30
Wednesday November 2022
ദാസനും വിജയനും

കോണ്‍ഗ്രസ് പ്രസിഡന്‍റ് കസേരയില്‍ ശശി തരൂരിനേക്കാള്‍ മികച്ചൊരാള്‍ സ്വപ്നങ്ങളില്‍ മാത്രം ! സോഷ്യല്‍ മീഡിയയില്‍ 99 ശതനാനവും പിന്തുണ തരൂരിന് ! അവിടെ കയറി കോണ്‍ഗ്രസിന്‍റെ വീട്ടുകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇതര പാര്‍ട്ടിക്കാരുടെ തള്ളിക്കയറ്റമുണ്ട്. കേരളത്തില്‍ തരൂരിനെ എതിര്‍ക്കുന്ന നേതാക്കളുടെ സമുദായം നോക്കുക. അവര്‍ക്ക് അവരുടെ കൂട്ടത്തില്‍ വേറൊരാളെ കണ്ണില്‍ പിടിക്കില്ല – ദാസനും വിജയനും

ദാസനും വിജയനും
Thursday, October 6, 2022

ഡോക്ടർ ശശി തരൂരിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വാക്ക്‌പോരുകൾ കാണുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ കോൺഗ്രസുകാരേക്കാൾ ഛേദം കോൺഗ്രസിതര പാർട്ടിക്കാർക്കും പകൽ കോൺഗ്രസും രാത്രി കാക്കി ട്രൗസറിട്ട് നടക്കുന്നവര്‍ക്കും ആണെന്ന് തോന്നി പോകുന്നു.

കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിൽ ഏറ്റവും ഊറ്റം കൊള്ളുന്നത് മറ്റുള്ളവരാണ്. ഇതെല്ലാം കോൺഗ്രസിന്റെ ഒരു അടവ് നയം ആണെങ്കിൽ ഇവിടെ പെട്ടുപോകുന്നത് ഇക്കൂട്ടരാണ്.


കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എഐസിസി യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോക്ടർ ശശി തരൂരിന്റെ മേലെ ഒരാളെ കിട്ടുക എന്നത് സ്വപ്നതുല്യമാണ്.


തരൂരിന്റെ പേര് വന്നതുമുതൽ ഒട്ടനവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായെത്തിയത്. പിന്തുണ കൊടുക്കാത്തത് അദ്ദേഹത്തിന്റെ ജാതിയിൽ പെട്ട ചില നേതാക്കൾ മാത്രം.

അല്ലെങ്കിലും ഒരു നായർ രക്ഷപ്പെടുന്നത് ഇഷ്ടപ്പെടുന്ന മറ്റൊരു നായർഇല്ല എന്നുള്ളത് വളരെയേറെ അറിയാവുന്ന സത്യങ്ങളാണ്. അതുകൊണ്ട് ആ നായർമാരുടെ എതിർപ്പുകളിൽ വല്ലാത്ത അർത്ഥങ്ങൾ കാണുന്നില്ല.

കേരളത്തിൽ മാത്രം ഒതുങ്ങി എന്ന് പറയുന്ന കോൺഗ്രസ്സ് പാർട്ടിയെ വടക്കേ ഇന്ത്യക്കാരിൽ ഒരു ചിന്താ മാറ്റം ഉണ്ടാക്കുവാനായി തരൂരിനെ കേരളത്തിലുള്ളവർ എതിർത്ത് കാണിച്ചുകൊണ്ട് വടക്കേ ഇന്ത്യക്കാരുടെ സ്നേഹം വോട്ടാക്കി മാറ്റുവാനുള്ള അടവ് നയം ആണോ എന്നും പറയുവാനാകുന്നില്ല.


അങ്ങനെയാണെങ്കിൽ കോൺഗ്രസ് പാർട്ടി എന്നേ രക്ഷപ്പെട്ടു. അങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ പാർട്ടി ഇത്രേം താഴേക്ക് പതിക്കില്ലായിരുന്നു.


കോൺഗ്രസ്സിലെ ചില നേതാക്കൾ എതിരാളികളിൽ നിന്നും പണം വാങ്ങിക്കൊണ്ട് പാർട്ടിയെ ഒറ്റുകൊടുക്കുന്ന കളികളാണോ എന്നും ചിന്തിക്കുന്നവർ ധാരാളമായുണ്ട്.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ പണം വാങ്ങിക്കൊണ്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ഉള്ള സീറ്റുകൾ വരെ ഇല്ലാതാക്കുന്ന നേതാക്കന്മാർ പിന്നിൽ നിന്നും കളിച്ചാൽ തരൂർ പ്രസിഡണ്ട് ആകണമെന്നില്ല.

