27
Friday May 2022
ദാസനും വിജയനും

കോവിഡും ഒമിക്രോണും ഡെങ്കിക്കും മാത്രമല്ല, ഉരുള്‍പൊട്ടലിനും പ്രളയത്തിനും വരെയുള്ള ‘വാക്സിനുകള്‍’ മലയാളിയുടെ ഉള്ളംകൈയിലുണ്ടത്രെ ! പിന്നെ ആകെയുള്ള പ്രശ്നം ദിലീപിന്‍റെ അടുക്കള കാര്യവും ലോകായുക്തയെ പാതാളത്തിലാക്കുകയും മാത്രം ! ലോകായുക്തയില്‍ ഗവര്‍ണര്‍ ഒപ്പിടുമോ ഉപ്പിലിടുമോ – ദാസനും വിജയനും

ദാസനും വിജയനും
Friday, January 28, 2022

കേരളത്തിലെ ഇന്നത്തെ മുഖ്യമായ വിഷയങ്ങൾ, കോവിഡിനെയും ഒമൈക്രോണിനെയും മാറ്റിവെച്ചാൽ ‘ദിലീപിന്റെ അടുക്കളകാര്യങ്ങളും’ ‘ലോകായുക്തയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തലും’ പിന്നെ ‘കെ റെയിലിന്റെ പൗരപ്രമുഖന്മാരുമാണ് ‘.

കോവിഡും ഒമൈക്രൊണും ഡെങ്കിയും നിപ്പയും പ്രളയവും ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും കൊടുങ്കാറ്റോക്കെയും നേരിടുവാനുള്ള വാക്സിനേഷനുകൾ മലയാളിക്ക് എന്നേ ലഭിച്ചിരിക്കുന്നു.

അതിന്റെ പാർശ്വഫലമായിട്ടായിരിക്കണം ചിരിക്കുവാനുള്ള കഴിവുകൾ നമ്മളിൽ നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്നു.

രാഷ്ട്രീയം കേരളത്തിൽ പിടിമുറുക്കിയപ്പോഴൊക്കെ രാഷ്ട്രീയക്കാർ സമ്മർദ്ദങ്ങളിൽ അകപ്പെടുമ്പോൾ പലതരത്തിലുള്ള അപകടങ്ങളും വർഗീയ കലാപങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

കാലങ്ങളായി സംഭവിച്ച ഓരോരോ വിഷയവും ചികഞ്ഞു നോക്കിയാൽ നമുക്ക് പലതും മനസ്സിലാക്കുവാൻ സാധിക്കും. തലശ്ശേരി-പൂന്തുറ-വിഴിഞ്ഞം-ബീമാപ്പള്ളി-നാദാപുരം-മുത്തങ്ങ-മാറാട് കലാപങ്ങളും കൂടാതെ ഒട്ടുമിക്ക മാവോയിസ്റ്റ് വെടിവെപ്പുകളും ഒക്കെ ഉണ്ടായപ്പോള്‍ അതാത് കാലത്തെ രാഷ്ട്രീയ വിഷയങ്ങള്‍ വിസ്മൃതിയിലായി.

വൈകിവന്ന ക്യാപ്റ്റന്‍

കേരളത്തിൽ വളരെ കൊട്ടിഘോഷിച്ചുകൊണ്ടാണ് ഇന്നത്തെ ക്യാപ്റ്റനായ പിണറായി വിജയൻ അധികാരത്തിൽ കയറിയത്.

ഓരോരോ ജില്ലകളിലെയും മുതലാളിമാരെയും ഓരോരോ ചാനലുകാരെയും സാഹിത്യകാരന്മാരെയും സിനിമക്കാരെയും നേരിട്ട് ഫോണിൽ വിളിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രിയെ രണ്ടാമൂഴത്തിന് അവസരം കൊടുക്കാതെ ഇല്ലാത്ത സോളാർ അഴിമതിക്കഥകളും കോഴമാണി എന്ന പുതിയ തന്ത്രങ്ങളും ആവിഷ്ക്കരിച്ചുകൊണ്ട് ബാർ മുതലാളിമാരുടെ നേരിട്ടുള്ള പിന്തുണയോടെ അധികാരത്തിൽ എത്തിച്ചേർന്നു.

ശരിക്കും പറഞ്ഞാൽ അദ്ദേഹം ഈ കസേരയിൽ എത്തേണ്ടിയിരുന്നത് 2006 ലായിരുന്നുവെങ്കിലും അന്നത്തെ ഉൾപ്പാർട്ടി വിഭാഗീയതകൾ അദ്ദേഹത്തിന്റെ ഉശിരുള്ള പത്തുകൊല്ലം നഷ്ടപ്പെടുത്തി.

