25
Tuesday January 2022
ദാസനും വിജയനും

പണ്ട് ആനപ്പുറത്തിരുന്നെന്നു കരുതി ഇപ്പോഴും തഴമ്പുണ്ടാകുമെന്ന് കരുതിയതാണ് പ്രിയദര്‍ശനും ആന്‍റണി പെരുമ്പാവൂരിനുമൊക്കെ പറ്റിയ തെറ്റ്. പ്രിയന് ചന്ദ്രലേഖയില്‍ തുടങ്ങിയ വിള്ളല്‍ മരക്കാറിലെത്തി നില്‍ക്കുന്നു. മരക്കാര്‍ കണ്ടവര്‍ ചുരുളിയിലെ ഡയലോഗ് അടിക്കുന്നു – തലമുറമാറ്റം സിനിമയിലും വേണമെന്ന് പറയാന്‍ കാരണങ്ങളുണ്ട് – ദാസനും വിജയനും

ദാസനും വിജയനും
Saturday, December 4, 2021

മലയാളസിനിമയിൽ തലമുറ മാറ്റം സംജാതമായിരിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് മരക്കാർ എന്ന അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സംഭവിച്ചിരിക്കുന്നത്.

എന്നും കുന്നും ഒരേപോലെയായിരിക്കില്ല എന്ന തത്വം പ്രിയദർശൻ എന്ന സംവിധായകനും ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവെന്ന് പുറമെ പറയുന്ന ആളും ഒക്കെ മനസിലാക്കിയാൽ നന്ന്.

സിനിമ നല്ലത് ആണെങ്കിൽ പടച്ച തന്പുരാൻ ഡീഗ്രേഡിങ് നടത്തിയാലും വിജയിച്ചു കയറുമെന്നതിന്റെ ഉദാഹരണമായിരുന്നു പ്രിയന്റെ തന്നെ എക്കാലത്തെയും സൂപ്പർ ഹിറ്റായ, നവോദയ അപ്പച്ചനോടുള്ള വാശി തീർക്കുവാൻ 366 ദിവസങ്ങൾ ഷേണായീസിൽ കളിച്ച മോഹൻലാൽ ചിത്രമായ ‘ചിത്രം’.

എന്തിനധികം പിന്നോട്ട് പോകുന്നു, ഈയടുത്തിറങ്ങിയ സൂപ്പർസ്റ്റാർ അല്ലെങ്കിൽ മെഗാസ്റ്റാർ അല്ലാത്ത ഇന്ദ്രൻസ് എന്ന ഒരു ടൈലർ നായകനായ ഹോം എന്ന സിനിമ. കൂടാതെ ഫഹദ് ഫാസിലിന്റെ മാലിക്ക് അങ്ങനെ അങ്ങനെ.

പണ്ട് ആനപ്പുറത്തു ഇരുന്നു എന്ന് കരുതി ഇപ്പോഴും കുണ്ടിയിൽ തഴമ്പുണ്ടാകും എന്ന് കരുതിയതാണ് പ്രിയദർശനും ആന്റണി പെരുന്പാവൂരിനും പറ്റിയ ചില അബദ്ധങ്ങൾ.

ചന്ദ്രലേഖ എന്ന സിനിമ മുതലേ പ്രിയന്റെ കപ്പാസിറ്റിയിൽ വിള്ളൽ വീണു തുടങ്ങിയിരുന്നു. പിന്നെ അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായതോടെ കുറെ ആരാധകർ അദ്ദേഹത്തെ കൈയൊഴിഞ്ഞു.

കൂടാതെ കുടുംബപ്രശ്നങ്ങളും ജീവിതരീതികളിലെ മാറ്റങ്ങളും അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയിൽ ഇടിവ് വരുത്തി. മരക്കാർ എന്ന സിനിമ ആർക്കോ വേണ്ടി എടുത്ത സിനിമയാണെന്ന തോന്നൽ കാണികളിൽ സംജാതയമായതാണ് പടത്തിന്റെ നെഗറ്റീവ് വശങ്ങൾ. ആർട്ട് ഡയറക്ടറും ക്യാമറാമാനും ഗ്രാഫിക്‌സും മാത്രമാണ് സിനിമയെ വലിയ രീതിയിൽ പിടിച്ചു നിർത്തിയത്.

