25
Tuesday January 2022
ദാസനും വിജയനും

ഡിജെ പാര്‍ട്ടികളിലും കൊക്കയ്ന്‍ പാര്‍ട്ടികളിലും പെണ്‍മക്കള്‍ എത്തപ്പെടാന്‍ കാരണം അവരുടെ അമ്മമാര്‍കൂടിയാണ്. മോഡലിങ്ങും സിനിമയും എന്നു പറയുമ്പോഴേ അമ്മമാര്‍ ഇളകും. പിന്നെ ചിലര്‍ രക്ഷപ്പെട്ടാലായി… കൂടുതലും നാശം തന്നെ ! നന്നാവേണ്ടവര്‍ അമ്മമാര്‍ തന്നെ – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Thursday, December 2, 2021

ആദ്യം ഇവർ ചെയ്യുന്നത് ഒരു യാത്രയാണ് : ടെലഗ്രാമിലൂടെയും വാട്‍സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മോഹിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുളു – മണാലി – ഹൃഷികേശ് – സിംല – കാഠ്മണ്ഡു – നൈനിറ്റാൾ – ഗോവ – കശ്മീർ എന്നിങ്ങനെയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് ചെറുപ്പക്കാരികളെയും ചെറുപ്പക്കാരെയും ക്ഷണിക്കുന്നു.

ഒപ്പം കാണാൻ നല്ല വടിവൊത്ത വിവാഹിതരെയും, ബെംഗളുരുളിലും ദുബായിലും പഠിച്ചുകൊണ്ടിരിക്കുന്ന സിനിമ -മോഡലിംഗ് ഇഷ്ടമുള്ള പെൺകിടാങ്ങളെയും അവരിലേക്ക് ആകർഷിപ്പിക്കുന്നു.

പണമുള്ളവരെയെ ഇവർക്ക് വേണ്ടൂ, പണമില്ലാത്ത സൗന്ദര്യമുള്ള പെൺപിള്ളേരെ ഇവർക്കാവശ്യമില്ല. ദുബായിൽ നല്ല രീതിയിൽ പണം സമ്പാദിക്കുന്ന കുടുംബങ്ങളിലെ പെണ്ണുങ്ങളെ ഈ കൂട്ടരിലേക്ക് ആകർഷിക്കുവാൻ ഒരു ലെസ്ബിയൻ സ്ത്രീയുടെ നേതൃത്വത്തിൽ ഫേസ്‌ബുക്ക് കൂട്ടായ്മ വരെയുണ്ട്.

ഭർത്താവുമായി അകന്നു കഴിയുന്നവരെയും, കുട്ടികൾ ഇല്ലാത്തവരെയും, ഭർത്താവുമായി സൗന്ദര്യ പിണക്കമുള്ളവരെയും കണ്ടെത്തിക്കൊണ്ട് അവർക്ക് മോഹനമായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് അവരെ ഒരാഴ്ചക്കൊക്കെ നാട്ടിലെത്തിക്കുന്നു. അവിടെനിന്നും ടൂർ ഗ്യാങ്ങിലെക്ക് എത്തപ്പെടുന്ന ഇവർ എല്ലാവരും ആ ദിവസം പരിചയപെടുന്നവർ ആയിരിക്കും.

യാത്രകളിൽ ഭക്ഷണം കഴിക്കുവാൻ കയറുന്ന സ്ഥലങ്ങളിലും കഫെകളിലും റിസോർട്ടുകളിലും ഒക്കെ മുൻപേ പറഞ്ഞുവെച്ച പ്രകാരമുള്ള ഭക്ഷണവും ശീതള പാനീയങ്ങളും ഒക്കെ ആയിരിക്കും വിളമ്പുക.

