27
Saturday November 2021
ദാസനും വിജയനും

മുന്നണി നോക്കി രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് ഇപ്പോള്‍ കേരളത്തില്‍ വിലസുന്നത് മയക്കുമരുന്ന്-സ്വര്‍ണം-സിനിമാ മാഫിയ ? പഴി മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും ! കേരളത്തില്‍ വിലസുന്ന സൂപ്പര്‍ മുഖ്യമന്ത്രിമാരെ തളച്ചില്ലെങ്കില്‍ ഈ പുണ്യഭൂമി യൂറോപ്പിനെ കടത്തിവെട്ടും – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Friday, November 19, 2021

കേരളം: ഡൈബത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭൂപ്രദേശം: മാവേലിയെന്ന മഹാരാജാവ് സന്ദർശിക്കുന്ന ഭൂമി: പക്ഷെ ഇന്നിപ്പോൾ കേരളത്തെ മേനേജ്‌ ചെയുന്നവർ നിസ്സാരക്കാർ ഒന്നുമല്ല.

എന്തിനും ഏതിനും നാം വിമർശിക്കുന്നത് പാവപ്പെട്ട രാഷ്ട്രീയക്കാരെയോ അല്ലെങ്കിൽ അവരെ ഉപദേശിക്കുന്ന അഡ്മിനിസ്ട്രേറ്റർ മാരെയോ ഒക്കെയാണ്. പക്ഷെ കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തെ വാഴുന്നത് രാഷ്ട്രീയക്കാരോ, സിനിമക്കാരോ, അല്ലെങ്കിൽ ഇപ്പറയുന്ന ഐഎഎസ് കാരോ ഒന്നുമല്ല, ചില ചെറുപ്പം ലൂസിഫർമാരാണ്.

ഇന്നിപ്പോൾ എന്തൊക്കെ സംഭവിച്ചാലും ഭരിച്ചുകൊണ്ടിരിക്കുന്നവരെയോ, അല്ലെങ്കിൽ മുൻ കാലങ്ങളിൽ ഭരിച്ചവരുടെയോ മേലെ കുറ്റം ചാർത്തി എന്തിനും ഏതിനും രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുന്ന അവസ്ഥ സംജാതമായിട്ട് നാളേറെയായി.

അപ്പോഴും യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുവാൻ സാധ്യത വളരെയേറെയാണ് . അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി മേലാൽ അതൊന്നും സംഭവിച്ചുകൂടാ എന്നതുകൊണ്ടാണ് ഇത്രയും വ്യക്തതയോടെ ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നിരിക്കുന്നത്.

അവരൊക്കെ സംരക്ഷിക്കപ്പെടുന്നത് അഥവാ രക്ഷപ്പെട്ടു പോകുന്നത് രാഷ്ട്രീയ കൂട്ടുകെട്ടുകളിലൂടെ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കുവാനാകില്ല.

ഉദാഹരണമായി, കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു കോൺസുലേറ്റ് ബന്ധങ്ങൾ ഉപയോഗിച്ചുള്ള സ്വർണ്ണ കടത്തും പിന്നീടുള്ള സംഭവ വികാസങ്ങളും. ശരിക്കും പറഞ്ഞാൽ ആ വിഷയത്തിൽ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാർ എല്ലാം നിരപരാധികൾ ആയിരുന്നു.


ആ ഒരു കള്ളക്കടത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് തിരുവനന്തപുരമെന്ന തലസ്ഥാനം കേന്ദ്രീകരിച്ചു വിലസിയിരുന്ന ചില വിശ്വനാഥന്മാർ ആയിരുന്നു എന്നതാണ് സത്യാവസ്ഥ.


വിശ്വനാഥൻ എന്ന വാക്കിനെ പത്രം എന്ന സിനിമയിൽ നിന്നും കടമെടുത്തത് ആണ് എന്നത് പറയാതെ വയ്യ. സ്വർണ്ണക്കടത്ത് മാത്രമല്ല കേരളത്തിൽ വിവാദമായത്. ഡോളറും ദിർഹവും രത്നവും എന്തിനധികം പറയുന്നു, മയക്കുമരുന്ന് വരെ അവർ കടത്തിയിരുന്നു എന്ന് കേൾക്കുമ്പോള്‍ പലരും ഞെട്ടിത്തരിക്കും.

ഒന്നാമതായി ഭരണത്തിന്റെ തണലിൽ ഒരു ലോബി, അതും ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന ഒരു വിഭാഗം കേരളത്തെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയെയായി. പണ്ടൊക്കെ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നാൽ ഐഎഎസ് നേക്കാളും ഡോക്ടറെക്കാളും എഞ്ചിനീയരെക്കാളും മതിപ്പുണ്ടാക്കിയ ഒരു വിഭാഗമാണ്.

