Advertisment

ആ ബിരിയാണിച്ചെമ്പിലെന്തുണ്ട് ? മാധ്യമത്തിനെതിരെ അയച്ച കത്തിനു പിന്നിലെന്തുണ്ട് ? വിനു വി ജോണ്‍ പറഞ്ഞ അല്‍പനെന്ന പദത്തിനെന്തര്‍ഥം ? - ദാസനും വിജയനും

New Update

publive-image

Advertisment

മിസ്റ്റർ അബ്ദുൽ ജലീൽ വളരെ നല്ലവനായ ഒരു രാജ്യസ്നേഹി തന്നെയെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിപ്ലവം തോക്കിൻകുഴലിലൂടെ എന്ന് മുദ്രാവാക്യം വിളിച്ച സിമിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഈ രാജ്യസ്നേഹി. പിന്നീട് അവസരവാദ രാഷ്ട്രീയത്തിലൂടെ ജയിച്ചു ജയിച്ചു കയറി കേരളം പോലത്തെ ഒരു സംസ്ഥാനത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി പദത്തിൽ വരെ എത്തി.

പിന്നീട് വിപ്ലവം ബന്ധുനിയമനത്തിലൂടെയും അതുകഴിഞ്ഞുള്ള വിപ്ലവം ഖുർആനിനുള്ളിലെ സ്വർണ്ണക്കടത്തിലൂടെയും ഒക്കെ പരീക്ഷിച്ചു പരീക്ഷിച്ചാണെന്നു പറയുന്നു. ഇന്നിപ്പോൾ തന്നെ പാലൂട്ടി വളർത്തിയ പത്രത്തെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മറ്റുള്ള രാജ്യ തലവന്മാർക്ക് കത്തുകൾ അയക്കുന്ന തരത്തിൽ വരെ എത്തിച്ചേർന്നിരിക്കുന്നു .

''എന്റെ ജീവിതത്തിൽ ഇത്രയും അൽപ്പനായ ഒരു വ്യക്തിയെ കണ്ടിട്ടില്ല'' എന്ന് ഏഷ്യാനെറ്റിന്റെ വിനു മുഖ്യ വാർത്തകൾക്കിടയിൽ പറയുമ്പോള്‍ പലരും വിനുവിനെ തെറ്റിദ്ധരിച്ചിരുന്നു.

സമപ്രായക്കാർ തമ്മിലുള്ള പ്രൊഫഷണൽ ഈഗോയുടെ ഭാഗമായാണ് ഇങ്ങനൊയൊക്കെ പറയുന്നത് എന്നും ഒരു ക്രിസ്ത്യാനിക്ക് ഒരു മുസ്ലിം മന്ത്രിയോടുള്ള വിദ്വേഷമാണ് എന്നൊക്കെ ഈ അൽപ്പന്റെ ഫേസ്‌ബുക്ക് പോസ്റ്ററിന്റെ കീഴെ അണികൾ കമന്റിട്ടത് ഇപ്പോഴും ഓർമ്മിക്കുന്നു.

അന്ന് ആ കമന്റുകൾ കണ്ടപ്പോൾ പലരും അതൊക്കെ ശരിയാകാമെന്ന് കരുതിയെങ്കിലും കാലം വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നത് ഒരു അൽപ്പന്റെ ജൽപ്പനങ്ങൾ തന്നെയാണ്.

ആര് ഫോൺ ചെയ്താലും "ഞാൻ ളുഹർ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു". "ഞാൻ അസർ നമസ്കരിക്കുവാൻ കയറുകയാണ് " "ഞാൻ മഗ്‌രിബ് നമസ്കരിച്ചുകൊണ്ട് ഇറങ്ങിയതേ ഉള്ളൂ" "അടുത്ത ആഴ്ച ഉംറക്ക് പോകുകയാണ് " എന്നൊക്കെയുള്ള മറുപടികൾ കേൾക്കുമ്പോള്‍ ഇത്രേം നല്ല ഒരു വ്യക്തിയെയാണല്ലോ ഞാൻ പരിചയപ്പെട്ടത് അല്ലെങ്കിൽ ഫോണിൽ വിളിച്ചത് എന്ന് ഉള്ളിന്റെയുള്ളിൽ തോന്നിപ്പോകും.

ഇലക്ഷൻ പ്രചാരണ ജാഥക്കിടയിൽ റോഡുവക്കിൽ മാധ്യമം പത്രം വിരിച്ചുകൊണ്ട് നമസ്കരിച്ചത് കണ്ടപ്പോൾ നാമറിയുന്ന ഒരു ലീഗ് കുടുംബം പോലും ഇദ്ദേഹത്തിന് വോട്ടു നൽകുകയുണ്ടായി. ഇന്നിപ്പോൾ ആ കുടുംബം അക്കാര്യത്തിൽ വളരെയേറെ ദുഖിക്കുകയാണത്രെ.

കേന്ദ്രസർക്കാർ ഒന്നും കാണാതെ ഒരു വ്യക്തിയുടെ ഗ്രീൻ പാസ്‌പോർട്ട് അപേക്ഷ തിരസ്‌കരിക്കില്ല എന്നിപ്പോൾ മനസിലാക്കുന്നു. ആദ്യം കരുതി ഹിന്ദുസർക്കാർ ഭരിക്കുന്നതുകൊണ്ടാണ് ഒരു മുസ്ലിം മന്ത്രിക്ക് യാത്രാവിലക്കുകളും മറ്റും ഏർപ്പെടുത്തിയത് എന്നൊക്കെ.

