02
Sunday October 2022
ദാസനും വിജയനും

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സോളാര്‍ വര്‍ഗീയതയും പിന്നെ പഴയ താക്കോല്‍ സ്ഥാനവും – മാനം മുട്ടിയ വര്‍ഗീയതയില്‍ മനം മടുത്ത മലയാളി – ദാസനും വിജയനും

ദാസനും വിജയനും
Tuesday, January 25, 2022

ഇനി കുറച്ചു ‘വർഗീയത’ പറയാം, ഇവിടെ ഒരു കോടതി വിധി വന്നിരിക്കുന്നു. കണ്ണേ കരളേ വിഎസ് നെതിരെ ഉമ്മൻ‌ചാണ്ടി എന്ന നസ്രാണി ഫയൽ ചെയ്ത കേസിലാണ് വിധി.

സോളാറിന്റെ പേരിൽ താക്കോൽ സ്ഥാനം സൂക്ഷിച്ചിരുന്ന ഒരു നായർ ഉണ്ടാക്കിയ കളികളിൽ വെറും നസ്രാണികളായ ജോപ്പനും മറ്റും ഇടപെട്ടപ്പോൾ അതിന്റെ മുഴുവൻ പഴിയും ഉമ്മൻചാണ്ടിക്ക് മേലെ ചുമത്തിക്കൊണ്ട് വിഎസ് അച്യുതാനന്ദൻ സകലമാന കവലകളിലും ആ മനുഷ്യനെ കള്ളനാക്കി ചിത്രീകരിച്ചപ്പോൾ കേരളത്തിലെ കുറെ വർഗീയ വാദികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

സോളാറിൽ പണം നഷ്ടപ്പെട്ടത് അമ്പത് വയസ്സിനു മേലെയുള്ള കുറെ ഞരമ്പ് രോഗികൾക്കാണെങ്കിലും അതിൽ പൊള്ളിയത് വിഎസ്സിനും പിണറായിക്കും കോടിയേരിക്കും കണ്ണൂർ സഖാക്കൾക്കും ആയിരുന്നു.


അവർ സോളാർ എന്ന വിഷയത്തെ കേരളത്തിന്റെ മുഖ്യ വിഷയമാക്കി മാറ്റിയപ്പോൾ ചാനലുകാർ സരിതയുടെ മാറുന്ന മാറുന്ന സാരികൾ ബ്ലൗസുകൾ എന്നിവ ചാനലിലൂടെ കാണിച്ചു കൊണ്ടേയിരുന്നു.


മലയാളം വാർത്തകളിൽ ഭാസുരചന്ദ്ര ബാബുവിനെയും പിയേഴ്സണെയും കെഎം ഷാജഹാനെയും വെറുത്തിരുന്ന ന്യു ജനറേഷൻ സഖാക്കന്മാർ സരിതയുടെ വസ്ത്രങ്ങള്‍ കാണുവാൻ ചാനൽ കാണുന്നത് ശീലമാക്കി, ഒപ്പം ലേശം രാഷ്ട്രീയവും അവർക്ക് ഇഷ്ടമായി തുടങ്ങി.

മല്ലു ആന്റി എന്ന വാക്ക് യൂറ്റ്യൂബിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തിരുന്ന പയ്യന്മാർ പിന്നീട് ഇതിനെതിരെ സൈബർ പോരാളികളായി രൂപാന്തരപ്പെടുകയായിരുന്നു.

ഇക്കളികളിൽ ഏറ്റവും നേട്ടം കൊയ്തത് ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് നേതൃത്വം ആയിരുന്നു. താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ ‘ജാതിയില്‍’ പെട്ടവർ ഇല്ല എന്ന് ഘോരഘോരം പ്രസംഗിച്ചിരുന്ന സുകുമാരൻ നായർക്ക് വീണുകിട്ടിയ ഒരു കച്ചിതുമ്പായിരുന്നു നമ്മുടെ സ്വന്തം സരിത നായർ.

ഈ സരിത നായരേ മലയാളിക്ക് പരിചയപ്പെടുത്തിയത് കൊട്ടാരക്കരയിലെ രാജാവ് പിള്ളയുടെ അരുമ സന്തതി പത്തനാപുരത്തെ നായർ പിള്ള മന്ത്രിയായിരുന്നു.

