27
Saturday November 2021
ദാസനും വിജയനും

ലണ്ടന്‍ ബിസിനസ് സ്കൂളിലും ഐഐഎമ്മിലും ഹാര്‍വാര്‍ഡിലും പഠിക്കാതെയാണ് പത്തും ഗുസ്തിയും കഴിഞ്ഞ മോന്‍സണ്‍ മാവുങ്കലും പിന്നെ മോന്‍സണേക്കാള്‍ വലിയ പരല്‍ മീനുകളും കേരളത്തില്‍ നിന്നും ബഹുകോടികള്‍ വാരുന്നത് – വിദ്യാഭ്യാസ ആപിന്‍റെ പേരില്‍ നടക്കുന്നതും കോടികളുടെ തട്ടിപ്പുകള്‍ തന്നെ – എല്ലാവരും പറ്റിക്കുന്നത് മാനവശേഷിയുടെ പേരില്‍ ഖ്യാതികേട്ട മലയാളിയെ തന്നെ – ദാസനും വിജയനും

ദാസനും വിജയനും
Wednesday, October 20, 2021

മലയാളികളിൽ മോൺസൺ മാവുങ്കൽ പോലെയുള്ളവർ പയറ്റുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ നിസ്സാരമായി തള്ളി കളയാവുന്നതല്ല. ലണ്ടൻ ബിസിനസ്സ് സ്കൂളിൽ പോയാലോ ഐഐഎമ്മില്‍ പോയാലോ ഹാർവാഡിൽ പോയാലോ പഠിക്കുവാൻ സാധിക്കാത്തത്ര ബുദ്ധിയിലൂടെയാണ് ഇവന്മാർ മലയാളികളെ ഊറ്റുന്നത്.

മോൺസൺ അതിൽ പലരില്‍ ചെറിയൊരു പരൽ മീൻ മാത്രം. കൊമ്പൻ സ്രാവുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിലും ചാനലുകളിലും റോൾസ് റോയിസുകളും ബുഗാട്ടികളും കാണിച്ചുകൊണ്ട് വിലസുകയാണ്. അവരെ ദൈവപുത്രന്മാരാക്കി അവതരിപ്പിച്ചുകൊണ്ട് കുറെ മീഡിയ-സോഷ്യൽ മീഡിയ-യൂട്യൂബർമാരും പണം കൊയ്യുകയാണ്.

200 കോടി കേസിൽ കുടുങ്ങിയ കേരളത്തിൽ അറിയപ്പെടുന്ന ഒരു സിനിമ നടി, ഭർത്താവെന്നു പറയുന്നയാളുമൊത്തുകൊണ്ട് കൊച്ചിയിലെ ഒരു തുണിക്കടക്കാരനെ സമീപിക്കുന്നു.

അവരുടെ കൊച്ചി ഷോറൂം ഉത്ഘാടനത്തിനായി ഷാരൂഖ്ഖാനെ തരപ്പെടുത്തി കൊടുക്കാമെന്നുള്ള ഉറപ്പിന്മേൽ അരക്കോടി രൂപ അഡ്വാൻസ് വാങ്ങുന്നു. അവസാനം കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ മോഹൻലാലിനെ കൊണ്ടുവരുന്നതുപോലെ ഷാരൂഖ് ഖാനുമില്ല സൽമാൻ ഖാനുമില്ല.

ആ പണവുമായി അവർ പൊങ്ങിയത് ബംഗളുരുവിൽ ആയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ഒരു ഹാക്കറുമായി ചേർന്നുകൊണ്ട് കാനറാ ബാങ്കിലെ മറ്റുള്ളവരുടെ അക്കൗണ്ടിലെ പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റുന്നു.