അവിടെയും നാം കാണുന്നത് ഈ നായർ കളികൾ മാത്രമാണ് . ശരിക്കും പറഞ്ഞാൽ നായരുടെ വോട്ടുകൾ ഈയിടെയായി കോൺഗ്രസ്സിന് കിട്ടുന്നില്ല എങ്കിലും താക്കോൽസ്ഥാനങ്ങളിലെ കളികളിൽ അവർ മിടുക്ക് കാണിച്ചുകൊണ്ടിരിക്കുകയാണ്.

ഭാരത് ജോഡോ യാത്രപോലെ ഒരുഗ്രൻ സംഭവം ഇന്ത്യയിൽ നടക്കുമ്പോഴും അതിന്റെയെല്ലാം പ്രഭയെ ഇല്ലാതാക്കാക്കിക്കൊണ്ട് ഇക്കൂട്ടർ പാർട്ടിയെ ബലികഴിച്ചാൽ ദുഖിക്കുന്നത് പാർട്ടിക്കായി അഹോരാത്രം പണിയെടുക്കുന്ന മോഹൻദാസും അനു അയ്യപ്പനും അഷ്‌റഫും ജോസഫുമൊക്കെയാണ്.

അവരൊക്കെ ഈ യാത്ര വിജയപ്പിക്കുവാൻ രാവും പകലും പണിയെടുത്തു തളർന്നവരാണ്. അവരുടെ നെഞ്ചത്തുകൂടെയാണ് ഈ വക ഒറ്റുകാരായ നേതാക്കന്മാർ ചവുട്ടി നടക്കുന്നത് എന്നത് കാണാതെ പോകരുത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റുകാർ തത്ക്കാലം രക്ഷപ്പെടും എങ്കിലും ഭാവിയിൽ ജനക്കൂട്ടം അവരെ കല്ലെറിയും എന്നത് നഗ്നസത്യം.


എകെ ആന്റണിയെപ്പോലെയുള്ള കുറെയെണ്ണം ഡൽഹിയിൽ പോയിക്കിടന്ന് തിരുതയും കൊന്തയും സമ്മാനങ്ങൾ നൽകിക്കൊണ്ട് ഭരണത്തിന്റെ സകലമാന സൗകര്യങ്ങളും മധുരവും നുകർന്ന് ഇന്നിപ്പോൾ പാർട്ടിയുടെ അണികളുടെ മനസ്സിനെ കാണാതെ കളിച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് നിസ്സാരമായിരിക്കില്ല.


തമിഴ്‌നാട്ടിൽ ശശികലപോലെ ഇവരുടെയൊക്കെ ജീവിതം ആർക്കും വേണ്ടാതാകുന്ന കാഴ്ചകൾ നാം കാണുവാൻ പോകുന്നതേയുള്ളൂ . ആയതിനാൽ കേരളത്തിൽ വോട്ടുകൾ ഉള്ളവർ മറ്റുള്ളവരുടെ വാക്കുകളെ മുഖവിലക്ക് എടുക്കാതെ അണികളുടെ മനസ്സിനെ മനസ്സിലാക്കിക്കൊണ്ട് വോട്ടുകൾ രേഖപ്പെടുത്തുക.

പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന് വാശിപിടിച്ചുകൊണ്ട് താക്കോൽ സ്ഥാനത്ത് എത്തിയവർ മുതൽ താക്കോൽ സ്ഥാനം കയ്യിൽ കിട്ടിയിട്ട് പാർട്ടിക്കെതിരെ പാർട്ടിയുണ്ടാക്കി എതിരാളികളെ സഹായിച്ച താക്കോൽ സ്ഥാനക്കാരും, താക്കോൽ സ്ഥാനത്തു ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കുവാനാകാതെ രണ്ടാം ഭരണം എതിരാളികൾക്ക് വെച്ചുകൊടുത്ത താക്കോൽ സ്ഥാനക്കാർ വരെ ഇന്നിപ്പോൾ മറ്റൊരു താക്കോൽ സ്ഥാനക്കാരനെ പിന്നിൽ നിന്നും കുത്തുകയാണ്.