മോഹൻലാൽ എന്ന മഹാനടൻ സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതും ശ്രദ്ധേയമായി. നൂറു കോടി ചിലവഴിച്ചാൽ 105 കൊടിയും 150 കൊടിയും ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം എന്ന് പറഞ്ഞപ്പോൾ അവിടെ വട്ടപ്പൂജ്യമായത് ആന്റണി പെരുമ്പാവൂർ മാത്രമാണ്.

ആന്റണി വെറും ഡ്രൈവർ മാത്രമാണെന്ന് മോഹൻലാൽ പറയാതെ പറഞ്ഞു. ഇത് മനപൂർവമാണോ അബദ്ധമായി നാവിന്റെ പിശകാണോ എന്നത് മോഹൻലാലിന് മാത്രമേ അറിയൂ. എന്തായാലും രണ്ടുമൂന്നു മാസമായി മീഡിയയിൽ മരിക്കാറിനെ വിഷയമാക്കിയതുകൊണ്ട് ചിലരൊക്കെ തിയറ്ററിൽ പോയി സിനിമ കാണുവാൻ തീരുമാനിച്ചു.

സാമ്പത്തികമായി സിനിമ പരാജയപ്പെടാനുള്ള സാധ്യത പ്രിവ്യു കണ്ടപ്പോൾ മനസിലാക്കിയ നിർമ്മാതാക്കൾ ഉണ്ടാക്കിയ ഒരു പുകിലായിരുന്നു അതെന്ന് ലാൽ ഫാൻസ്‌ വരെ സമ്മതിക്കുന്നുണ്ടാവും.

സിനിമാക്കാർ രാഷ്ട്രീയത്തിൽ കാലെടുത്തുവെക്കുന്പോൾ അവരുടെ കാലിന്റെ അടിയിലെ മണ്ണ് കുറച്ചെങ്കിലും ഒലിച്ചുപോകും എന്നത് അവർ മനസിലാക്കിയാൽ കൊള്ളാം. ഉദാഹരണമായി ഈയടുത്തുണ്ടായ സംഭവ വികാസങ്ങളിൽ അതൊക്കെ നന്നായി പ്രതിഫലിക്കുന്നുമുണ്ട്.

ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്ന കെപിഎസി ലളിതയുടെ കരൾ മാറ്റ ശാസ്ത്രക്രിയക്കുള്ള പണം സർക്കാർ വഹിച്ചപ്പോൾ ഉണ്ടായ എതിർപ്പ് അവർ ഇരന്നു വാങ്ങിയതാണ്.

ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പൊള്ളയായ പരസ്യം ചെയ്തപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്നവര്‍ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.

ഒരു ജനകീയ സമരത്തെ ഒറ്റയാൾ പട്ടാളം നയിച്ചുകൊണ്ട് എതിർക്കാൻ ശ്രമിച്ചപ്പോൾ താൻ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ ലക്ഷ്വറി കാറിന്റെ ചില്ലുകൾ ഉടഞ്ഞു വീഴുമെന്ന് ചുരുളി ജോജുവും പ്രതീക്ഷിച്ചില്ല.

കേരളം ഉണ്ടായ അന്നുമുതൽ കേരളത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരമാണ് സമരങ്ങളും ഹർത്താലും പണിമുടക്കും ട്രാൻസ്‌പോർട്ട് ബസ്സ് കത്തിക്കലും ലാത്തിചാർജുകളും ഒക്കെ.

ഇപ്പോൾ ഭരിക്കുന്നവർക്ക് ഇപ്പോൾ ഇരിക്കുന്ന സീറ്റിലെത്താൻ സഹായകമായതും ആ സമരങ്ങൾ മാത്രമാണ്. സമരങ്ങൾ ഉണ്ടാക്കുകയും സ്വന്തം ആവശ്യങ്ങൾക്കായി അവയിൽ കോംപ്രമൈസുകൾ ഉണ്ടാക്കുകയും ചെയ്ത് കാര്യങ്ങൾ നേടിയെടുക്കുന്നതിൽ മിടുക്കന്മാരാണ് ഇന്നത്തെ ഭരണാധികാരികൾ.


