Advertisment

ദേശവിരുദ്ധ കൊള്ളയും വർഗീയതയും ചേർന്ന് നാടിനെ 'പ്രളയ'ത്തിലാക്കുകയാണോ ? ഇനിയും നോക്കിയിരുന്നാൽ ശ്രീലങ്കയിലെ പോലെ നമുക്കും 5 കിലോമീറ്റർ പെട്രോൾ പമ്പിൽ ക്യു നിൽക്കാം ! ദിവസം 20 മണിക്കൂർ പവർകട്ടുമായി പൊരുത്തപ്പെട്ട് ജീവിക്കാം @ ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

സ്വർണ്ണക്കടത്തും ഡോളർക്കടത്തും ആരൊക്കെ നടത്തിയാലും അതൊരു സാധാരണ സാമ്പത്തിക കുറ്റകൃത്യമല്ല , അതൊരു സാധാരണ കള്ളക്കടത്തല്ല , അതൊരു സാധാരണ സംഭവുമല്ല . ഒരു ദേശവിരുദ്ധ ക്രിമിനൽ കുറ്റമാണ് നമ്മുടെ നാട്ടിൽ നടന്നത് . അത് ആദ്യം മുതൽ പറയുന്നതും കേന്ദ്ര ഏജൻസികൾ തന്നെ . എന്നിട്ടും ഇക്കാര്യത്തിൽ ഒരാളും അതൊന്നും ഗൗരവം കാണുന്നുമില്ല .

ഒരു ചാനലും ഒരു പത്രവും ഒരു ഓൺലൈൻ മീഡിയക്കാരും സോഷ്യൽ മീഡിയ ട്രോളർമാരും ഇക്കാര്യം ഒരു ദേശവിരുദ്ധ പ്രവർത്തനമായി പരിഗണിക്കുന്നുമില്ല .

publive-image

അന്ന് തൊണ്ണൂറുകളിൽ നടന്നുവെന്ന് പറയപ്പെടുന്ന ഐഎസ്ആർഒ ചാരക്കേസിനേക്കാൾ പതിന്മടങ് ഗൗരവമായ ഈ വിഷയത്തെ പോലീസും സർക്കാരും അണികളും എല്ലാം ചേർന്ന് നിസ്സാരവത്‌കരിക്കുന്നു .


അന്ന് രാഷ്ട്രീയവത്കരിക്കപ്പെട്ട ചാരക്കേസ് , ഒരു സാധാരണ കേസ് മാത്രമായിരുന്നു . പക്ഷെ അതിനു കൊടുത്ത പ്രാധാന്യം വളരെ അധികമായിരുന്നു .


ഒരു പാവപ്പെട്ട വിദേശവനിത വിസ കാലാവധി കഴിഞ്ഞു പോലീസിനാൽ പിടിക്കപ്പെട്ടപ്പോൾ അവരെ ചാരസുന്ദരിമാർ ആക്കി അന്നത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിർന്ന അല്ലെങ്കിൽ തലച്ചോറുള്ള രണ്ടു ശാസ്ത്രജ്ഞന്മാരെ ചാരന്മാരാക്കി അവരെ ജയിലിൽ അടച്ചു .

publive-image

അക്കാര്യത്തിൽ ഇടപെട്ട അന്നത്തെ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ചു എന്ന ഒറ്റ കാരണത്താൽ കേരളത്തിലെ ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രിയെ ചാരനാക്കി മാറ്റി അദ്ദേഹത്തെ കരയിപ്പിച്ചുകൊണ്ട് ആ കസേരയിൽ നിന്നും ഇറക്കി വിട്ടു . ആ  കേരളത്തിലാണ് ഇന്നിപ്പോൾ കേന്ദ്ര ഏജൻസികൾ പറഞ്ഞ യഥാർത്ഥ 'രാജ്യദ്രോഹക്കേസുകൾ' അരങ്ങേറിയത് എന്നതും  ഓർക്കേണ്ടതാണ് .

ഡോളർ കടത്തിൽ ആരോപണ വിധേയനായ ഒരു മുൻ സ്‌പീക്കർ രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടു . അതൊരു നിസ്സാരകാര്യമല്ല . സംഭവകാലത്ത് ഇരുപത്തിരണ്ടോളം തവണ ഒരു സ്പീക്കർ സർക്കാർ പ്രോട്ടോകോൾ മുഖേന ദുബായിലേക്കും ഷാർജയിലേക്കും പറന്നുവെന്നാണ് പ്രതികളുടെ ആരോപണം .