പക്ഷെ സരിത നായരുടെ കാമുകൻ അല്ല ആ മന്ത്രിയുടെ ചെപ്പിക്കുറ്റി അടിച്ചു പൊട്ടിച്ചത് എന്നാർക്കും അറിയില്ല. ആ പിള്ളയുടെ മകന്റെ ക്‌ളാസ്മേറ്റിന്റെ അമ്മയെ പ്രണയിച്ചതിന് ദുബായിലെ ഖിസൈസിലെ മറ്റൊരു നായരായിരുന്നു പിള്ളയുടെ ചെപ്പിക്കുറ്റി അടിച്ചു പൊട്ടിച്ചത്.

ഇനി ലേശം മധുരമുള്ള കാര്യം പറയാം: കോഴിക്കോട്ടെ നടക്കാവിലെ ശ്രീദേവി നായർ ഒരു ഐസ്ക്രീം പാർലർ ആരംഭിച്ചു. അവിടേക്ക് ധാരാളം പർദ്ദയിടാത്ത പെൺകുട്ടികൾ ഒഴുകിയെത്തി. അവരുമായി സല്ലപിക്കുവാൻ കുറെ സുന്നികളെയും നിസ്കാര തഴമ്പുള്ള മുജാഹിദുകളെയും വളരെ സൂക്ഷിച്ചുമാത്രം സംസാരിക്കുന്ന ചിലരെയും ശ്രീദേവി കണ്ടെത്തി.

സ്‌കൂളിൽ ഏഴാംക്‌ളാസും ഗുസ്തിയും, കോളേജിന്റെ പടി കാണാതെയും പിന്നീട് മുംബൈക്കും അവിടന്ന് ദുബൈക്കും സൗദിക്കും പറന്നു കോടികൾ സമ്പാദിച്ച കാക്കാമാരെ കണ്ടെത്താൻ ശ്രീദേവി മിടുക്കിയായിരുന്നു. ആ മിടുക്ക് ലോകത്തിലെ ഏറ്റവും മുതൽമുടക്കുള്ള സ്ത്രീ പീഡനത്തിൽ അവസാനിച്ചു.

ലോകം കണ്ട ഏറ്റവും ചിലവേറിയ പീഡനക്കേസിലെ ഒരു പ്രതി എന്ന് വിഎസ് വിധിയെഴുതിയ ആളിന്റെ പർദ്ദയിട്ട ഉമ്മ, അവരുടെ വീട്ടിൽ പോലീസ് റെയിഡ് നടത്തിയപ്പോൾ ഹൃദയം പൊട്ടി മരിച്ചിരുന്നു.

ആ കേസിൽ കുഞ്ഞാലിക്കുട്ടിയെ വിഎസ് അറസ്റ്റ് ചെയാതിരിക്കാൻ കോടിയേരി ആഭ്യന്തര മന്ത്രിസ്ഥാനം തട്ടിപ്പറിച്ചുകൊണ്ട് സഹായിച്ചിരുന്നു. ആ കേസിൽ നിന്നും എല്ലാവരെയും രക്ഷപെടുത്താൻ സഹായിച്ചത് തൃശൂരിലെ വക്കീലായ കുഞ്ഞിരാമൻ മേനോൻ ആയിരുന്നു.


കൂടാതെ ആ കേസിലെ ഒരു പ്രതിയെ കേരളത്തിലെ ഒരു മെഗാസ്റ്റാർ ദുബായിൽ വെച്ച് പരിചയപ്പെട്ടപ്പോൾ കഥകൾ ചോദിച്ചറിഞ്ഞുകൊണ്ട് പാർട്ടി സെക്രട്ടറി പിണറായിയെ ഫോണിൽ വിളിച്ചു സംസാരിച്ചുകൊണ്ട് സഹായിച്ചു.


അന്ന് കോടിയേരി നമ്പ്യാരുടെ മൂത്ത മകൻ ബിനോയ് കോടിയേരി ഐസ്ക്രീം പ്രതിയുടെ സൂപ്പർമാർക്കറ്റിൽ വിസക്ക് വരുകയും ജബൽ അലി ഫ്രീ സോണിൽ താമസമാക്കുകയും ചെയ്തു.