കേരളത്തിൽ നിന്നും പുറപ്പെടുമ്പോഴും യാത്രയിലുമൊക്കെ വളരെ മാന്യമായ സ്ഥലങ്ങളിൽ മാത്രമേ ഇവർ കയറുകയുള്ളൂ. മംഗളൂരു അല്ലെങ്കിൽ ബംഗളുരു എത്തിയാൽ പിന്നെ ആകെ മൊത്തം കാര്യങ്ങൾ മാറി മറിയുന്നു. പബ്ബ്കളിൽ കയറി ബിയറോ വൈനോ അടിച്ചാൽ അതിന്റെയൊക്കെ അപകടം നിസ്സാരമെ ഉള്ളൂ എന്ന് കരുതാം.

ഇവിടെയൊക്കെ കൊക്കൈൻ കലർത്തിയ ബിയറും വൈനുമാണ് ഇവർക്ക് വിളമ്പുക. ഒരു തവണ അത് അകത്താക്കിയാൽ പിന്നെ പെൺപിള്ളേർക്കും ആൺ പിള്ളേർക്കും അത് കിട്ടാതെ ഒരു നിമിഷം ഇരിക്കുവാൻ സാധിക്കില്ല. തലവേദനക്ക് മരുന്നായി അവർക്കുള്ള ടാബ്‌ലറ്റുകൾ വണ്ടിയിൽ കരുതിയിട്ടുണ്ടാകും.

ദുബായിലെ ഒരു എയര്ഹോസ്റ്റസിന്റെ മകളെ ഒരു ഗ്രൂപ്പ് ബംഗളുരുവിൽ നിന്നും ഇതുപോലെ സ്ഥിരമായി കൊണ്ടുപോകുകയും പിന്നീട് ആ പെൺകുട്ടി മാനസിക നില തകരാറിലായി ഇന്നിപ്പോൾ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന രീതിയിൽ ജീവിക്കുന്നു.

അന്ന് കുടുംബം മുഴുവൻ എതിർത്തുവെങ്കിലും അമ്മയുടെ അഹങ്കാരത്തിനാലാണ് ആ പെൺകുട്ടി ഇങ്ങനെയുള്ള വലയിൽ പെട്ടുപോയത്.

ന്യു ജെനറേഷൻ ആകുമ്പോള്‍ വലിയ വലിയ കുടുംബങ്ങളിലെ കൂട്ടുകെട്ട് സർവസാധാരണമാണെന്ന് പെൺകുട്ടിയുടെ ‘അമ്മ അച്ഛനോട് പറയുമ്പോള്‍ നാട്ടിൻ പുറത്തുകാരനായ അച്ഛൻ എല്ലാറ്റിനെയും എതിർത്തിരുന്നു. ഇന്നിപ്പോൾ ആ അച്ഛനാണ് എ പെൺകുട്ടിയെ വളർത്തുന്നത്.

കൊച്ചിയിലെ ടൂർ മാനേജരായ സ്ത്രീ, വാഗമൺ നിശാ പാർട്ടിയുടെ മുഖ്യ പങ്കാളിയായ എടപ്പാളുകാരനായും, കൊടുവള്ളി സ്വർണ്ണ ടീമുകൾ ആയും, തലശ്ശേരിയിലെ സ്വർണ്ണ പൊട്ടിക്കൽ ടീമുകളുമായും, കൊച്ചിയിലെ ഇന്റീരിയർ ഡിസൈനർ മയക്കുമരുന്ന് ടീമുകളുമായും ഹോട്ടൽ 18 ലെ വിവാദനായകന്മാരുമായും നല്ല ബന്ധം പുലർത്തിയിരുന്നു.

മോഡലിംഗിന്റെ മറവിൽ കാണാൻ മെനയുള്ള ചെക്കന്മാരെയും പെൺപിള്ളേരെയും കണ്ടെത്തി അവർക്ക് പ്രണയിക്കാനാവശ്യമായ സെറ്റപ്പുകൾ ഉണ്ടാക്കി കൊടുക്കുകയും, വലിയ വലിയ കച്ചവടക്കാർക്ക് എസ്‌കോർട്ട് എന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുകയും ചെയുന്നു.