ഇന്ത്യയിൽ ഇൻകം ടാക്‌സും ജിഎസ്റ്റിയുമൊക്കെ പിടി മുറുകിയപ്പോൾ ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന വിഭാഗം ഇല്ലാതെ ജീവിക്കുവാൻ പറ്റാതെയായി . അവരാണ് ഇന്നിപ്പോൾ ഇന്ത്യയുടെ അച്ചുതണ്ടിനെ നിയന്ത്രിക്കുന്നത്.

കേരളത്തിലെ ഒന്നാം കിട സിനിമാക്കാരുടെയും, കമ്പനികളുടെയും, ചാനലുകളുടെയും, രാഷ്ട്രീയ ഫണ്ടുകളുടെയും, ഡ്യൂപ്ലിക്കേറ്റ് ബിഷപ്പുമാരുടെയും, തുപ്പൽ മുസ്ല്യാക്കന്മാരുടെയും, കത്തിക്കൽ സ്വാമിമാരുടെയും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഈ പറയുന്ന
ചാർട്ടേർഡ് അക്കൗണ്ടന്റുമാരാണ്.

പൂച്ച പാലുകുടിക്കുന്നത് പോലെ ബന്ധങ്ങളെ ആരോരും അറിയാതെ വളരെ ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ടും, നായക നടന്മാരുടെ വിദേശ യാത്രകളിൽ പെട്ടി തൂക്കികളായി അവതരിച്ചുകൊണ്ടും, പാർട്ടിക്കാരുടെ ഭാര്യമാരുടെ കണക്കുകൾ കൈകാര്യം ചെയ്തുകൊണ്ടും അവരിപ്പോഴും കേരളത്തിലെ വിമാനത്താവളങ്ങളിൽ ഗ്രീൻ ചാനലിലൂടെ വളരെ മാന്യമായി
ഇറങ്ങിപോകുന്നു. അവരുടെ സിനിമ ശന്പളം ഡോളറായി ദുബായിലേക്ക് കടത്തിവിടുന്നു. അത് സ്വർണ്ണമായി നാട്ടിലെത്തുന്നു.

മാജിക്കിന്റെ പേരിൽ ദുബായിൽ നിന്നും ഖത്തറിൽ നിന്നും വേദനിക്കുന്ന കുറെയധികം കോടീശ്വരന്മാരുടെ കയ്യിൽ നിന്നും 200 കോടിയിൽ അധികം രൂപ പിരിച്ചെടുത്തുകൊണ്ട് തലസ്ഥാനത്ത് ഒരു വലിയ പ്ലാനെറ്റ് ഉണ്ടാക്കുമെന്ന് വാചകമടിച്ചു.

പണം കൊടുത്തവർക്ക് പേരിനെങ്കിലും ഒരു പ്ലാനറ്റോ ക്ളോസെറ്റോ ഉണ്ടാക്കാതെ ഇന്നിപ്പോൾ തിരസ്കരിക്കപ്പെടുന്നവരുടെ ഉന്നമനത്തിനായി ഇറങ്ങി തിരിച്ചിരിക്കുന്നു മാജിക്ക് സഹോദരന്മാർ.

ഏതൊക്കെ ഭരണം വന്നാലും സാംസ്‌കാരിക ഫണ്ടിന്റെ പകുതിയിൽ അധികം പിരിച്ചെടുക്കുന്ന ഈ സഹോദരങ്ങൾ കഴിഞ്ഞ ആറു കൊല്ലമായി പേരിനെങ്കിലും ഒരു മാജിക്ക് ഷോ ചെയ്തിരുന്നുവെങ്കിൽ ഇങ്ങനൊന്നും പറയേണ്ടി വരില്ലായിരുന്നു. വീടും പറമ്പും ജപ്തിയിലാണ് എന്ന കള്ളക്കണ്ണീരിലാണ് ദുബായിലെയും ഖത്തറിലെയും മാന്യന്മാരുടെ കയ്യിൽ നിന്നും പണം പിരിച്ചെടുത്തത്, പണം തിരിച്ചു ചോദിക്കുമ്പോള്‍ ഉന്നത രാഷ്ട്രീയ ബന്ധം കാണിച്ചുകൊണ്ട് വിരട്ടിയോടിക്കുന്നു.

കേരളത്തിന്റെ നന്മക്കായും ഉന്നമനത്തിനായും പ്രവർത്തിക്കുന്ന ചില ചാനലുകൾ ഇന്നിപ്പോൾ അവരവരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ സർവതും മറന്നുകൊണ്ട്, ആശയവും ആദർശവും പണയം വെച്ചുകൊണ്ട്, അവരുടെ നിക്ഷേപകരെ വരെ വഞ്ചിച്ചുകൊണ്ട്
മരമുറിക്കാരുടെ കൂടെയും, പുരാവസ്തുക്കാരുടെ കൂടെയും കൂട്ടുകൂടി ഭരണത്തിന്റെ തലപ്പത്തുള്ളവരെ സ്വാധീനിച്ചുകൊണ്ട് കേരളത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയകളെ വരെ അട്ടിമറിക്കപ്പെടുന്പോൾ അവർക്ക് വേണ്ടി നിക്ഷേപം നടത്തിയവരുടെ പൂർവകാല ചരിത്രവും വർത്തമാന കാല ചരിത്രവും അന്വേഷിക്കേണ്ടിയിരിക്കുന്നു.