കോൺഗ്രസ്സ് പാർട്ടിക്ക് ഇനിയൊരു ഭരണം കിട്ടണമെങ്കിൽ ഡോക്ടർ ശശി തരൂരിനെ പ്രസിഡണ്ട് ആക്കിയേ മതിയാകൂ.

പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവനെ ഇനിയും പൊട്ടനാക്കരുതേ എന്നഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റർ ഒട്ടിച്ചുകൊണ്ട് ദാസനും
നേതാക്കന്മാരെ അണികൾ റോഡിൽ തടയുന്ന കാലം സൃഷ്ടിക്കരുതേ എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും

More News

തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം […]

കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു […]

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം […]

കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […]

ദില്ലി : ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇടപെടേണ്ടെന്നു അമേരിക്കയ്ക്കു ബെയ്‌ജിംഗ് താക്കീതു നൽകിയതായി പെന്റഗൺ റിപ്പോർട്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമ്പോൾ യുഎസിനെ അകറ്റി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-2021 ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ അതിർത്തി സംഘർഷങ്ങൾ അതിന്റെ രൂക്ഷത കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചതും മൂന്നാം കക്ഷിയുടെ രംഗപ്രവേശം ഒഴിവാക്കാനാണ്. എന്നാൽ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു പക്ഷവും സൈനിക സാന്നിധ്യം വർധിപ്പിക്കയും […]

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നിലവിലുള്ള വൈവിധ്യമാര്‍ന്ന മെനുവിലേക്ക് ചീസി ജി ടാക്കോ എന്ന രുചികരമായ പുതിയ ടാക്കോ അവതരിപ്പിച്ചു. പുത്തന്‍ ചീസി ജി ടാക്കോ, മൃദുവും മൊരിഞ്ഞതുമാണ്. ചൂടുള്ള, മൃദുവായ ഫ്ലാറ്റ് ബ്രെഡ്, രുചികരമായ സ്റ്റഫിംഗ്, സെസ്റ്റി റാഞ്ച് സോസ്, ക്രിസ്പി ലെറ്റിയൂസ് എന്നിവ നിറഞ്ഞ ക്രഞ്ചി ടാക്കോ, ത്രീ ചീസ് മിശ്രിതം കൊണ്ട് ലെയേര്‍ഡ് ചെയ്ത് പൊതിഞ്ഞിരിക്കുന്നു. ചീസി ജി ടാക്കോ അണ്‍ലിമിറ്റഡ് പെപ്‌സിക്കൊപ്പം ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ […]

കുവൈറ്റ്: എൻ ബി കെ മാരത്തൺ ഡിസംബർ 10 ശനിയാഴ്ച ഗൾഫ് സ്ട്രീറ്റിൽ നടക്കുമെന്ന് നാഷണൽ അസംബ്ലി അംഗം ആലിയ അൽ ഖാലിദ് പറഞ്ഞു. നാഷനൽ ബാങ്ക് ഓഫ് കുവൈറ്റ് മാരത്തണിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനും ബാങ്കുമായി ബന്ധപ്പെട്ടവരുമായുള്ള ഏകോപനത്തിനും പെട്ടെന്നുള്ള പ്രതികരണത്തിന് ആഭ്യന്തര മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രിക്കും ട്രാഫിക് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്കും നന്ദി പറയുന്നു എന്നും ആലിയ അൽ ഖാലിദ് കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളും കക്ഷികൾ തമ്മിലുള്ള ഈ സഹകരണവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ ഫലപ്രദവും പ്രധാനപ്പെട്ടതുമായ […]

അറ്റ്ലാന്റ: സഭയും സമുധായാവും കൈകോർത്തു, പള്ളിയും സംഘടനയും ഒറ്റകെട്ടായി, സഹകരിച്ചു പോകുന്നതിൽ അഭിമാനക്കൊള്ളുന്ന അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തിലേക്കു 12 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റുവാങ്ങി. നവംബർ  26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിങ് കുർബാനക്ക് ശേഷം, വികാരി ബിനോയ് നാരമംഗലത് അച്ഛന്റെ സാന്നിത്യത്തിൽ നടന്ന സാധ്യപ്രതിജ്ഞാച്ചടങ്ങിൽ, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അധ്യഷൻ വഹിക്കുകയും, ലൈസൻ ബോർഡ് ചെയർ  മീന സജു വട്ടകുന്നത് സാധ്യപ്രതിജ്ഞ […]

error: Content is protected !!