ഈയിടെ നമ്പ്യാരായ കോടിയേരി ബാലകൃഷ്ണൻ കോൺഗ്രസ്സ് പാർട്ടിക്കെതിരെ ഒരു ആരോപണം ഉന്നയിച്ചു. കോൺഗ്രസ്സ് പാർട്ടിയിൽ ന്യുനപക്ഷങ്ങൾ നേതൃ നിരയിലേക്ക് വരുന്നില്ല എന്ന്. ഇക്കാര്യം കോടിയേരി നമ്പ്യാർ പറയുമ്പോൾ കോൺഗ്രസ്സിലെ ന്യുന പക്ഷങ്ങളായ ഉമ്മൻചാണ്ടിയും എംഎം ഹസ്സനും ഷാഫി പറമ്പിലും ഒക്കെ സിപിഎം പാർട്ടി സമ്മേളനങ്ങളിലെ പുതിയ ഭാരവാഹി പട്ടിക നോക്കി ഉള്ളിൽ ചിരിക്കുകയായിരുന്നു.

നമ്പൂരിയായ ഇഎംഎസ്സും ഈഴവനായ എകെജിയും വിഎസ്സും ഗൗരിയമ്മയും നമ്പ്യാരായ ഇകെ നായനാരും എംവി രാഘവനും കോടിയേരിയും ഒക്കെ ഉള്ളിന്റെ ഉള്ളിൽ ഇഹലോകത്തും പരലോകത്തും നെടുവീർപ്പുകൾ ഇടുകയായിരുന്നു.

കണ്ണൂരിലെ മാരാർ കുടുംബത്തിൽ പിറന്ന കെ കരുണാകരന്റെ മാസമാസമുള്ള ഗുരുവായൂർ സന്ദർശനവും, ആലപ്പുഴയിലെ ഈഴവനായ വിഎസ്സിന്റെ മനോഭാവങ്ങളും പ്രസംഗങ്ങളും കൊണ്ടും മാത്രമാണ് കേരളത്തിൽ ബിജെപിയും ആർഎസ്എസും ക്ലച്ച് പിടിക്കാതെ എന്നും
ഈഴവനായ കെ സുരേന്ദ്രനെ നോക്കി തെറി വിളിക്കുന്നത്.


എന്തിനും ഏതിനും വർഗീയത മാത്രം കാണുന്ന കുറെ ഈഴവരുടെയും നായന്മാരുടെയും മുസ്ലിമിങ്ങളുടെയും നസ്രാണികളുടെയും ഒരു കേന്ദ്രമായി കേരളമെന്ന സംസ്ഥാനം അധഃപതിക്കുമ്പോൾ നാം ചിലത് കാണാതെ പോകരുത്.


ഇന്നിപ്പോൾ ചാനലുകാരും പത്രക്കാരും ഒക്കെ വാർത്തകൾ സൃഷ്ടിക്കുന്നത് വരെ ജാതി മതം ഒക്കെ നോക്കിയാണ്. പിണറായി വിജയനെ ഈഴവനായതുകൊണ്ടുമാത്രം പിന്തുണക്കുന്ന ഒട്ടനവധി സാഹിത്യകാരന്മാരും സിനിമാക്കാരും ചാനലുകാരും ഇപ്പോൾ ജീവിച്ചിരിക്കുന്നുവെന്ന് വിമര്‍ശിക്കുന്നവരുണ്ട്.

ഈയടുത്ത് ഓച്ചിറയിൽ പർദ്ദയിട്ട ഒരു സ്ത്രീയെ ഈഴവനായ ഒരു പോലീസുകാരൻ തടഞ്ഞു നിർത്തിയപ്പോൾ ആ സ്ത്രീ പോലീസുകാരനെ വർഗീയവാദിയാക്കി. പോലീസുകാരൻ അദ്ദേഹത്തിന്റെ കർത്തവ്യം ഭംഗിയായി നിർവഹിച്ചപ്പോൾ അവിടെ തെളിയിക്കപ്പെട്ടത് വർഗീയത എന്ന വിഷവിത്തിനെ ആളിക്കത്തിക്കുക എന്ന തന്ത്രമാണ്.