അതിനിടയിലായിരുന്നു കോൺസുലേറ്റ് വഴിയുള്ള ഈത്തപ്പഴ -ഖുർആൻ - ബിരിയാണിചെമ്പ് എന്നിങ്ങനെയുള്ള സ്വർണ്ണ ഡോളർ കടത്തുകൾ . ശരിക്കും ഈ ആശയം മുന്നോട്ട് വെച്ചത് ആരായിരുന്നിരിക്കാം .


മുൻപ് ഒരുന്നതന്റെ  ബന്ധുക്കൾ ചേർന്ന് കോടികൾ മുടക്കി ദുബായിൽ ഒരു ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് കമ്പനി സ്ഥാപിക്കുകയും അതിന്റെ പേരിൽ സ്വർണ്ണവും ഡോളറും അല്ലാതെയുള്ള ബ്ലാക്ക് വൈറ്റാക്കുന്ന പ്രക്രിയകളും ആരംഭിച്ചത്രെ .


അതോടൊപ്പം സാമ്പത്തിക വാഷിങിനായി ഒരു സിനിമാവിതരണ കമ്പനിയും ആരംഭിച്ചു . കേരളത്തിൽ സ്വർണക്കടത്തിന് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചപ്പോൾ നേപ്പാൾ വഴിയുള്ള കടത്ത് ആരംഭിച്ചതും ഇക്കൂട്ടർ ആയിരുന്നിരിക്കാം .

publive-image

അങ്ങനെയായിരിക്കാം മുംബൈ , തിരുവനന്തപുരം കോൺസുലേറ്റുകൾ വഴി വളരെ എളുപ്പത്തിൽ സ്വർണ്ണം കടത്താമെന്ന ആശയം മനസ്സിൽ ഉദിച്ചത് . ആയിടക്ക് മുഖ്യ ആസൂത്രകൻ ദുബായിൽ മറ്റൊരു കേസിൽ ജയിലിലായപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ ഈ ആശയം അടിച്ചുമാറ്റുകയും  സ്വർണ്ണക്കടത്ത് ആരംഭിക്കുകയും ചെയ്തുവെന്ന് ഒരു കിംവദന്തിയുമുണ്ട്  .

അത് മനസിലാക്കിയ പഴയ ഗ്യാങ് ആണ് ഇപ്പോഴത്തെ ഈ സ്വർണക്കടത്തിന് ഒറ്റു കൊടുത്തതെന്നും സംസാരമുണ്ട് . പക്ഷെ വേറെ പല കുറ്റങ്ങൾ ചാർത്തിക്കൊണ്ട് പഴയ ഗ്യാങ്ങിനെ മൊത്തം അകത്താക്കിയപ്പോൾ യഥാർത്ഥ കുറ്റവാളികൾ സമൂഹത്തിലെ മാന്യന്മാരായി നിലകൊള്ളുകയാണത്രെ. അതാണ് പ്രതികളായവരുടെ ആരോപണവും .


കുറ്റങ്ങൾ ചാർത്തപ്പെട്ടതും ജയിലിൽ അടച്ചതും സസ്‌പെഷൻ നേരിടേണ്ടി വന്നതുമൊക്കെ പാവങ്ങളായ കണ്ണികൾ മാത്രം . പക്ഷെ സത്യം ഒരുനാൾ പുറത്തുവരുമെന്നതിന്റെ ലക്ഷണങ്ങളാണ് ഇന്നിപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്.


ശരിക്കും കേരളത്തിൽ നടന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളാണെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെതന്നെ കണ്ടെത്തൽ . പക്ഷെ അതിന്നിടക്ക് വന്നു ഭവിച്ച പ്രളയങ്ങളും കോവിഡ് മഹാമാരിയും ചിലർക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനു  സഹായകമായി .

publive-image

അല്ലെങ്കിൽ പ്രളയങ്ങളെയും മഹാമാരിയെയും വളരെ നല്ല രീതിയിൽ ഉപയോഗിക്കുവാൻ അവർക്ക് സഹായകമായി . കള്ളക്കടത്തിൽ കിട്ടിയ പണത്തിൽ പകുതിയും പിആർ വർക്കുകൾക്കായി ഉപയോഗിച്ചപ്പോൾ പാവപ്പെട്ട ജനത അതിൽ കമിഴ്ന്നടിച്ചു വീണു .