അവരുടെ മനസ്സിൽ സ്ഥാനം പിടിക്കുവാൻ ഒരു ജോജു കളിച്ചപ്പോൾ സ്വന്തം സംഘടനായ ‘അമ്മ വരെ ജോജുവിനെ തള്ളിപ്പറഞ്ഞു. ഫോർട്ട് കൊച്ചി ഹോട്ടലിലെ വിഐപി ആരാണെന്ന സംശയം ഉണർന്നപ്പോൾ ഇന്നിപ്പോൾ ആ വിവാദം കേൾക്കാനേയില്ല.


സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന ഗണേഷ്‌കുമാറും സുരേഷ്‌ഗോപിയും മുകേഷും ഇന്നസെന്റുമൊക്കെ ഇന്നിപ്പോൾ ജനകീയ അടിത്തറ തിരിച്ചു പിടിക്കുവാൻ പെടാപ്പാട് പെടുന്നുണ്ട്. അവരെന്തൊക്കെ ചെയ്താലും ഇനി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ സാധ്യത മങ്ങിപ്പോയിക്കൊണ്ടിരിക്കുന്നു.

മന്ത്രി എന്ന നിലയിൽ ശോഭിച്ചിരുന്ന ഗണേഷ് കുമാർ സ്വന്തം വീട്ടുകാരുടെ എതിർപ്പാൽ മന്ത്രി സ്ഥാനം ലഭിക്കാതെ വന്നപ്പോൾ അച്ഛൻ നയിച്ച വഴിയായ വിമത പ്രസംഗങ്ങൾ സ്വന്തം മുന്നണിയിലെ മന്ത്രിമാർക്കെതിരെ ആരംഭിച്ചു കഴിഞ്ഞു.

സുരേഷ് ഗോപിയാകട്ടെ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന മട്ടിൽ സിനിമയുമല്ല രാഷ്ട്രീയവുമില്ല എന്ന അവസ്ഥയിൽ ജീവിതം തള്ളി നീക്കുന്നു. മുകേഷ് സിനിമകൾ ലഭിക്കാതെ വന്നപ്പോൾ ചാനൽ ഷോക്ക് ആളില്ലാതെ വന്നപ്പോൾ പഴയ കൂട്ടുകാരെയൊക്കെ വിളിച്ചു സല്ലപിച്ചുകൊണ്ടിരിക്കുന്നു. ഇന്നസെന്റ് പേരക്കുട്ടികളെ കളിപ്പിച്ചു നടക്കുവാൻ സമയം കണ്ടെത്തുന്നു.

മലയാളസിനിമയിൽ ഉന്നതിയിൽ ഉണ്ടായിരുന്ന സംവിധായക പ്രതിഭകൾ ആയിരുന്നു ഫാസിൽ, സിബി മലയിൽ, കമൽ, സത്യൻ അന്തിക്കാട്, രഞ്ജിത്ത്, ഷാജി കൈലാസ്, കെ മധു തുടങ്ങിയവർ.

2000 അവസാനത്തോടെ വിസ്മയത്തുമ്പത്ത് എന്ന സിനിമക്ക് ശേഷം മകന്റെ സിനിമയായ കയ്യെത്തും ദൂരത്തിൽ കൈ പൊള്ളിയതിനുശേഷം മൗസ് & ക്യാറ്റ് കളികളുമായി മുന്നോട്ട് പോകുന്നു. അൽപ്പസ്വൽപ്പം അഭിനയവും പിന്നെ ടൂറിസം കന്പനിയുമൊക്കെ ആയി നീങ്ങുന്പോഴും ഇടക്ക് സഖാവാകാൻ ശ്രമിച്ചിരുന്നു.

സിബിമലയിൽ എന്ന സൂപ്പർ ഹിറ്റ് സംവിധായകൻ 2000 നു ശേഷം ഒരു നല്ല സിനിമയെടുക്കുവാൻ ആകാതെ ഉന്തി തള്ളി നീക്കിക്കൊണ്ടിരിക്കുന്നു. സത്യൻ അന്തിക്കാട് ഇടക്ക് ഇടക്ക് ഓരോരോ ഗ്രാമീണ ചിത്രങ്ങളുമായി തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

കോഴിക്കോട് രണ്ടിൽ ഇടതിന്റെ സ്ഥാനാർത്ഥിയാകാൻ കുപ്പായം തൈപ്പിച്ച രഞ്ജിത്ത് എന്ന മംഗലശ്ശേരി നീലകണ്ഠൻ ഇന്നിപ്പോൾ അയ്യപ്പനും കോശിയും കളിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു. പുത്തൻ പണത്തിനുശേഷം അല്ലറ ചില്ലറ അഭിനയവും ഉപദേശങ്ങളുമായി ജീവിതം ആസ്വദിക്കുന്നു.