കേരളം ഇങ്ങനെ ആകുവാൻ കാരണക്കാരായ കാരണഭൂതങ്ങളെ എന്നെന്നേക്കുമായി പടിയടച്ചു പിണ്ഡം വെക്കേണ്ടിയിരിക്കുന്നു. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം വർഗീയത ആളിക്കത്തിക്കുന്നതിൽ നിന്നും മുഖ്യധാരാ രാഷ്ട്രീയ നേതാക്കന്മാർ മാറി നിൽക്കണം , ഇല്ലെങ്കിൽ ജനം അവരെ കല്ലെറിയുന്ന കാലം വിദൂരമല്ല !!!


ഇല്ലാത്ത വിഷയങ്ങൾ കുത്തിപ്പൊക്കി നാടിനെ നശിപ്പിക്കുന്ന ഏവനെയും ഒറ്റപ്പെടുത്തുക, വിഎസ് ആയാലും കെഎസ് ആയാലും !!!

ഇനിയെങ്കിലും ഇവരൊക്കെ മര്യാദ പഠിക്കും എന്ന വിശ്വാസത്തിൽ സഖാവ് ദാസനും
ഇവന്മാർ എല്ലാം ചേർന്ന് കലാപങ്ങൾ പൊട്ടി പുറപ്പെടുവിക്കാതിരിക്കട്ടെ തിരിക്കട്ടെ എന്ന പ്രാർത്ഥനയിൽ വിജയനും

More News

കടയ്ക്കൽ: മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയിൽ ആക്കിയ ശേഷം യുവാവിനൊപ്പം കടന്ന യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് സുനിൽ വിലാസത്തിൽ അനിൽ കുമാറിനെയെും (36) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 22നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികൾ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി അനിൽകുമാറിനൊപ്പം പോയതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നമ്പർ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ […]

ജിദ്ദ: വിശുദ്ധിയുടെ നാട് പിന്നീട് വിനോദത്തിന്റെയും ഇപ്പോൾ വിദ്യാഭ്യാസത്തിന്റെയും കൂടി കേന്ദ്രമാവുന്നു. ടൂറിസം പരിപോഷിപ്പിക്കാനായി വിസ കാര്യങ്ങളിൽ ഒട്ടേറെ പരിഷ്കരണങ്ങളും പുതുമകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യ ഇപ്പോഴിതാ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉത്തേജനം നൽകികൊണ്ട് ദീർഘകാല – ഹൃസ്വകാല “വിദ്യാഭ്യാസ വിസ” അവതരിപ്പിക്കുന്നു. 160 ഓളം രാജ്യങ്ങളിൽ നിന്നുള്ള പഠന – ഗവേഷണ കുതുകികൾക്ക് സൗദിയുടെ പുതിയ വിദ്യാഭ്യാസ വിസ ഉപയോഗപ്പെടുത്താനാകും. ഇന്ത്യയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുവെന്ന വാർത്ത ഏറേ സഹർഷത്തോടെയാണ് സൗദിയിലെ മുപ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ […]

പൊന്നാനി: സാമൂഹ്യ സാംസ്കാരിക സംഘടനയായ എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി) പൊന്നാനി ഘടകം അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കായി എം എസ് എസ് പൊന്നാനി ഘടകം നടത്തി വരുന്ന ഹോപ്പ് സ്പെഷ്യൽ സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് “അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരം 2022” അരങ്ങേറുക. ഡിസംബർ മൂന്ന്, നാല് തിയ്യതികളിലായിരിക്കും ഖുർആൻ മത്സരങ്ങൾ. ഒക്ടോബർ ആദ്യവാരത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള […]

ബഹ്‌റൈന്‍: ബഹ്‌റൈനിലെ മലയാളികളുടെ വടം വലി അസോസിയേഷൻ രൂപീകരിച്ചു. ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ബഹ്റൈൻ എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ രക്ഷാധികാരിയായി ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനെ തിരഞ്ഞെടുത്തു. ഷാജി ആന്റണി, അമൽദേവ് ഒ .കെ, ഷജിൽ ആലക്കൽ, ശരത് സുരേന്ദ്രൻ ,രതിൻ തിലക്, രഞ്ജിത്ത് എന്നിവരെ അസോസിയേഷൻ ഒഫീഷ്യൽസ് ആയും തിരഞ്ഞെടുത്തു. 21 അംഗങ്ങളുള്ള പാനലും, 100 മെമ്പർമാരുമുള്ള അസോസിയേഷനുമാണ് രൂപീകരിച്ചത്.