അവർക്കൊക്കെ ഹോട്ടൽ 18 പോലുള്ള അഞ്ചോആറോ സ്ഥലങ്ങളിലും ഒപ്പം ഉല്ലാസനൗകകളിലും ആഡംബര വില്ലകളിലും ആഫ്റ്റർപാർട്ടി എന്ന പേരിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുന്നു.

തൃശൂർ ജില്ലയിലെ മാള കൊടുങ്ങല്ലൂർ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പട്ടേപ്പാടത്തെ ഒരു ഫോട്ടോഗ്രാഫറാണ് ഇപ്പോഴത്തെ കൊച്ചി വാഹനാപകടത്തിലെ പെൺപിള്ളേരെയും ആൺപിള്ളരെയും ഹോട്ടൽ 18 ലെ കഷ്മലന്മാർക്ക് പരിചയപ്പെടുത്തി കൊടുത്തത്.

കൂടെ നടന്നുകൊണ്ട് വിശ്വാസ വഞ്ചന കാണിക്കുന്ന ഇതുപോലെയുള്ള നിരവധി പേരിപ്പോൾ കേരളത്തിൽ വളർന്നു വരുന്നുണ്ട്. ആളൂരിലെ ഡോക്ടർ പെൺകുട്ടി നല്ല കുടുംബത്തിൽ പിറന്നതാണ്. അവർക്ക് ചതി മനസ്സിലായപ്പോഴാണ് പെട്ടെന്ന് സ്ഥലം കാലിയാക്കുവാൻ തയാറായത്.

കൂടെയുള്ള പയ്യന്മാരെ കൊണ്ട് വീര്യം കൂട്ടിയത് അടിപ്പിച്ചു അവരെ മുറിയിൽ ഇട്ടു പൂട്ടാം എന്നുള്ള പ്ലാനുകൾ പൊളിച്ചത് ആ പെൺകുട്ടിയാണ്. ഇവരെ പരിചയപ്പടുത്തിയ ഫോട്ടോഗ്രാഫറായ മോഡലിനെ നല്ല രീതിയിൽ കുടഞ്ഞാൽ എല്ലാം വെളിയിൽ വരുമെന്നാണ് സംസാരം .


കഴിഞ്ഞ പത്തു വർഷമായി കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് എട്ടോളം പെൺപിള്ളേർ ആത്മഹത്യയായോ കൊലപാതകമായോ കടന്നുപോയിട്ടുണ്ട്.


അവരൊക്കെ സിനിമ മോഡലിങ്ങ് ഒക്കെ ആയി ബന്ധെപ്പട്ടുകൊണ്ട് കൊച്ചിയിൽ എത്തിച്ചേർന്നവരാണ്. അതുപോലെ കുറെ പേരെ കാണാതായിട്ടുണ്ട്. കുറെ വിവാഹമോചനങ്ങൾ നടന്നിട്ടുണ്ട്.

ദുബായിലും അബുദാബിയിലും ഖത്തറിലും ഒക്കെ മാന്യമായി ജീവിച്ചിരുന്ന പെൺപിള്ളേർ ഭർത്താക്കന്മാരുമായി പിണങ്ങി കൊണ്ട് കൊച്ചിയിൽ വന്നു പെട്ടിട്ടുണ്ട്. അവരൊക്കെ പലതും ആരോടും പറയാതെ ഉള്ളിലൊതുക്കി ജീവിക്കുകയാണ്.

എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മാഫിയ സംഘങ്ങളുടെ പിടിയിലാണ്. ഇവർക്കൊക്കെ തമിഴിലും തെലുങ്കിലും ഏതെങ്കിലും സിനിമയിൽ മുഖം കാണിക്കുവാൻ അവസരം കൊടുത്തുകൊണ്ടാണ് ഇക്കൂട്ടർ കൈക്കലാക്കിയിട്ടുള്ളത്.