മാധ്യമധർമ്മം മാറ്റിവെച്ചുകൊണ്ട് അവരുണ്ടാക്കുന്ന മാഫിയ ബന്ധങ്ങളെ ആർക്കും ചോദ്യം ചെയുവാൻ ആകാതെ വിലസുന്പോൾ ഉദ്ധിഷ്ടകാര്യങ്ങൾക്ക് ഉപകാരസ്മരണയെന്നോണം ചിലർ സൂപ്പർ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്യപ്പെടുന്നു.


മതം മാറ്റത്തിനും, സാത്താൻ ആരാധനകൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ഫണ്ടുകൾ കേരളത്തിലേക്ക് എത്തുന്നത് ഇപ്പറഞ്ഞ സൂപ്പർ മുഖ്യമന്ത്രിമാരിലൂടെയാണ് എന്നത് ആരെങ്കിലും സംശയിച്ചാൽ അതിൽ അത്‌ഭുതപ്പെടേണ്ടതില്ല.


സമൂഹത്തിലെ ഉന്നതിയിലുള്ള ചില ഡ്യൂപ്ലിക്കേറ്റ് ബിഷപ്പുമാരും തുപ്പൽ മൗല്യാക്കന്മാരും തലസ്ഥാനത്തെ ചില ശ്രീകളും ഒക്കെ ചേർന്നുകൊണ്ടുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിൽ കൊച്ചിയിലെ ചില നിശാപാർട്ടിക്കാരും, മയക്കുമരുന്ന് വ്യാപാരികളും, സിനിമ നിർമ്മാണത്തിന്റെ മറയിൽ കൊച്ചിയെ നിയന്ത്രിക്കുന്നവരും പങ്കാളികളാണ് എന്നതിന്റെ തെളിവാണ് ഈയടുത്തു അരങ്ങേറിയ പാതിരാ കൊലപാതകങ്ങൾ.


ജീവിതത്തിൽ എന്നെന്നും ജയിച്ചു മാത്രം പോയിരുന്ന അവന്മാർക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ആ അപകടത്തിലൂടെ നാം മനസിലാക്കേണ്ടത്.

കേരളത്തിൽ ഒരു കച്ചവടം ചെയ്യണമെങ്കിൽ ഉന്നതങ്ങളിലെ ബന്ധങ്ങൾ ആവശ്യമായി വന്നപ്പോൾ കുറെ ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നും കളികൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ഏതൊരു അസംബ്ലി മണ്ഡലത്തിലും അഞ്ചുകോടി രൂപ വീശിയാൽ ഏതൊരു ഊളക്കും ജയിച്ചുകയറാമെന്നുള്ള ഒരു സ്ഥിതി വിശേഷം നിലനിൽക്കെ അങ്ങനെയും കുറേപേർ ഉപജീവനമാർഗം കണ്ടെത്തിക്കഴിഞ്ഞു.

പിടിക്കേണ്ടവരെ പിടിക്കേണ്ടതുപോലെ പിടിച്ചാണ് അവർ ഉന്നതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. അവരുടെയെല്ലാം കൂത്തരങ്ങുകളാണ് കൊച്ചിയും വർക്കലയും മൂന്നാറും ഒക്കെ.

ഇനിയെങ്കിലും കേരളം സൂപ്പർ മുഖ്യമന്ത്രിമാരിൽ നിന്നും രക്ഷപ്പെട്ടില്ലെങ്കിൽ തെക്കേ അമേരിക്കയിലെ ചില രാജ്യങ്ങളുടെയും യൂറോപ്പിലെ ചില രാജ്യങ്ങളുടെയും അവസ്ഥയിൽ ഈ പുണ്യഭൂമി മാറുമെന്ന് ഉറപ്പാണ്.

കൊച്ചി പഴയ കൊച്ചി ആണെന്ന ഉറപ്പിന്മേൽ ദാസപ്പനും തലസ്ഥാനം പഴയ തലസ്ഥാനമല്ല എന്ന വേദനയാൽ വിജയപ്പനും

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

More News

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സാല്‍വയിലാണ് സംഭവം നടന്നത്. സ്വദേശി യുവതിയാണ് മരിച്ചതെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ ഫയർഫോഴ്‌സിൽ വിവരമറിയിച്ചതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 130 പേരാണ്. 413 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3374 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!