ഷാജി കൈലാസ് ചുമ്മാ ഇടക്കിടക്ക് ഒരുമിച്ച് രണ്ടോ മൂന്നോ സിനിമകൾ പ്രഖ്യാപിക്കുമെങ്കിലും അടുത്തെങ്ങും ഒരു സിനിമ അദ്ദേഹത്തിന്റേതായി ഇറങ്ങിയതായി ഓർമ്മയിൽ വരുന്നില്ല . കെ മധുസാർ സിബിഐ ഉള്ളതുകൊണ്ട് ജീവിച്ചുപോകുന്നു. ഇപ്പോൾ ഒരു സിബിഐ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട് . ഇറങ്ങിയിട്ട് പറയാം ബാക്കി.


കമൽ എന്ന കൊടുങ്ങല്ലൂരുകാരന് ഇടതുപക്ഷത്തിന്റെ നേരിട്ടുള്ള വക്താവായ അന്ന് മുതൽ ഒരൊറ്റ സിനിമയും വിജയിപ്പിച്ചു കാണിക്കുവാൻ സാധിച്ചിട്ടില്ല. അവസാനമായി ഇറങ്ങിയ സിനിമകൾ ഒന്നും സ്വന്തം ഭാര്യയും മക്കളും വരെ കണ്ടിട്ടില്ല എന്നാണ് സംഘപരിവാറുകാർ കളിയാക്കുന്നത്.

പ്രണയമീനുകളുടെ കടലുമായി ഇറങ്ങിയ ഉട്ടോപ്യയിലെ രാജാവ് സ്വപ്നസഞ്ചാരിയായി മാറിയപ്പോൾ സെല്ലുലോയിഡിലെ പല ആമിമാരും മി ടൂ എന്നപേരിൽ സ്വന്തം പോസ്റ്റിൽ ഗോളുകൾ അടിച്ചു കയറ്റിയപ്പോൾ പൊന്നാനി ലോക്‌സഭാ സീറ്റുമില്ല, സിനിമ സംഘടനകൾക്കും വേണ്ടാതായി മാറിയിരിക്കുന്നു.

ഇനിയിപ്പോൾ ഇവരൊക്കെ ക്രിക്കറ്റ് കളിയിൽ നിന്നും വിരമിക്കുന്നവർ കോച്ചും കമന്റേറ്ററും ഒക്കെ ആകുന്നതുപോലെ മലയാള സിനിമയെ ഉദ്ധരിക്കുവാൻ ഇപ്പോഴുള്ള ഊള തെറി പറയുന്ന സിനിമകൾക്കെതിരെ നല്ലൊരു സംസ്കാരം വളർത്തുവാൻ പുതിയ സംവിധായകരെയും തിരക്കഥ കൃത്തുക്കളേയും ഉപദേശിച്ചുകൊണ്ട് നടക്കുന്നതാകും നല്ലത്.

ഭരതനും പത്മരാജനും ബാലചന്ദ്രമേനോനും ഐവി ശശിയും എന്തിനധികം രഞ്ജിപണിക്കർ വരെ തെറി പറയുന്ന രീതിയിൽ പറഞ്ഞുകൊണ്ട് കുടുംബക്കാർ ഒരുമിച്ചു ഇരുന്നു കാണുന്ന രീതിയിൽ സിനിമകൾ ചെയ്തവരാണ്.

ഇതിപ്പോൾ തെറി പറയുവാൻ മാത്രമായി കഥകൾ ഉണ്ടാക്കുന്ന ഈ ജോജു സംസ്കാരം കടിഞ്ഞാൺ ഇടുവാനുള്ള പരിശീലനം അത്യാവശ്യമാണ്. തെറിയൊക്കെ നല്ലതു തന്നെ. തെറി കണ്ടുപിടിച്ചത് തന്നെ അത് പറയാനാണ്. പക്ഷെ എല്ലാം അവസരത്തിന് ഉതകുന്ന തരത്തിൽ ആകണമെന്ന് മാത്രം.