അദ്ദേഹം അധികാരത്തിൽ എത്തിയപ്പോൾ പറത്തിവിട്ട പ്രാവിന്റെ അവസ്ഥ പോലെ തന്നെ ഓരോ വിഷയങ്ങളിലും ഭരണത്തിന്റെ ഗ്രാഫ് താഴോട്ടാണ് പതിച്ചുകൊണ്ടിരുന്നത്.

വിഷ്ണു പ്രണോയ്, ലക്ഷ്മി നായർ, ചുംബന സമരങ്ങൾ പോലുള്ള വിഷയങ്ങളിൽ ഭരണത്തിന്റെ വീഴ്ചകൾ ഒന്നൊന്നായി പ്രതിപക്ഷത്തെ ചെറുപ്പക്കാരായ എംഎൽമാർ എടുത്തിട്ടു കുടഞ്ഞപ്പോൾ, ബ്രണ്ണൻ കോളേജിലും ഇരട്ടചങ്കിലും ഒക്കെ കേരളം ചർച്ചകൾ ആരംഭിച്ചു.

തൊടുന്ന വിഷയങ്ങളിൽ എല്ലാംജൂനിയർ മാൻഡ്രേക്ക് എന്ന കളിയാക്കി പേര് മുഖ്യനിൽ എത്തിച്ചേർന്നപ്പോൾ അതിൽ നിന്നൊക്കെ ഒരു മോചനമായാണ് ലോകത്തിലാദ്യത്തെ ബലാൽസംഘ ക്വട്ടേഷൻ എന്നൊക്കെ പറയുന്ന നടിയെ അക്രമിക്കൽ സംഭവം അരങ്ങേറിയത്.

ആഗോള ബലാല്‍സംഘ ക്വട്ടേഷന്‍

കേരളം ശരിക്കും ഭരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ ഉപദേഷ്ടാവും, മലയാള സിനിമയുടെ ഇടതുപക്ഷ മെഗാസ്റ്റാറും, കേരളത്തിലെ സകലമാന സിനിമ ചാനൽ രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിക്കുന്ന കണക്കപ്പിള്ളയും, കൊച്ചിയിലെ ഇടതുപക്ഷ സിനിമാക്കാരും കൂടി ആ കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചു.

കേരളത്തിലെ മറ്റുള്ള നാലോളം നടിമാരെ ഇക്കൂട്ടർ ഇതേപോലെ പീഡിപ്പിച്ചുകൊണ്ട് വീഡിയോ എടുക്കുകയും ലക്ഷങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ കേസിനെ ഭരണത്തിന്റെ പ്രതിച്ഛായ വളർത്തുവാൻ ഉപയോഗിക്കുകയായിരുന്നു എന്ന് വേണം കരുതുവാൻ.


കാരണം ആരോരുമില്ലാത്ത വാളയാർ പെൺകുട്ടികൾക്കും വിശപ്പകറ്റാൻ മോഷണം നടത്തിയെന്നാരോപിച്ചുകൊണ്ട് തല്ലിക്കൊന്ന ആദിവാസി മധുവിനുമില്ലാത്ത ഒരു പരിലാളനം ഈ കേസിന് വന്നുചേർന്നു.


സ്വർണ്ണവും സ്വപ്നയും ശിവശങ്കറും ഡോളറും സ്പീക്കറും തുടങ്ങി നിയമനഅഴിമതികൾ പോലുള്ള എല്ലാ കുരുക്കുകളിൽ നിന്നും രക്ഷപ്പെട്ട മുഖ്യമന്ത്രി, ഉപദേശകരെ വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ട് കോവിഡും പ്രളയവും കിറ്റുമൊക്കെ ജനങ്ങളിൽ എത്തിച്ചും ആരോഗ്യ മേഖലക്ക് അമേരിക്കയിൽ നിന്നുവരെ അന്വേഷണങ്ങൾ ഉണ്ടാക്കിയും അവാർഡുകൾ കോരിയെറിഞ്ഞും ഒരു വിധം ഈ ചിരിക്കാത്ത ജനതയെ വീണ്ടും വീണ്ടും മാനസിക പ്രയാസത്തിലാക്കി.

എന്നും വൈകീട്ട് ആറുമണിക്കുള്ള സങ്കടം പറച്ചിലുകൾ കോൺഗ്രസുകാരിൽ വരെ മാറിചിന്തിക്കുവാൻ പ്രേരകമായി. അങ്ങനെ ശ്രീ എമ്മും, കണക്കപ്പിള്ളയും, മെഗാസ്റ്റാറും, ഉപദേഷ്ടാക്കളും വീണ്ടും വീണ്ടും പണക്കിഴികളുമായി ഇറങ്ങിത്തിരിച്ചു.

