Advertisment

ഭാരത് ജോഡോ യാത്ര എന്നാൽ മുന്നേറ്റം എന്നായി മാറി. പറഞ്ഞിട്ടെന്ത് കാര്യം ? രാഹുൽ ഗാന്ധി ഇടുന്ന ടി ഷർട്ടും ജെട്ടിയും മുതൽ കഴിക്കുന്ന പഴംപൊരിക്കും പരിപ്പുവടക്കും വരെ കുറ്റം പറയുന്ന ഒരു കൂട്ടം മണ്ടശിരോമണികളുണ്ട്. ചെറുപ്പക്കാരുടെ ഹരമായി മാറേണ്ടിയിരുന്ന ഈ ഭാരത് ജോഡോയെ കൂടുതൽ വൈറലാക്കേണ്ടിയിരുന്ന പാർട്ടിയും ജാഥക്കാരും ജാഡക്കാരും ഏറെ പിന്നിലാണ്. എന്തായാലും ബുദ്ധി ചിന്തൻ ശിബിരമായാലും പ്രശാന്ത് കിഷോർ ആയാലും ഒരു കാര്യം ഉറപ്പ് . രാഹുലിനെ ജനങ്ങൾക്ക് ഒട്ടേറെ ഇഷ്ടമാണ് - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ഭാരത് ജോഡോ യാത്ര എന്നത് ആദ്യം കോൺഗ്രസ്സുകാരും, മുഖ്യ ശത്രു ആർഎസ്എസുകാരും എന്തും എതിർക്കുന്ന സിപിഎമ്മുകാരും അത്രക്ക് കാര്യമായി എടുത്തില്ല.  ഇന്നിപ്പോൾ കോൺഗ്രസ്സുകാർ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് .


ബുദ്ധി ചിന്തൻ ശിബിരമായാലും പ്രശാന്ത് കിഷോർ ആയാലും ഒരു കാര്യം ഉറപ്പ്. രാഹുലിനെ ജനങ്ങൾക്ക് ഒട്ടേറെ ഇഷ്ടമാണ് എന്ന വസ്തുത ഇനിയാർക്കും കണ്ടില്ലെന്ന് നടിക്കുവാനാകില്ല.


വയനാട്ടിൽ മത്സരിക്കുവാൻ വിമാനത്തിൽ പറന്നിറങ്ങിയ നാൾ മുതൽ രാഹുലും സ്വയമേ മനസിലാക്കിയിരുന്നു കേരളജനതയുടെ സ്‌നേഹവായ്പുകൾ.

കന്യാകുമാരിയിൽ നിന്നും കരുണാനിധിയായ പുത്രൻ സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യുമ്പോഴും നിലപാടുകളില്ലാത്ത പല കോൺഗ്രസ്സുകാരും നിസ്സാര കാരണങ്ങളാൽ കോൺഗ്രസ്സ് ഉപേക്ഷിച്ചവരും അവസരവാദ നയങ്ങളാൽ കോൺഗ്രസിൽ നിന്നും ചാടിയവരും പകൽ കോൺഗ്രസ്സും രാത്രി ആർഎസ്എസും എസ്‌ഡിപിഐയും ഒക്കെ ആയി നടക്കുന്നവരും പാർട്ടിയിൽ നിന്ന് സകലമാന സ്ഥാനമാനങ്ങളും പണവും സമ്പാദിച്ചുകൊണ്ട് പാർട്ടിയെ ചവുട്ടിയരച്ചുകൊണ്ട് ഇറങ്ങിപ്പോയ ചാക്കോമാരും തോമസുമാരും ഗുലാം നബിമാരും പാർട്ടിയുടെ ഔദാര്യത്തിൽ നല്ല ജോലികളിൽ പ്രവേശിച്ചുകൊണ്ട് പിന്നീട് പാർട്ടിയെ ബോധിക്കാതായ അനുഭാവികളും ഒക്കെ ആദ്യം കളിയാക്കി ചിരിച്ചു.