മരിക്കാർ തിയറ്ററിൽ പോയി കാണില്ല എന്ന ശപഥത്താൽ ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് ദാസൻ കോണത്തുകുന്നും
നല്ല സിനിമ ആണെങ്കിൽ ലോകത്തു ഇവിടെ പോയും കാണും എന്ന ഉറപ്പിന്മേൽ ഫാൻ വിജയൻ മനക്കലപ്പടിയും

More News

കൊച്ചി: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണീ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായ കോവിഡ്ബാധ മൂലം ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായ രോഗമാണ് എആര്‍ഡിഎസ്. സ്റ്റെംപ്യൂസെല്‍ മരുന്ന് ശ്വാസകോശങ്ങളുടെ വീക്കം വേഗത്തില്‍ കുറയ്ക്കുകയും വെന്റിലേഷന്റെ സഹായമില്ലാതെ തന്നെ രോഗികളെ […]

ഡൽഹി: തലസ്ഥാനമായ ഡൽഹിയുടെ എക്സൈസ് നയം ഏറെ നാളായി ചർച്ചയിലാണ്. എല്ലാ വാർഡുകളിലും മദ്യശാലകൾ തുറക്കുന്നതിനെതിരെ നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നയത്തിന്റെ പുതിയ ചട്ടം വന്നിരിക്കുന്നു. ഡൽഹിയിലെ മദ്യപാനികൾക്ക് ഇതൊരു സന്തോഷവാർത്തയായിരിക്കുമെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ, ഡൽഹി സർക്കാർ അതിന്റെ പുതിയ എക്സൈസ് നയത്തിന് കീഴിൽ ഡ്രൈ ഡേകളുടെ എണ്ണം കുറച്ചു. നേരത്തെ, സംസ്ഥാനത്ത് ഒരു വർഷത്തിൽ 21 ഡ്രൈ ഡേകൾ ഉണ്ടായിരുന്നു. അതായത്, ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞുകിടന്നു. എന്നാൽ ഇപ്പോൾ […]

ലഖ്‌നൗ: ഉത്തർപ്രദേശിലെ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍. അടുത്തയാഴ്ച മുതൽ എല്ലാ ജില്ലകളിലും ഇത് പരിശോധിക്കും. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ (സിഡിഒ), ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ), ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ (ഡിപിആർഒ) എന്നിവരെ ഇക്കാര്യം സംബന്ധിച്ച്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം മൃഗങ്ങൾ ചത്താൽ ജില്ലയിലെ സി.വി.ഒ.യും ഡെപ്യൂട്ടി സി.വി.ഒ.യും ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഉത്തരവിട്ടിട്ടുണ്ട്. പുതുവർഷത്തിൽ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കുമെന്ന പ്രചാരണം ചീഫ് സെക്രട്ടറി […]

മുണ്ടൂർ: പാലക്കാട് ജില്ലയുടെ വന മേഖലയിൽ നിത്യേന പുലികളുടെ സാന്നിധ്യം. കല്ലടിക്കോട് പറക്കലടിയിൽ ഇന്ന് പുലർച്ചെ ചത്ത നിലയിൽ കാണപ്പെട്ട പുലിക്കുട്ടിയുടെ ജഡം വനപാലകർ കല്ലടിക്കോട് മേലേ പയ്യേനിയിലുള്ള ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. മലയിലേക്കുള്ള വഴിമധ്യേ പറക്കലടി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നാട്ടുകാരാണ് പുലിയെ ചത്ത നിലയിൽ കണ്ടത്. പിന്നീട് റേഞ്ച് ഓഫിസിലെത്തിച്ച് വനപാലകരുടെ നിരീക്ഷണത്തിലാക്കി. ഭക്ഷണം കിട്ടാതെ അവശ നിലയിലായതാണ് മരണ കാരണം എന്നറിയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിച്ചേക്കും. ഒലവക്കോട് ഉമ്മിനിയിൽ […]