ജന്മശത്രുക്കളായിരുന്ന സ്വയം സേവകരും, ദുബായിലെ കേസിൽ നിന്നും രക്ഷപ്പെടുവാൻ കത്ത് എഴുതിയതിന്റെ ഉപകാരസ്മരണയുമായി ബിഡിജെഎസും, പിന്നെ കോഴമാണിയുടെ പുന്നാരമകന്റെ പാർട്ടിക്കാരും മതത്തിൽ പെട്ടവരും മാപ്ലസഖാക്കളുടെ അടിവേരായ എസ്ഡിപിഐ പോലുള്ളവരും ചേർന്ന് വൻ ഭൂരിപക്ഷത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നു.

ലോകായുക്ത എന്ന ദുര്‍മേദസ് !

തുടക്കത്തിൽ തന്നെ കല്ലുകടിയായി മാറിയത് ലോകായുക്ത എന്ന പണ്ടാറക്കാലന്മാർ ആയിരുന്നു. മുഖ്യമന്ത്രി ഓണത്തിന് പായസം കൊടുത്ത കുറ്റിപ്പുറം സുൽത്താന്റെ വീഴ്ച രണ്ടാം പിണറായി സർക്കാരിനേറ്റ പ്രഹരമായിരുന്നു . അന്നുതന്നെ ലോകായുക്ത ചെവിയിൽ നുള്ളേണ്ടിയിരുന്നു.

ആ ദിവസം തന്നെ ഉപദേഷ്ടാക്കളും ഒരു തീരുമാനമെടുത്തു. ഇനി ഇവിടെ കോടതികളും ലോകായുക്തകളും ഗവർണറും ഒന്നും വാഴില്ല അല്ലെങ്കിൽ വാഴിക്കില്ല. ഇവിടെ വിജിലൻസ് മാത്രം മതി. സിബിഐ, ഐടി, എൻഐഎ, കസ്റ്റംസ് ഒക്കെ ഇവിടെവേണ്ട.

ഇതൊരു സ്വയം പ്രഖ്യാപിത സാമ്രാജ്യമാണ്. പാർട്ടി പോലീസും, പാർട്ടി കോടതികളും, പാർട്ടി അന്വേഷണവും, പാർട്ടി ആരാച്ചാരുമാരും, പാർട്ടി ബന്ധുക്കളും മാത്രം നിയമങ്ങൾ, നിയമനങ്ങൾ കൈകാര്യം ചെയുന്ന ഒരു സാമ്രാജ്യം.

കേരളത്തിൽ എന്തൊരു വിഷയത്തിലും വളരെ മാന്യമായി ഇടപെട്ടിരുന്ന ഇന്നത്തെ ധനമന്ത്രി വരെ പറയുന്നു, ഇവിടെ എന്തിനാണീ ലോകായുക്ത ? അത്രയ്ക്കും രാജീവ് എന്ന ആദർശപരിവേഷകന്റെ ചിന്താധാരണികളിൽ മസ്തിഷക പ്രച്ഛളനം ഉരുത്തിരിയിപ്പിക്കുവാൻ
ആ ഉപദേഷകവൃത്തങ്ങൾക്ക് സാധ്യമായി എന്ന് വേണം അനുമാനിക്കുവാൻ.

കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഫണ്ടിനെ വകമാറ്റി ചിലവഴിച്ച വകയിൽ ഒരു അന്വേഷണം ലോകായുക്ത നടത്തിക്കഴിഞ്ഞിരിക്കുന്നു. ഒന്നാം പ്രളയത്തിന് പാത്തുമ്മ ആടിനെ വിറ്റതും കുട്ടികൾ കുടുക്ക പൊട്ടിച്ചതും ഗൾഫിലെ വേദനിക്കുന്ന കോടീശ്വരന്മാർ സംഭാവന ചെയ്തതും സർക്കാർ ജോലിക്കാർ ശമ്പളത്തുക കൊടുത്തതും എല്ലാം ദുരിതാശ്വാസത്തിൽ എത്തിക്കാതെ വോട്ടുകിട്ടുവാൻ ഉപയോഗിച്ചതും ബാക്കിയുള്ളവ അമക്കിയതും ഒക്കെ അന്വേഷണത്തിലാണ്.

റോളിങ്ങ് ധനകാര്യ മാനേജ്മെന്‍റ് !


ഇവിടെ ഇന്നിപ്പോൾ നടക്കുന്നത് ആകെ മൊത്തം റോളിംഗ് ആണ്. ആ പണമെടുത്തു കൊണ്ട് ഇവിടെ ചിലവാക്കിയും ഇവിടത്തെ പണം എടുത്തുകൊണ്ട് അവിടെ ചിലവാക്കിയും പിന്നെ കുറെ പണം പലിശക്ക് എടുത്തിട്ടുമൊക്കെയുള്ള കിഫ്‌ബി കളികൾ.