പിന്നെ കളികൾ ബെംഗളൂരു പൂനെ, കൊച്ചി, ഗോവ, കൊളോമ്പോ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. കൊച്ചിയില്‍ താമസിക്കുന്ന ഒരു ഇന്റീരിയർ ഡിസൈനറും കീർത്തി നഗറിലെ പവർ ബ്രോക്കറുമായി ചേർന്നുകൊണ്ട് ചാർട്ടേർഡ് വിമാനം ഉപയോഗിച്ച് കൊച്ചിയിൽ നിന്നും കൊളോമ്പോ ഗോവ കാസിനോ ക്ളബ്ബുകളിലേക്ക് ഷട്ടിൽ സർവീസ് നടത്തിയിരുന്നു.

ഒപ്പം സ്ഥലക്കച്ചവടത്തിന്റെ മറവിൽ ഹവാല ഇടപാടുകളും. പിടിക്കപ്പെടുമെന്നായപ്പോൾ സിനിമാനടിയെയും ഭർത്താവിനെയും ഒറ്റു കൊടുത്തുകൊണ്ട് കൊച്ചിയിലെ വിരുതന്മാർ ഈസിയായി തടിയൂരി. കൂടാതെ നടിയും ഭർത്താവും ഉപയോഗിച്ചിരുന്ന പന്ത്രണ്ടോളം ആഡംബര കാറുകളും 25 റോളക്സ് വാച്ചുകളും അറുപതോളം കോടിയുടെ ഹവാല പണവും ഇവന്മാർ സ്വന്തമാക്കി. അവരിപ്പോൾ ഗൾഫിലേക്ക് കടന്നിരിക്കുകയാണ്.

ആന്ധ്രയിലെ ഒരു ടൈം ഷെയർ കമ്പനി ഗൾഫിൽ ഒരു നല്ല ആഡംബര ഓഫീസ് തുറന്നുകൊണ്ടു നൂറുകണക്കിന് ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും ജോലിക്കാരാക്കി അവരെക്കൊണ്ട് കിട്ടാവുന്ന മലയാളി കുടുംബങ്ങളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചുകൊണ്ട് സമ്മാനം അടിച്ചുവെന്ന് പറയുന്നു.


ഇത് കേൾക്കുന്ന വീട്ടമ്മമാർ ഭർത്താവുമൊന്നിച്ചുകൊണ്ട് അവരുടെ ഓഫീസിൽ എത്തുമ്പോൾ അവർക്ക് ഒരു റിസോർട്ടിലെ ഒരു ദിവസത്തെ താമസം ഓഫർ ചെയ്യുന്നു. ഒപ്പം കൂടുതൽ സമ്മാനങ്ങൾക്കായി പതിനായിരമോ ഇരുപതിനായിരമോ ദിർഹത്തിന്റെ ഒരു പാക്കേജ് വാങ്ങുവാൻ നിർബന്ധിക്കുന്നു.


അവിടെ എത്തുമ്പോൾ വേറെയും കുറെ കുടുംബങ്ങളെയും കാണാം. അവർക്കൊക്കെ ഇതുപോലെ ലോട്ടറി അടിച്ചു എന്ന് നുണപറഞ്ഞു പറ്റിച്ചു വിളിച്ചു വരുത്തിയവരാണ്. അവരിപ്പോൾ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും റിസോർട്ടുകൾ സ്ഥാപിച്ചുകൊണ്ട് ടൈം ഷെയറിന്റെ പേരിൽ കച്ചവടം നടത്തുകയാണ്.

കോഴിക്കോട് കണ്ണൂർ കാസർഗോഡ് മലപ്പുറം ജില്ലകളിലെ മലയോര നഗരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് സ്വർണ്ണ കടകളിൽ ഷെയർ, അതുപോലെ സ്വർണ്ണ നിക്ഷേപം എന്നിങ്ങനെയുള്ള നിരവധി ഓഫറുകളുമായി നിരവധി കന്പനികൾ രൂപപ്പെട്ടിരിക്കുന്നു.