മണ്ണാർക്കാട്: പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ പ്രേക്ഷക ഹൃദയം കീഴടക്കുന്നു. വീടു വിട്ടു പഠിക്കാനായി പോകുന്നവരുടെ ഹൃദയമാണിത്. പഴയ കാലത്തിന്റെ ഓർമകളും, വേദനകളും,സന്തോഷവും, കണ്ണീരും, കളിചിരികളുമെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓരോരുത്തരുടെയും ഹൃദയമാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ള,പ്രണയം നഷ്ടപ്പെട്ടിട്ടുള്ള,വീണ്ടും പ്രണയിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയമാണ്. ആരും നഷ്ടപ്പെടുത്തേണ്ടാത്ത,ആർക്കും നഷ്ടപ്പെടേണ്ടാത്ത,നഷ്ടപ്പെട്ടാലും തിരിച്ചു കിട്ടണമെന്ന് തോന്നുന്ന ഹൃദയമാണ്. എല്ലാ മേഖലയിലും സിനിമ മികച്ചു നിന്നുവെന്നാണ് ചിത്രം കണ്ട യുവജനങ്ങളുടെ പ്രതികരണം. ഹൃദയം സിനിമയുടെ പ്രധാന ആകർഷണം ചിത്രത്തിലെ ഗാനങ്ങൾ […]

ഡല്‍ഹി: റിപ്പബ്ലിക് ദിനം ഇന്ത്യൻ പൗരന്മാർക്ക് അഭിമാനത്തിന്റെ ദിനമാണ്. വരാനിരിക്കുന്ന തലമുറകളുടെ സ്വതന്ത്രമായ ഭാവിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെയും നേതാക്കളുടെയും ത്യാഗങ്ങളെ സ്മരിക്കുന്ന ദിനമാണിത്. അത്തരം ത്യാഗങ്ങളിൽ നാം അഭിമാനിക്കുകയും നമ്മുടെ സ്വാതന്ത്ര്യം ശരിയായി ഉപയോഗിക്കുകയും വേണം. കാരണം സ്വാതന്ത്ര്യം ഒരിക്കലും നൽകില്ല, അത് എടുക്കപ്പെടുന്നു. ഈ റിപ്പബ്ലിക് ദിനത്തിൽ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഇത്തരം സന്ദേശങ്ങൾ അയച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അഭിനന്ദിക്കാം. 1. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മഹത്തായ […]

കൊച്ചി: വാദ്ധ്വാനി ഫൗണ്ടേഷനും ദേശീയ സംരംഭക നെറ്റ്‌വർക്കും (എന്‍ഇഎന്‍) വാദ്ധ്വാനി ടേക്ക്ഓഫ് പരിപാടി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഗോള സാങ്കേതിക നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും കേന്ദ്രമായ സിലിക്കണ്‍ വാലിയിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പരിപാടിയാണ് വാദ്ധ്വാനി ടേക്ക്ഓഫ്. ആഗോള സംരംഭകരുമായുള്ള നെറ്റ്വര്‍ക്കിംഗ് എക്സ്പോഷര്‍, ബിസിനസ് ലീഡേഴ്‌സിന്റെയും സംംരംഭകരുടെയും മെന്റര്‍ഷിപ്പ്, നിക്ഷേപകര്‍ക്കുമുമ്പില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരം എന്നിവയിലൂടെ സിലിക്കണ്‍ വാലിയിലെ പ്രസിദ്ധമായ സംരംഭകത്വ വ്യവസ്ഥയെ അടുത്തറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാദ്ധ്വാനി ടേക്ക്ഓഫ് പ്രോഗ്രാം അവസരം നല്‍കുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം […]

കാമറൂണ്‍:  കാമറൂണിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെന്റിനിടെയാണ് സംഭവം. സ്‌റ്റേഡിയത്തിന് പുറത്തുള്ള പ്രവേശന കവാടത്തിൽ പെട്ടെന്ന് തിക്കിലും തിരക്കും ഉണ്ടായതായാണ് ഏറ്റവും പുതിയ വിവരം. ഈ അപകടത്തിൽ ഇതുവരെ 6 പേർ മരിച്ചു. അതേ സമയം അപകടത്തിൽ 40ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. BREAKING: Number of footballsupporters feared dead afterstampede during AFCON match pic.twitter.com/2VD6n58xJ1 […]

ആലപ്പുഴ: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ബി.ജി.ഹരീന്ദ്രനാഥ് അറിയിച്ചു. എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ മുഴുവന്‍ സ്ഥിരാംഗങ്ങള്‍ക്കും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ വോട്ടുചെയ്യാം. നിലവില്‍ ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാളെന്ന നിലയ്ക്കായിരുന്നു പ്രാതിനിധ്യവോട്ടവകാശമുള്ളത്. ഒരു ശാഖയില്‍ 600 […]

error: Content is protected !!