അവാർഡുകളും പ്രൊപ്പോഗണ്ടകളും കൊണ്ട് കേരളം നിറഞ്ഞു . വക്കു പൊട്ടി നിന്നിരുന്ന ചാനലുകാർക്കും പത്രക്കാർക്കും കൈ നിറയെ പണം കിട്ടിയപ്പോൾ അവരും എല്ലാം മറന്നു പ്രവർത്തിച്ചു . എല്ലാറ്റിനെയും വെളുപ്പിക്കാൻ ക്യാപ്സ്യൂളുകൾ ഇറക്കി . പ്രതികരിച്ചവരെ അരിഞ്ഞു വീഴ്‌ത്തി .

ദൈവത്തിന്റെ സ്വന്തം നാടിനും നാട്ടുകാർക്കും കുറെ കൈയബദ്ധങ്ങൾ സംഭവിച്ചുവെങ്കിലും ദൈവത്തിന്റെ ലേശം സ്നേഹം കേരളത്തിൽ ബാക്കിയാകുന്നുണ്ട് . മനുഷ്യരുടെ സ്വഭാവ രൂപീകരണങ്ങൾ വളരെയേറെ മാറിയെങ്കിലും കുറച്ചൊക്കെ നന്മ അവിടവിടെയായി നിലകൊള്ളുന്നതുകൊണ്ട് എല്ലാനാളും ജനത്തിനേ പറ്റിക്കുവാൻ ആർക്കും സാധിക്കാറില്ല .


അതുപോലെ പുഴുക്കുത്തുകളായ പല രാഷ്ട്രീയ സാംസ്‌കാരിക സിനിമ മേഖലയിലെ പലരെയും ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു . കാലുമാറുന്ന നേതാക്കന്മാരെയും പ്രതികരിക്കാത്ത സാംസ്‌കാരിക നായികാ നായകരെയും ഇരട്ട വ്യക്തിത്വമുള്ള സിനിമക്കാരെയും മാധ്യമ ഹിജഡകളെയും ജനം വളരെ നന്നായി മനസിലാക്കി തുടങ്ങിയിരിക്കുന്നു .


ഇവന്മാരെയൊക്കെ പുകഴ്‌ത്തിയുള്ള ഫേസ്‌ബുക്ക് പോസ്റ്ററുകൾ ഫേസ്ബുക്കിലൊന്നും ഈയിടെയായി കാണുന്നുമില്ല എന്നതാണ് നമ്മുടെ ആശ്വാസം .

publive-image

പല പൊയ് മുഖങ്ങളും അഴിഞ്ഞുവീഴും, പലരുടെയും നിറങ്ങൾ മാറി തുടങ്ങിയിരിക്കുന്നു . വർഗ്ഗത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരിൽ ജനത്തിനെ തമ്മിലടിപ്പിച്ചുകൊണ്ടുള്ള ഈ കൊള്ളകൾ അല്ലെങ്കിൽ കൊള്ളക്കാർക്ക് കൂട്ടുനിൽക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാറായി .

ഇനിയും കയ്യും കെട്ടി നോക്കിയിരുന്നാൽ നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലെ പോലെ നമുക്കും അഞ്ചുകിലോമീറ്റർ പെട്രോൾ പമ്പിൽ ക്യു നിന്നുകൊണ്ട് ജീവിതം തള്ളി നീക്കാം . ദിവസം ഇരുപതു മണിക്കൂർ പവർകട്ട് മായി പൊരുത്തപ്പെട്ട് ജീവിക്കാം .

ജനം പൊറുതി മുട്ടുമ്പോൾ തെരുവിൽ ഇറങ്ങാതിരിക്കുവാൻ നേതാക്കന്മാർ ശ്രദ്ധിക്കുക . അവർ കൈകാര്യം ചെയ്യാതിരിക്കാൻ നിങ്ങൾ അവരെ പറ്റിക്കാതിരിക്കുക.

ഇന്നത്തേക്ക് ഇത്രമാത്രം എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഒരു ദേശസ്നേഹി ദാസൻ, ഇനിയും കള്ളത്തരങ്ങളാൽ ജനത്തെ കഴുതകൾ ആക്കാതിരുന്നാൽ നന്നായിരുന്നു എന്ന് ദാസനും

Advertisment