എങ്കിലും യാത്ര ചാലക്കുടിയിൽ എത്തിയപ്പോൾ ഞെട്ടലോടെയാണ് വാർത്തകൾ കാണുന്നത്. ഒന്നുറക്കെ വിളിച്ചാൽ തിരിച്ചു വരുമെന്നുള്ള മനസികാവസ്ഥയിലാണ് പലരും.


ഇത്രയും വലിയൊരു സാഹസിക യാത്ര നടത്തിയിട്ടും ദേശീയ മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ ഒന്നും പ്രാധാന്യം കൊടുക്കാതെ മാറിനിൽക്കുന്നതിൽ പണാധിപത്യം നിഴലിക്കുന്നത് മനസിലാക്കാം .

publive-image

എന്നാൽ കോൺഗ്രസ്സ് പാർട്ടിയുടെ സ്വന്തം ചാനലായ ജയ്‌ഹിന്ദ്‌ ഇത്രയും നല്ല ഒരു അവസരം കിട്ടിയിട്ടും മൂലക്കുരു ഡോക്ടറുടെ ഇന്റർവ്യൂവും മറ്റുള്ള സ്‌പോൺസേർഡ് കച്ചറ പരിപാടികളുമായി ചാനൽ ഉന്തിത്തള്ളി നീങ്ങുന്നത് കാണുമ്പോൾ ഒരു കാര്യം നമ്മുക്കുറപ്പിക്കാം. കേവലം ഒരു ചാനൽ നടത്തുവാൻ കെൽപ്പില്ലാത്തവർ എങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കുന്നു എന്ന് .

കേരളം കണ്ടതിൽ വെച്ചേറ്റവും മോശം സർക്കാരിനെയും മുഖ്യമന്ത്രിയെയും രണ്ടാംവട്ടം ഭരണം ഏൽപ്പിക്കുവാനും കാരണം ഈ ചാനൽ നടത്തിപ്പുകാരുടെ കെടുകാര്യസ്ഥത തന്നെ .


ചെറുപ്പക്കാരുടെ ഹരമായി മാറേണ്ടിയിരുന്ന ഈ യാത്രയെ കൂടുതൽ ചെറുപ്പക്കാരിൽ എത്തിക്കുന്നതിൽ പാർട്ടിയും ജാഥക്കാരും ജാഡക്കാരും ഏറെ പിന്നിലായിരിക്കുന്നു .


ജാഥയിൽ മുന്നിലെത്തുവാൻ ചുളിയാത്ത വെള്ളഷർട്ടും വെള്ളക്കളസവും ഇട്ടു നടക്കുന്നവന്മാർ നന്നായി പരിശ്രമിച്ചാൽ കൂടുതൽ ജനങ്ങളിൽ പ്രത്യേകിച്ച് ന്യു ജനറേഷൻ കുട്ടികളിൽ ഈ വാർത്തകൾ എത്തിക്കുവാൻ സാധിക്കും.

അപ്പുറത്ത് ഉള്ളവർ മൂത്രം ഒഴിക്കുന്നതുവരെ ക്യാമറയിൽ പകർത്തി ജനങ്ങളിൽ ഇൻഫ്ളുവൻസ് ചെയ്യിക്കുമ്പോൾ ഇത്രയും മഹത്തായ ഒരു യാത്രയെ കണ്ടില്ലെന്നു നടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളും, സോഷ്യൽ മീഡിയ പടയാളികളും കുറച്ചെങ്കിലും രാജ്യസ്നേഹം കാണിക്കണം എന്നഭ്യർത്ഥിക്കുന്നു.

publive-image

ഒരു വ്യക്തി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു മഹത്തായ അധ്യായം തുറക്കുമ്പോൾ അദ്ദേഹം ഇട്ടിരുന്ന ടി ഷർട്ടും ജെട്ടിയും മുതൽ അദ്ദേഹം കഴിക്കുന്ന പഴം പൊരിക്കും പരിപ്പുവടക്കും വരെ കണക്കുപറയുന്ന ഒരു കൂട്ടം മണ്ടശിരോമണികളുടെ ഈ നാട്ടിൽ ആരൊക്കെ എന്തൊക്കെ ചെയ്‌താലും അവരിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.