അപ്രതീക്ഷിതമായി പ്രളയം വന്നപ്പോൾ കിട്ടിയ പണമെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിൽ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു. പത്രങ്ങളിൽ മുഴുവൻ പേജിൽ പരസ്യം ചെയ്തു. പിന്നീട് കെഫോൺ, കെ ചിക്കൻ അങ്ങനെയെങ്ങനെ ഓരോരോ പദ്ധതികൾ പ്രഖ്യാപിച്ചുവെങ്കിലും ഒരു തേങ്ങാക്കൊലയും നടന്നുകണ്ടില്ല.

ഇപ്പോഴിതാ വരുന്നു ഒരുലക്ഷത്തി അറുപത്തി അയ്യായിരം കോടിയുടെ കെ റെയിൽ എന്ന ബ്രഹ്മാണ്ഡ സംഭവം. ഇപ്പോൾ കുറുക്കന്മാരുടെ കണ്ണുകൾ കേറെയിൽ എന്ന കോഴിക്കൂട്ടിലേക്കാണ്. പക്ഷേ പലരും മൗനത്തിലായി തുടങ്ങി. പ്രതികരിക്കുന്ന വയൽക്കിളികൾ മുതൽ ജയരാജന്മാർ വരെ.

ലോകായുക്ത മിണ്ടുന്ന ദിവസം പ്രമുഖനടിയും നടനുമൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം : കെ ലോകായുക്തയും കെ റെയിലും ഈ പ്രളയത്തിൽ മുങ്ങിയേക്കാം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം കമ്മീഷൻ :

ലോകായുക്തയെ ഇല്ലാതാക്കുന്നതിൽ ഗവർണർ ഒപ്പിടില്ലെന്ന വിശ്വാസത്തിൽ ദാസപ്പനും ദിലീപിന്റെ ചോദ്യം ചെയ്യൽ നാടകം ലോകായുക്ത കേസെടുക്കും വരെ തുടരും എന്ന് വിജയൻ

More News

ഡൽഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡിനാണ് പുരസ്കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കർ പുരസ്കാരത്തിന് അർഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്‍റെ പരിഭാഷ നിർവ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് […]

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]

ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ്‌ ആർ ട്ടി സി ബസ്‌ സ്റ്റാന്റ്‌ , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്‌, മഞ്ചേരി റോഡിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം, മുനിസിപ്പൽ ബസ്‌ സ്റ്റാന്റ്‌ പരിസരങ്ങളിലെല്ലാം തെരുവ്‌ നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ്‌ കാരണം ശല്യം രൂക്ഷമായിരിക്കയാണ്‌. കുട്ടികളേയും മുതിർന്നവരേയും തെരുവ്‌ നായ്ക്കൾ ആക്രമിക്കുന്നത്‌ മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്‌. മലപ്പുറം നഗരത്ത്‌ തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷമായത്‌ അധികാരികളുടെയടുത്ത്‌ പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]

ജിദ്ദ: സ്വന്തം സ്‌പോൺസർഷിപ്പിൽ ഉള്ള വിദേശി തൊഴിലാളികൾ തങ്ങളുടെ കീഴിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അധികൃതർ. അനധികൃതമായി മറ്റാർക്കെങ്കിലും വേണ്ടിയോ സ്വന്തം സമ്പാദ്യത്തിനായോ ജോലി ചെയ്യാൻ വിദേശി തൊഴിലാളികൾക്ക് സൗദിയിൽ അനുമതിയില്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സ്പോണ്സർമാരുടെ കടമയാണ്. പ്രവാസി തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടു എന്ന് കണ്ടെത്തിയാൽ സ്പോൺസർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ […]

  കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. […]

തിരുവനന്തപുരം: കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർദേശിച്ചു. ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ കഴിവിന്റെ അടുത്തെങ്ങും പ്രാതിനിധ്യം രാഷ്ട്രീയത്തിലും തൊഴിൽ മേഖലകളിലും അവർക്കു ലഭിച്ചിട്ടില്ലെന്നും കേരള നിയമസഭ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി പറഞ്ഞു. സാമൂഹികമായ മുൻവിധികളാണ് സ്ത്രീകളെ തടഞ്ഞുനിർത്തുന്നത്. വിവിധ തലങ്ങളിൽ സ്ത്രീകൾ പിന്തള്ളപ്പെടുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. മനോഭാവവും ചിന്താഗതിയും മാറുക മാത്രമാണു പരിഹാരം. ഇന്ത്യയിൽ ഒരു വനിതാ പ്രധാനമന്ത്രിയും ഒരു വനിതാ […]

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതിഅനാവശ്യമാണെന്നുമാണ് ഡയറക്ടർ […]

error: Content is protected !!