പകുതിയിലധികവും മുങ്ങിയെങ്കിലും ചില വിരുതന്മാർ പലതരം അടവുകളുമായി ഇപ്പോഴും നിക്ഷേപം സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടൌൺ ഷിപ്പ് എന്ന പേരിലായിരുന്നു അവസാനമായി ഇക്കൂട്ടർ പണം സ്വീകരിച്ചിരിക്കുന്നത്.

അവരുടെ സ്വർണ്ണക്കടകളിലെ കച്ചവടം വെച്ച് നോക്കിയാൽ ലാഭം പോയിട്ട് മുതൽ മുടക്ക് വരെ തിരിച്ചുകൊടുക്കുവാനുള്ള വരുമാനം ഇല്ലാതിരുന്നിട്ടും അവരെങ്ങനെ പിടിച്ചു നിൽക്കുന്നു.

വരുമാനത്തിൽ ഇരട്ടിയിലധികം പണം പരസ്യങ്ങൾക്കും, സ്പോൺസർഷിപ്പുകൾക്കും, സോഷ്യൽ മീഡിയക്കാർക്കും വീശിക്കൊണ്ട് അവരുണ്ടാക്കുന്ന ഓളത്തിൽ അകപ്പെട്ടുപോകുകയാണ് പണം നിക്ഷേപിക്കുന്നവർ.

പലരും അവർക്കു പറ്റിയ അമളികൾ പുറത്തുപറയാതെ മിണ്ടാതെ ഇരിക്കുകയാണ്. രാഷ്ട്രീയ ഇടപെടലുകളിൽ മാത്രമാണ് പലതും ജനം അറിഞ്ഞത്. റോൾസ് റോയ്സും, കാരവനും അതോപോലെയുള്ള ആഡംബര മാര്ഗങ്ങൾ ജനങ്ങളെ കാണിച്ചുകൊണ്ട്, സോഷ്യൽ മീഡിയയിലും, പത്രങ്ങൾക്കും, ചാനലുകൾക്കും വാരിക്കോരി പണം കൊടുത്തുകൊണ്ട് അവരുടെയൊക്കെ വായ മൂടിക്കെട്ടുന്നു.

ഇതിന്നിടയിൽ പലതരം പെണ്ണ് കേസുകളും ഇവർക്കെതിരെ വന്നിട്ടും ആരും അക്കാര്യങ്ങൾ ഏറ്റെടുത്തില്ല എന്നതാണ് ഇവരുടെയൊക്കെ വിജയം.

ബാംഗ്ലൂരിലെ ഒരു അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം, ഏതാനും വര്ഷം മുമ്പ് ദുബായിൽ ഒരു ബിസിനസ്സ് സെന്ററിൽ 200 സ്ക്വയർ ഫീറ്റ് മാത്രമുള്ള ഒരു ഓഫീസും അതിൽ ഒരു റിയൽഎസ്റ്റേറ്റ് ലൈസൻസും എടുക്കുന്നു.

എന്നിട്ട് കർണാടകത്തിൽ ടൈംസ് ഓഫ് ഇന്ത്യയിൽ മുൻപേജിലും പിൻ പേജിലും മുഴുവൻ പരസ്യം കൊടുക്കുന്നു. ഗ്ലോബൽ ഓഫീസ് ദുബായിൽ തുടങ്ങി എന്ന് പറഞ്ഞുകൊണ്ട് ആ കുഞ്ഞു ഓഫീസ് മുറിയുള്ള കെട്ടിടം ഒന്നടങ്കം കാണിക്കുന്നു.

ആ ഇരുപത് നില കെട്ടിടത്തിന്റെ പേരിന്റെ പകരം ഫോട്ടോ ഷോപ്പിൽ അവരുടെ കമ്പനിയുടെ ലോഗോ കാണിച്ചുകൊണ്ടുള്ള പരസ്യം കണ്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും.

