന്നുകൊണ്ടിരിക്കുന്നു. അവർ ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടു സോഷ്യൽ മീഡിയയെയും ചാനലുകളെയും പത്രങ്ങളെയും രാഷ്ട്രീയക്കാരെയും പോലീസുകാരെയും എന്നേ സ്വാധീനിച്ചുകഴിഞ്ഞു.

ഇനിയിപ്പോൾ അവരെ തൊടുവാൻ പെട്ടെന്നൊന്നും ആർക്കും സാധ്യമല്ല. ബന്ധങ്ങൾ വെച്ചുകൊണ്ട് അവർ എല്ലായിടങ്ങളിലും പഴുതുകൾ അടച്ചു കഴിഞ്ഞു.

നക്ഷത്ര ആമ മുതല്‍ വെള്ളിമൂങ്ങ വരെ

ഇരുതല മൂരികൾ, നക്ഷത്ര ആമകൾ, വെള്ളിമൂങ്ങകൾ, താഴികക്കുടങ്ങൾ, നാഗമാണിക്യങ്ങൾ, പഴയ ഖുർആൻ, പഴയ ബൈബിൾ, വാളുകൾ, വാച്ചുകൾ എന്നീ പേരിൽ സമൂഹത്തിലെ പല ചാനൽ റിപ്പോർട്ടർമാരും, പ്രവാസി സംഘടനയുടെ പേരിൽ ഭാരവാഹികളും, പൊലീസിലെ ജനകീയരായ ഉദ്യോഗസ്ഥരും മലയാളിയുടെ പിന്നാലെ കൂടിയിട്ട് നാളുകൾ ഏറെയായി. പലരും പറ്റിക്കപ്പെട്ടുകഴിഞ്ഞു. പലരും പറ്റിക്കപെടലിന്റെ വക്കിലായിരുന്നു.

വാച്ചിലും തട്ടിപ്പ്

മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിന് ഒരു വാച്ച് സമ്മാനമായി കിട്ടി. മണിച്ചെയിൻറെ പേരിൽ കേസുകളുള്ള ഒരു മുതലാളി പയ്യന്റെ കൂടെ പോയപ്പോൾ കിട്ടിയതാണ് ജപ്പാനിലെ മുൻ രാജാവിന്റെ പഴയ വാച്ച്.

അത് തായ്‌ലൻഡിലെ വിൽക്കുന്ന കളി വാച്ചാണ് എന്നത് മനസ്സിലാക്കുവാൻ കൂടെ നടക്കുന്ന ബുദ്ധിജീവികളായ ചാർട്ടേർഡ് അക്കൗണ്ടന്റ് മാർക്ക് വരെ ആയില്ല എന്നതാണ് കേരളത്തിന്റെ ഇന്നത്തെ ശാപം.

ലോകം മുഴുവന്‍ കീഴടക്കിയിട്ടും .. മോന്‍സണ്‍ ?

ലോകരാജ്യങ്ങൾ മുഴുവൻ കറങ്ങിനടക്കുന്ന കേരളത്തിന്റെ സ്വന്തം മുതലാളിയുടെ മരുമോനെ, ലണ്ടനിലും ഈജിപ്തിലും ദുബായിലുമൊക്കെ ചിന്തിക്കുവാൻ കഴിയാത്ത കച്ചവട സാമ്രാജ്യം കെട്ടിപ്പടുത്ത ആ മനുഷ്യനെ വരെ ഭക്തിയുടെ മറവിൽ കബളിപ്പിച്ചു എന്നത് ഓർക്കുമ്പോൾ ഈ മൊൺസനു ഭാരതരത്നമെങ്കിലും കൊടുത്തേ മതിയാകൂ.

നമ്മളെ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയും സ്കോട്ട്ലൻഡ് യാർഡിന്റെ ആസ്ഥാനമന്ദിരമൊക്കെ സ്വന്തമാക്കുമ്പോഴും ഇങ്ങനെയൊരുത്തൻ തന്നെ പറ്റിക്കുമെന്ന് കരുതിക്കാണില്ല. അല്ലെങ്കിൽ ഒരിക്കലും ചതിക്കില്ല എന്ന് കരുതുന്ന ഒരാളെ ഇദ്ദേഹം കണ്ണടച്ചു വിശ്വസിച്ചുകാണും.

ഇനി എത്രയെത്ര മുതലാളിമാർ അവരവരുടെ കൈകളിൽ മോൺസാന്റ വാച്ചുകളും വിരലുകളിൽ മോതിരങ്ങളും അണിഞ്ഞുകൊണ്ടു നടക്കുന്നുണ്ടാകും.