ആ വിമർശനങ്ങൾ യാത്രയെ അനുകൂലമായി മാത്രമേ ബാധിക്കുകയുള്ളൂ.

മധ്യകേരളത്തിലെ ഒരു എംപി , ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടിയ അദ്ദേഹം ഒരു പഞ്ചായത്തിൽ നിന്നും ആകെ പ്രതീക്ഷിച്ചത് 100 പേരെ മാത്രം.

കാരണം അദ്ദേഹം എന്തൊക്കെ പരിപാടികൾ നടത്തിയാലും 100 പേരിൽ താഴെ മാത്രമേ ആളുകൾ എത്തിയിരുന്നുള്ളൂ. സംഭവിച്ചത് ആ പഞ്ചായത്തിൽ നിന്നും മാത്രം അയ്യായിരത്തോളം പേർ ജോഡോ യാത്രക്ക് അണിനിരന്നപ്പോൾ ജനസമ്മതി എന്നത് നിസ്സാര കാര്യമല്ല എന്നത് എംപിക്കും ബോധ്യപ്പെട്ടു.


കേവലം രണ്ടു സീറ്റിൽ ഉണ്ടായിരുന്ന ബിജെപിയെ 82 ൽ എത്തിച്ചത് ഒരു രഥയാത്ര ആയിരുന്നു . ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ ഭരണം കശക്കിയെറിഞ്ഞത് വൈഎസ്ആറിന്റെ ഒരു കാൽനട യാത്ര ആയിരുന്നു . ചെന്നിത്തലയുടെ ഒരു കേരളയാത്രയാണ് നായനാർ സർക്കാറിന്റെ അടിവേര് തോണ്ടിയത് . പാലക്കാട്ടെ സിപിഎമ്മിന്റെ അഹങ്കാരം ഇല്ലാണ്ടാക്കിയത് വികെ ശ്രീകണ്ഠന്റെ 'ജയ് ഹോ' പദയാത്ര ആയിരുന്നു.


മഹാത്മജി തുടങ്ങിവെച്ച യാത്ര എന്ന ക്യാമ്പയിൻ പൊതുവെ ഇന്ത്യൻ ജനത രണ്ടുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമേ ഇന്ത്യക്കുള്ളൂ . ഭരണക്കാർ യാത്രയുടെ ശോഭ മങ്ങുവാനായി ഇ ഡി റെയ്‌ഡ്‌ , ചോദ്യം ചെയ്യൽ പോലുള്ള കലാപരിപാടികളുമായി വരുംതോറും യാത്രയുടെ കടുപ്പം കൂട്ടുകയല്ലാതെ കുറയുമെന്ന് തോന്നുന്നില്ല .

ഇന്നിപ്പോൾ സകലമാന കോൺഗ്രസ്സ് യുഡിഎഫ് യുപിഎ അനുഭാവികൾ പരമാവധി പണമെറിഞ്ഞുതന്നെയാണ് യാത്രയെ സഹായിക്കുന്നത് . അതിന്റെ കാരണം ഇ ഡി യെ ഉപയോഗിച്ചുള്ള പകവീട്ടൽ രാഷ്ട്രീയം തന്നെ .

തുടക്കം ശരിയായാൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സും സഖ്യ കക്ഷികളും അനുഭാവികളും ജനാധിപത്യ വിശ്വാസികളും . ഒട്ടനവധി നന്മയുള്ളവർ അവരുടെ സ്വകാര്യ പ്രാർത്ഥനകളിൽ രാജ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നു .

നാടിന്റെ അവസ്ഥ മറ്റൊരു വഴിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് . അതിനെ തടുത്തു നിർത്തേണ്ടത് യുവതലമുറക്കാണ് . തടുത്തു നിർത്തിയെ പറ്റൂ .

ഇന്ത്യക്കായുള്ള ഈ ജാഥയിൽ കന്യാകുമാരി മുതൽ ചെരുപ്പിടാതെ നടക്കുന്ന യാത്രി ദാസനും കണ്ടെയിനർ ട്രക്ക് ഓടിക്കുന്ന സഖാവ് വിജയനും

Advertisment