ഇങ്ങനെ എത്തിപ്പെട്ട പെൺപിള്ളേർ പലരും മാസത്തിൽ പത്തുനാൾ പലരുടെയും കൂടെ എസ്‌കോർട്ട് എന്നപേരിലും മോഡൽഷൂട്ട് എന്ന പേരിലും യാത്ര ചെയ്യുന്നു. കൂടാതെ ഇവര്‍ ബന്ധപ്പെടുമ്പോൾ പങ്കാളികൾക്ക് കൂടുതൽ സമയങ്ങൾ നിലനിൽക്കുവാൻ സ്വകാര്യ ഭാഗങ്ങളിൽ കൊക്കൈൻ ഒക്കെ വെച്ചുകൊണ്ടാണ് കേളികളിൽ ഏർപ്പെടുന്നതത്രെ.

ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ പിന്നെ ഈ സ്ത്രീകൾക്ക് ഇതില്ലാതെ ജീവിക്കുവാൻ പറ്റാതായിരിക്കുന്നു. അവരിപ്പോൾ കൊച്ചിയിലെ ആസ്ഥാ കോൾ ഗേൾസ് ആയിക്കൊണ്ടിരിക്കുന്നു. ബോറടിക്കുമ്പോൾ ഒരു ദുബായ് ട്രിപ്പൊ സിങ്കപ്പൂർ ട്രിപ്പൊ നടത്തിക്കൊണ്ട് കുടുംബക്കാരുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടു ജീവിക്കുന്നു.

ഇങ്ങനെയുള്ള സകലമാന കേസ് കെട്ടുകളും കൊച്ചിയിൽ എത്തുന്നതോടെ കൊച്ചിയിലെ ഹോട്ടൽ 18 കാർക്കും ന്യു ജെൻ സിനിമക്കാർക്കും വേദനിക്കുന്ന കോടീശ്വരന്മാർക്കും കാന്താരിമാർക്കും കൊക്കൈൻകാർക്കും ലെസ്ബിയൻ സ്ത്രീകൾക്കും രാത്രികളെ ഉണർത്തുവാൻ അവസരം ലഭിക്കുന്നു.


അവരിൽ കുറെ പേര് മലയാളസിനിമയിലെ ഒന്നാം കിട നടികൾ ആകുന്നു, ചിലരൊക്കെ പരസ്യ ബോർഡുകളിൽ സ്ഥാനം പിടിക്കുന്നു. ചിലർ പല മുതലാളിമാരുടെയും ചിന്ന വീടുകളിൽ കയറിക്കൂടുന്നു.


എന്തായാലും മന്ത്രി പറഞ്ഞതുപോലെ ഈ സർക്കാർ സെക്സ് ടൂറിസവും മദ്യവും മദിരാക്ഷിയുമൊക്കെ കുറച്ചുകൂടി ഇളവുകൾ ചെയ്തുകൊണ്ട് ജനങ്ങളിൽ എത്തിച്ചാൽ കുറെ പേരെങ്കിലും കാർ ചേസിങ്ങിനിടെ അല്ലെങ്കിൽ ചേലിട്ടുവരുന്ന പൂവങ്കോഴികളിൽ നിന്നും രക്ഷപ്പെടും എന്ന് വിശ്വസിക്കാം.

എല്ലാറ്റിനും കാരണം പെൺപിള്ളേരുടെ അമ്മമാരാണ് എന്ന ഉറപ്പിന്മേൽ കൊച്ചിക്കാരൻ ദാസപ്പനും മക്കൾ എത്ര ഉന്നതിയിൽ ആയാലും അവരെ കയറൂരി വിടാതെ കുറച്ചെങ്കിലും കടിഞ്ഞാൽ കയ്യിൽ കരുതണം എന്ന ഉപദേശത്തിൽ ഇൻസ്പെക്ട്ർ വിജയനും