അതുപോലെ ദുബായിൽ എയർ ഷോ വന്നപ്പോൾ ഒരു ഇന്ത്യൻ പൈലറ്റിനെയും കൂട്ടി എയർ ഷോയിലെ ബോയിങ്ങിന്റെ പവലിയനിൽ എത്തുന്നു. അവിടെ നിർത്തിയിട്ടിരുന്ന ബോയിങ്ങിന്റെ പത്തോളം വിമാനങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് പൈലറ്റുമാരെ നിരത്തി നിർത്തി ഫോട്ടോയെടുത്ത് ഫോട്ടോ ഷോപ്പിൽ വിമാനങ്ങളുടെ മേലെ സ്വന്തം കമ്പനിയുടെ ലോഗോ വെച്ചുകൊണ്ട് മുഴുവൻ പേജ് പരസ്യം കൊടുത്തു.

ഇതൊക്കെ കണ്ടുകൊണ്ട് സകലമാന സിനിമാക്കാരും പിരിവുകാരും പുള്ളിക്കാരന്റെ കൂടെ കൂടി. ഇന്നിപ്പോൾ ഇന്ത്യയിൽ നിന്നും വരുന്നവരെ ഞെട്ടിക്കുവാനും ഇൻവെസ്റ്റ്മെന്റ് തരപ്പെടുത്തുവാനും സ്വന്തമെന്ന് പറയപ്പെടുന്ന കുറെ ആഡംബര കാറുകളുടെ ശേഖരം കാണിക്കുവാൻ വീട്ടിലേക്ക് ക്ഷണിക്കുന്നു.

പലതും ലക്ഷ്വറി റെന്റ് എ കാർ കമ്പനിയുടേതാണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കുറെയധികം ആളുകൾ ഇതിൽ പെട്ട് പോയിട്ടുണ്ടെകിലും വെളിയിൽ പറയുന്നില്ല എന്ന് മാത്രം.

നഷ്ടത്തിലായ കമ്പനികളെ ചെറിയ വിലക്കുവാങ്ങി. അതിനു ചുറ്റും ബാനറുകളും ഹോർഡിങ്ങുകളും പ്രോജക്ടുകളുടെ ഫോട്ടോകളും കാണിച്ചുകൊണ്ട് ബാങ്ക് ലോണുകൾ തരപ്പെടുത്തുന്നു.

ഒപ്പം വലിയ വലിയ കോൺട്രാക്ടുകൾ മാർക്കറ്റ് റേറ്റിനെക്കാൾ വിലകുറച്ചുകൊണ്ട് ക്വട്ടേഷൻ കൊടുത്തുകൊണ്ട് പ്രോജക്ടുകൾ ഏറ്റെടുത്ത് അതിന്റെ അഡ്വാൻസ് വാങ്ങി മാൾട്ട പോലുള്ള രാജ്യങ്ങളിലേക്ക് ചവുട്ടി കോടീശ്വരനായ മറ്റൊരു മലയാളി ഇപ്പോൾ ദുബായിൽ നിന്നും ഓടിപ്പോയിരിക്കുന്നു.

പതിനാറായിരത്തോളം പാവപ്പെട്ട പണിക്കാരെ വഴിയാധാരമാക്കി, കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കാതെയും സബ് കോൺട്രാക്ടർ മാർക്ക് കൊടുക്കാതെയും മനപൂർവം പണം മാറ്റിയിരിക്കുന്നു. എല്ലാം വളരെ ബുദ്ധിപരമായി നീക്കിയാണ് ടിയാൻ നാടുവിട്ടത്.


ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ കൊണ്ട് സ്കൂൾ മുഖേനയും ഓൺലൈൻ മുഖേനയും പരീക്ഷകൾ എഴുതിച്ചുകൊണ്ട് അവരുടെയെല്ലാം ഡാറ്റ ബേസ് കൈക്കലാക്കി അവരുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു. പിന്നീട് നിരന്തരം അവരെ ഫോണിൽ വിളിച്ചുകൊണ്ട് ട്രാപ്പ് ചെയ്യുന്നതുപോലെ മുപ്പത്തിനായിരവും നാല്പത്തിനായിരവും രൂപ വാങ്ങിയെടുക്കുന്നു. പകരം ചൈനയുടെ മൂവായിരം രൂപ മാത്രം വിലയുള്ള ഒരു ടാബ്ലെറ്റ് കൊടുക്കുന്നു.