തിരുവനന്തപുരം : സമീപ കാലത്തെല്ലാം കോടിയേരി ബാലകൃഷ്ണന്റെ തട്ടകം എകെജി സെന്ററായിരുന്നു. നേരരെ എതിർവശത്തെ ചിന്ത ഫ്‌ളാറ്റിലാണ് താമസമെങ്കിലും രാവിലെ മുതൽ രാത്രി വൈകുവോളം അദ്ദേഹം എകെജി സെന്റിലുണ്ടാകും. പാർട്ടിക്കാർക്കും അണികൾക്കുമെല്ലാം വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ടും വായനയുമായും. കാണാനെത്തുന്നവരെ എല്ലാം ചെറിയ പുഞ്ചിരിയോടെ നേരിടും. കോടിയേരി ബാലകൃഷ്ണൻ ഇനി ഈ പടി കടന്നെത്തില്ലെന്ന വിഷമം ഉളളിലൊതുക്കിയാണ് എ.കെ.ജി സെന്ററിലെ ജീവനക്കാർ കോടിയേരിയുടെ മരണവിവരം ഉൾക്കൊണ്ടത്. നിറഞ്ഞ കണ്ണുകളോടെ നിരവധി പേരാണ് സെന്റിലേക്ക് എത്തിയത്. പലരും അവിടെ എത്തുന്നത് […]

ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി ഏരിയാ കമ്മറ്റികൾ തമ്മിലുള്ള എവറോളിങ് ട്രോഫി വോളിബോൾ ടൂർണമെന്റ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ ഹിദ്ദ്മായി ചേർന്ന് നബി സേലാ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു. ഐ.വൈ.വൈ.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. ഐ.വൈ.വൈ.സി യിലെ ഒൻപത് ഏരിയ കമ്മറ്റികളുടെ മാറ്റുരച്ച ടൂർണമെന്റിൽ അബ്ദുൽ ഹസീബിന്റെ നേതൃത്വത്തിൽ ടുബ്‌ളി-സൽമാബാദ് ഏരിയ കമ്മറ്റിയും ജെയ്‌സ് ജോയിയുടെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയും ഫൈനലിൽ […]

ബഹ്‌റൈന്‍: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർവിഡാ ടവേഴ്സ് ജുഫൈറിൽ വച്ച് ഓണാഘോഷം വെള്ളിയാഴ്ച വിഫുലമായി കൊണ്ടാടി . അത്ത പൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ച് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ കലാപരുപാടികളും ഓണകളികളും അരങ്ങേറി . തുടർന്ന് ആർപ്പുവിളികളോടെ മാവേലിയെ എതിരേറ്റു . അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഈ വർഷത്തെ അവലോകനവും പ്രവർത്തന മികവും ചർച്ച ചെയ്യപെട്ടു.  കൊവിഡ് കാലത്ത് അരോഗ്യ രംഗത്ത് പ്രവർത്തിച്ച അസോസിയേഷനിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും അവരുടെ […]

പൊന്നാനി: “സ്ത്രീത്വം, സമത്വം, നിർഭയത്വം” എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ്) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് സ്ത്രീധനരഹിത സമൂഹ വിവാഹവും എട്ടാം വാർഷിക സമ്മേളനവും അരങ്ങേറുമെന്ന് വേദി ഭാരവാഹികൾ അറിയിച്ചു. എം ഇ എസ് പൊന്നാനി കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഉയരുന്ന ഒ കെ ഉമ്മർ നഗറിലായിരിക്കും സമൂഹ വിവാഹവും വാർഷിക സമ്മേളനവും . പരിപാടിയുടെ വിജയത്തിനായി […]

നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ മൂന്നംഗ കുടുംബാംഗങ്ങളിൽ 2 പേർ കടത്താൻ ശ്രമിച്ച 432 ഗ്രാം സ്വർണാഭരണങ്ങളും 1115 ഗ്രാം സ്വർണ മിശ്രിതവും വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് ആയഞ്ചേരി സ്വദേശി അബ്ദുൽ ജലീലും കുടുംബവുമാണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. അബ്ദുൽ ജലീൽ സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 4 ക്യാപ്സൂളുകൾ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന ഭാര്യ 432 ഗ്രാം […]

error: Content is protected !!