More News

മലമ്പുഴ: നൂറ്റിയമ്പതു വർഷത്തിലധികം പ്രായമുണ്ടായിരുന്ന ആൽ മുത്തശ്ശി ഓർമ്മയായി. ശാസ്താനഗർ സെൻററിലെ ആലിൻ ചുവട് ബസ്റ്റോപ്പിലെ മുത്തശ്ശിയാലിനെയാണ് മുറിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് ഒരു കൊമ്പൊടിഞ്ഞു വീണപ്പോൾ ഭാഗ്യം കൊണ്ടായിരുന്നു വൻ ദുരന്തം ഒഴിവായതെന്ന് ഓട്ടോസ്റ്റാൻറിലെ ഡ്രൈവർമാർ പറഞ്ഞു. സ്റ്റോപ്പിൽ നിന്നും ആളെ കയറ്റി ബസ്സ് നീങ്ങി സെക്കൻ്റുകൾക്ക് ശേഷം തന്നെ കൊമ്പു് ഒടിഞ്ഞു വീണു. അൽപം മുമ്പായിരുന്നെങ്കിൽ ബസ് കാത്തു നിന്നിരുന്ന യാത്രക്കാരുടെ ദേഹത്തു വീണ് അപകടം സംഭവിക്കുമായിരുന്നു. വൈദ്യുതി കാൽ പൊട്ടിവീഴുകയും ചെയ്തിരുന്നു. വൈദ്യൂതി കട്ടായതിനാൽ […]

ബാബു നഹ്ദിക്ക് ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ നൽകിയ യാത്രയയപ്പ് ജിദ്ദ: നാല്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനായ പി.വി ഹസ്സൻ സിദ്ദീഖ് ബാബു (ബാബു നഹ്ദി) വിന് നാട്ടുകാരുടെ കാട്ടായ്മയായ ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെ.കെ.പി.കെ) യാത്രയയപ്പ് നൽകി. നിവലിൽ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയാണ്. ശറഫിയ്യിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി പി.ടി ജംഷി സ്വാഗതം പറഞ്ഞു. യു അബു ഉദ്ഘാടനം ചെയ്തു. എം.കെ വഹാബ് അധ്യക്ഷത […]

മുംബൈ: മുംബൈയിലെ കോവിഡ് രോഗികളില്‍ 89 ശതമാനം പേര്‍ക്കും ഒമിക്രോണെന്ന് സര്‍വേ. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെല്‍റ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെല്‍റ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്. കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 280 സാമ്പിളുകളും ബിഎംസി മേഖലയില്‍ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പല്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34 ശതമാനം അതായത് 96 രോഗികള്‍ 21 […]

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യ മുഴുവൻ അടുത്ത 5 ദിവസത്തേക്ക് തണുപ്പ് മാറില്ല.  രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുമ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ മൂടൽമഞ്ഞും തുടരാം. ജനുവരി 26 ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 5-7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഫെബ്രുവരി 2 വരെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഐഎംഡിയിലെ […]

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, […]

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്‌ഐമാരായ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.

ഡല്‍ഹി:  ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഈ ദിവസം മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. ഇപ്പോൾ ഭരണഘടനയെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ലിഖിത ഭരണഘടനയിലും മാറ്റങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വാക്ക് കാലത്തും സന്ദർഭത്തിലും അവരുടേതായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് പോലും ഭരണഘടനയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഭരണഘടന തയ്യാറാക്കാൻ എത്ര സമയമെടുത്തു? ഭരണഘടനയുടെ രൂപീകരണത്തിൽ […]

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി പ്രവർത്തകസമിതി അംഗം കെ. സാവിത്രി അമ്മയുടെ ഭർത്താവും ദീർഘകാലമായി കൂവപ്പടി ഗണപതിവിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന കൂവപ്പടി കളരിയ്ക്കൽ പുതിയേടത്ത് ‘വന്ദന’യിൽ പി.എ. രാമൻപിള്ളയുടെ നിര്യാണത്തിൽ സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊച്ചി: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണീ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായ കോവിഡ്ബാധ മൂലം ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായ രോഗമാണ് എആര്‍ഡിഎസ്. സ്റ്റെംപ്യൂസെല്‍ മരുന്ന് ശ്വാസകോശങ്ങളുടെ വീക്കം വേഗത്തില്‍ കുറയ്ക്കുകയും വെന്റിലേഷന്റെ സഹായമില്ലാതെ തന്നെ രോഗികളെ […]

error: Content is protected !!