കുട്ടികളുടെ കാര്യമായതുകൊണ്ട് മാതാ പിതാക്കൾ സ്വർണ്ണം പണയം വെച്ചും കടം വാങ്ങിയും എങ്ങനെയെങ്കിലും പണം കൊടുക്കുന്നു. പിന്നീടാണ് മനസിലാവുന്നത് എല്ലാം ഒരു ട്രാപ്പ് ആയിരുന്നു എന്ന്.

ഇന്നിപ്പോൾ ആ മൊബൈൽ ആപ്പുകാരൻ കേരളത്തിലെയും ഇന്ത്യയിലെയും പാവപ്പെട്ട വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സ്കൂൾ അധികൃതരെയും അധ്യാപകരെയും എല്ലാവരെയും ആപ്പിലാക്കിക്കൊണ്ട് കോടീശ്വരനായി ഫോബ്സിലും മറ്റും സ്ഥാനം പിടിച്ചുകൊണ്ടിരിക്കുകയാണ്.

സർക്കാരുകൾ ഇക്കളികൾക്ക് കുട പിടിക്കാതെ വിദ്യാഭ്യസ വകുപ്പ് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ എടുക്കേണ്ടതാണ്. ശരിക്കും പറഞ്ഞാൽ ഈ അപ്പുകൾക്കൊന്നും ഒരു പ്രസക്തിയും ഇല്ലായെന്നുള്ളത് മനസിലാക്കുമ്പോഴേക്കും അവർ അടുത്ത ഇരയെ പിടിച്ചിരിക്കും. മുപ്പത്തിനായിരത്തിൽ പരം കോടികൾ ആണ് അങ്ങനെ അവരൊക്കെ പിരിച്ചെടുത്തു കഴിഞ്ഞത്.

ഗെയിമിന്റെ പേരിലും മണിചെയ്ന്റെ പേരിലും ബിറ്റ് കോയിന്റെ പേരിലുമൊക്കെ ഇതുപോലെ വിരലുകൾ മുറിക്കപ്പെടുമ്പോൾ നാം ഇനിയും ഉണരേണ്ടിയിരിക്കുന്നു .ഒരു ഫോണിന്റെ പേരിൽ നിരവധി പേരിൽ നിന്നും പണം വാങ്ങിയവർ പിന്നീട് മരം വെട്ടുകേസുകളിൽ അകപ്പെട്ടു എന്നത് കേരളം കണ്ടതാണ്.

സ്വർണ്ണക്കടക്കാരുടെ റോൾസ് റോയ്സുകളിൽ ഭ്രമിച്ചുകൊണ്ട് ഇൻവെസ്റ്റർ ദാസപ്പനും
കോവിഡിൽ മക്കൾക്കായി ആപ്പ് വാങ്ങി കടം കയറിയ മണ്ടനായ പിതാവ് വിജയനും

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 130 പേരാണ്. 413 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3374 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

ലണ്ടന്‍: യുകെയിൽ രണ്ട് പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണെന്ന്‌ സാജിദ് ജാവിദ് പറഞ്ഞു. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

തിരൂർ : ക്യാമ്പസുകളിൽ സാമൂഹിക നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ആവശ്യപ്പെട്ടു. “കാൽപ്പനികതയുടെ പഴങ്കഥകളല്ല നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ” എന്ന തലകെട്ടിൽ കാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തിരൂർ തുഞ്ചൻ എഴുത്തച്ഛന് മലയാള സർവകലാശാല കാമ്പസിൽ സംസ്ഥാന തല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ നിന്നും ഷമീം വേങ്ങര ഏറ്റുവാങ്ങി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെ മുഖ്യപ്രഭാഷണം […]

error: Content is protected !!