കാലം പോകുന്തോറും ഓരോരോ കഥകൾ വെളിയിൽ വന്നുതുടങ്ങിയപ്പോൾ മിന്നുന്നതെല്ലാം പൊന്നല്ല എന്ന സത്യം തവനൂർക്കാർ വരെ മനസിലാക്കിയതിന്റെ തുടക്കമാണ് ഇത്തവണത്തെ ഭൂരിപക്ഷം.

തൊട്ടതിനും പിടിച്ചതിനുമൊക്കെ മതത്തെ ആയുധമാക്കി പാവപ്പെട്ട ജനത്തിന്റെ മുന്നിൽ ഒരു ധീര രക്തസാക്ഷിയായി മാറിയ ഈ മനുഷ്യൻ ഇ.ഡി ചോദ്യം ചെയാൻ വിളിച്ചപ്പോൾ സ്വന്തക്കാരെ മാത്രം കൂട്ടിനുവിളിച്ചാണ് തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് എത്തിയത് എന്നതും നാം കാണാതെ പോകരുത്.

എല്ലാ വെള്ളിയാഴ്ചകളിലും ഗൾഫിൽ നിന്നും വന്നിരുന്ന വിമാനത്തിൽ കുഴിമന്തിയും കോഴി ബിരിയാണിയും ഏറ്റുവാങ്ങിയിരുന്നതും ബിരിയാണി ചെമ്പ് പൊട്ടിച്ചിരുന്നതും അതിനുള്ളിൽ സ്വർണ്ണക്കട്ടികൾ ഉണ്ടായിരുന്നു എന്നതുമൊക്കെ ഇപ്പോൾ സ്വപ്ന സത്യമായി മാറുന്ന ഈ അവസ്ഥയിൽ ലോകത്ത് ഖുർആൻ അച്ചടിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവന്നിരുന്നതും ഈന്തപ്പപ്പഴം കൊണ്ടുവന്നിരുന്നതും അത് പരിശോധിക്കാതെ സർക്കാർ വാഹനങ്ങളിൽ വേണ്ടപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നതും ഒക്കെ

വിശ്വസിക്കാതിരിക്കുവാൻ വയ്യാതായിരിക്കുന്നു.

തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ പണമെറിയണം എന്ന അവസ്ഥ മുന്നിൽ നിൽക്കുന്നതുകൊണ്ട് പണം കണ്ടെത്തുവാൻ ഇക്കളികൾ കളിച്ചിട്ടില്ല എന്ന് പറയാനും പറ്റില്ല.

കുറച്ചു നന്നായി മലയാളം സംസാരിക്കുവാൻ അറിയാമെങ്കിൽ, കുറച്ചു നന്നായി ഫേസ്‌ബുക്ക് പോസ്റ്റുകൾ എഴുതുവാൻ അറിയാമെങ്കിൽ ഭൂമിയുടെ അച്ചുതണ്ട് തിരിയുന്നത് തന്റെ ചുമലിൽ ഇരുന്നാണ് എന്ന് ചിന്തിക്കുന്ന ഇത്തരക്കാരെ വളർത്തിയത് തന്നെ അവരുടെ എതിരാളികൾ തന്നെയാണ്.

അന്ന് 2006 തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ഗൾഫിലെ കുറെ കുഞ്ഞാപ്പുമാർ കൂടെ കൂടി അദ്ദേഹത്തെ ജയിപ്പിച്ചെടുത്തപ്പോൾ ഇവിടെ നഷ്ടമായത് ഒരു സംസ്‌കാരമാണ്.

എന്നെ മന്ത്രിയാക്കിയത് പാണക്കാട് തങ്ങളല്ല, എകെജി സെന്ററാണ് എന്ന് തൊണ്ടപൊട്ടി പ്രസംഗിച്ചപ്പോൾ കുറേപേർ കയ്യടിച്ചു എങ്കിലും വോട്ടുചെയ്ത് വിജയിപ്പിച്ച പലർക്കും അതൊരു വേദനയായിരുന്നു.

ഇന്നിപ്പോൾ ആ എകെജി സെന്റർ അങ്ങേരെ തള്ളിപ്പറയുമ്പോള്‍ വെള്ളാപ്പള്ളി നടേശൻ കാലം കാത്തിരുന്ന കാവ്യനീതി എന്ന് പറയുന്നത് പോലെയായി കാര്യങ്ങൾ. എകെജി സെന്ററിന് പടക്കമെറിഞ്ഞ സഖാവിനെ പിടിക്കാൻ പറ്റാതെ പാർട്ടി ഇരുട്ടിൽ തപ്പുമ്പോള്‍, അല്ലെങ്കിൽ കിട്ടിയവനെ ഒളിപ്പിക്കാൻ ചെയ്യിച്ചവർ പാട് പെടുമ്പോള്‍ അവർക്കെന്ത് ജലീൽ !!!

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ എന്നത് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് :

ഇനിയെങ്കിലും ഇരട്ടമുഖംമൂടികൾ അഴിച്ചുമാറ്റണം എന്നഭ്യർത്ഥനയുമായി സഖാവ് വിജയനും

പാവപ്പെട്ട ജനങ്ങളെ പച്ചക്ക് പറ്റിക്കരുത് എന്നഭ്യർത്ഥനയുമായി ആട്ടിടയൻ ദാസനും

Advertisment