ശരിക്കും പറഞ്ഞാൽ ചേർത്തലയിലെ ആശാരിക്കാണ് ലളിതകലാ അക്കാദമി അവാർഡുകൾ കൊടുക്കേണ്ടത്. കാരണം മോശയുടെ അംഗവടിയും ടിപ്പു സുൽത്താന്റെ സിംഹാസനവും റോമിലെ ചക്രവർത്തിയുടെ കിരീടവും ഒക്കെയുണ്ടാക്കി ജനങ്ങളിൽ എത്തിച്ചതിന്.

ഇനിയും പറ്റിക്കപ്പെടുവാൻ മലയാളിയുടെ ജീവിതം ബാക്കിയാണെന്ന വിശ്വാസത്തിൽ ഡോക്ടർ മോൺസൺ ദാസനും ഇനിയും ഞാൻ പുരാവസ്തുക്കൾ വാങ്ങിക്കും എന്ന ശാഠ്യത്തിൽ മലയാളി വിജയനും

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ ഉണ്ടാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണ്. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണ്. ഈ കാലഘട്ടത്തിലും അമ്മമാർക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ദയനീയ പരാജയമാണെന്ന് പറയേണ്ടി […]

തിരുവനന്തപുരം: ജി.വി. രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി.എസിനെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 30 നാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഇതിന് പിന്നാലെ വകുപ്പിലെ പ്രത്യേക സംഘം അന്വേഷണം നടത്തി. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും വകുപ്പ്തല അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ. […]

കോട്ടയം: വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് ചെറുകിട കര്‍ഷകന് യാതൊരു നേട്ടവുമില്ലെന്നും തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭങ്ങളും ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ റബര്‍ ടാപ്പിംഗ് പ്രതിസന്ധിയിലാക്കിയെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കാലാവസ്ഥാവ്യതിയാനവും, ഇലക്കേടും, പട്ടമരപ്പും, റബര്‍മരങ്ങളില്‍ വ്യാപകമായിരിക്കുന്ന മറ്റുരോഗങ്ങളും ഉത്പാദനം പുറകോട്ടടിച്ചു. മുന്‍കാലങ്ങളിലെ വിലത്തകര്‍ച്ചയില്‍ റബര്‍സംരക്ഷണം സാധാരണ കര്‍ഷകന് താങ്ങാനാവാതെ വന്നതും റബര്‍ കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മറ്റുവിളകളിലേയ്ക്ക് മാറിയതും ഉത്പാദനം കുറയുവാന്‍ കാരണമായിട്ടുണ്ട്. ആഗോളതലത്തില്‍ പ്രകൃതിദത്ത റബറിന്റെ ലഭ്യത […]

നാഗ്പുർ: 139 യാത്രക്കാരുമായി പോയ ബെംഗളൂരു-പട്‌ന ഗോ ഫസ്റ്റ് വിമാനം എഞ്ചിന്‍ തകരാറിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 11.15നായിരുന്നു ലാൻഡിങ്. പട്നയിലേക്കുള്ള യാത്രക്കാർക്കു പ്രത്യേക വിമാനം ഏർപ്പെടുത്തി.

അത്യന്തം അപകടകാരിയായ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഡബ്ള്യു എച്ച് ഒ നൽകിയിരിക്കുന്ന പേരാണ് ഒമൈക്രോൺ. ഡബ്ള്യു എച്ച് ഒ ലോകരാഷ്ട്രങ്ങൾക്ക് ഇതുസംബന്ധമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വളരെവേഗം പടരുന്ന ഈ വകഭേദം വാക്സിൻ മൂലമുള്ള പ്രതിരോധ സുരക്ഷയെ ഭേദിക്കാൻ കഴിവുള്ളതാണ്.കൂടുതൽ കരുതലും ശ്രദ്ധയുമില്ലെങ്കിൽ അപകടമാണ്. ആദ്യം നവമ്പർ 24 നു ദക്ഷിണാഫ്രിക്കയിലും പിന്നീട് ബോട്ട്സുവാന , ബെൽജിയം,ഹോംഗ്‌കോംഗ്, ഇസ്രായേൽ നമീബിയ, സിംബാബ്‌വെ, ലെസോതോ എന്നീ രാജ്യങ്ങളിലും ഇതിന്റെ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടേക്കുള്ള വിമാനസർവീസുകൾ പല […]

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി […]

ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെത്തിയ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. പോസീറ്റിവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ദുബൈ: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്‌സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പിഴയിലും പലിശയിലും 100% ഇളവ് ലഭിക്കും എന്നാൽ കേരള […]

error: Content is protected !!