Advertisment

മയക്കുമരുന്നിന്‍റെ കാര്യത്തിലെങ്കിലും കേരളം പഞ്ചാബിനെ കടത്തിവെട്ടി ഒന്നാമതായതിന് നന്ദി ആരോട് ചൊല്ലേണ്ടൂ ? ഉന്നത സൂപ്പര്‍ താരവും ഉന്നത മന്ത്രിയും ഉന്നത എംപിയും ഉന്നത സംവിധായകരുമൊക്കെ എല്ലാം മറന്ന് ഭായ്... ഭായ്... ! എന്നിട്ട് ലഹരിക്കെതിരെ ക്യാമ്പയിനും ! ക്യാമ്പെയിനിറങ്ങുന്ന ഈ 'പുണ്യ'... വാളന്‍മാര്‍ക്കറിയില്ല... നാട്ടില്‍ ലഹരി വിതറുന്ന വമ്പന്‍മാരെ ? കൊക്കെയ്ന്‍ അരങ്ങുവാഴുന്ന കേരളം - ദാസനും വിജയനും

New Update

publive-image

Advertisment

കേരളത്തിൽ ഒട്ടേറെ നിസ്സാരവിഷയങ്ങൾ വിവാദമാകുകയും അന്തിചർച്ചകളിൽ സ്ഥാനം പിടിക്കുകയും ചാനലുകളുടെ തലക്കെട്ടുകൾ ആകുകയും ചെയ്യുമ്പോൾ നാടിനെ നശിപ്പിക്കുന്ന മയക്കുമരുന്ന് വിഷയം വരുമ്പോൾ ചാനലുകാരും പത്രക്കാരും ഗോസ്സിപ്പുകാരും സിനിമാക്കാരും രാഷ്ട്രീയക്കാരും പോലീസുകാരും പാറാവുകാരനും ഒക്കെ ചങ്ങായിമാരാണ്.

കാരണമന്വേഷിച്ചപ്പോൾ അറിയുവാൻ കഴിഞ്ഞത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവരുടെയൊക്കെ മക്കളോ ബന്ധുക്കളോ ഒക്കെ മയക്കുമരുന്നിന് അടിമകൾ ആണെന്നുള്ള വസ്തുതയാണ് ഇവരെ പിന്നിലോട്ട് നയിക്കുന്നത്.

പഞ്ചാബായിരുന്നു മയക്കുമരുന്നിൽ ഇന്ത്യയിൽ ഒന്നാമത് എങ്കിലും ഇന്നിപ്പോൾ കേരളം അക്കാര്യത്തിലങ്കിലും അവരെ വളരെയേറെ പിന്നിലാക്കിയിരിക്കുന്നു.

അതിന്റെ കാരണക്കാർ ഇന്നത്തെ രാഷ്ട്രീയവും ഗൾഫ് പണവും പോലീസ് സിനിമ കൂട്ടുകെട്ടും ഒക്കെയാണ്.

എറണാകുളത്തെ രാഷ്ട്രീയക്കാരും സിനിമാക്കാരും പത്രക്കാരും ചാനലുകാരും പോലീസുകാരും ഒറ്റക്കെട്ടാണ്. ഇതിപ്പോൾ തുടങ്ങിയതൊന്നുമല്ല.


ലഹരി അനുബന്ധ കാര്യങ്ങളാകുമ്പോള്‍ ഉന്നത മന്ത്രിയും ഉന്നത എംപിയും ഉന്നത മെഗാസ്റ്റാറും ഉന്നത സംവിധായകനും ഉന്നത പോലീസുകാരനും ഒക്കെ ഒരേ തൂവൽ പക്ഷികളാണ്. ഇവർ പരസ്പരം സഹകരിച്ചുകൊണ്ട് കാര്യങ്ങൾ തീർപ്പാക്കുന്നു. ഇവർക്ക് ഇഷ്ടമുള്ളവരെ പൊക്കുന്നു, തലോടുന്നു.


തൃശൂർ ശോഭ സിറ്റിയിലെ പാറാവുകാരനെ ഹമ്മർ ഇടിച്ചു കൊലപ്പെടുത്തിയ അന്ന് രാത്രി അതേ പ്രതിയുടെ ഉടമസ്ഥതയിൽ ഉള്ള കൊച്ചിയിലെ

അപ്പാർട്മെന്റിൽ നിന്നും ഷൈൻ ടോം ചാക്കോയെ പോലീസ് പൊക്കുമ്പോൾ ആ സിനിമ നടനെ വെറുതെ വിടുവാനുള്ള ടെലഫോൺ കോൾ വന്നത് മലയാളത്തിന്റെ ഉന്നത താരത്തിന്‍റെ വീട്ടിൽ നിന്നുമായിരുന്നു.

അദ്ദേഹവുമായി ബന്ധപ്പെട്ട ഒരാളും ആ കൂട്ടുകെട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. പിന്നീട് കേസുകളിൽ നിന്നും ഊരി ആ നടൻ വിലസുമ്പോൾ അഞ്ചോളം സിനിമകളാണ് മെഗാസ്റ്റാറുമായി ഒരുമിച്ചു അഭിനയിക്കുവാൻ അവസരം ലഭിച്ചത്.


ഇപ്പോൾ നമ്മൾ കാണുന്ന ഒട്ടുമിക്ക അഭിനയ മികവും സംവിധാന മികവും വെളിയിൽ വരുന്നത് അവരുടെ സ്വന്തം കഴിവല്ല. എല്ലാറ്റിലും ഒരു കൊക്കൈൻ ഒളിഞ്ഞും പതിഞ്ഞും കിടപ്പുണ്ട്. അവരൊക്കെ ഇപ്പോൾ ഒടിടി പ്ലാറ്റുഫോമുകളിൽ ലോകമറിയുന്ന നടന്മാർ ആകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവർ ഇപ്പോഴും ഫോർട്ട് കൊച്ചിയിൽ തെണ്ടി നടക്കുന്നു.


ലോകത്ത് ഒരു നല്ല വിഷയത്തിലോ നന്മയുള്ള വിഷയത്തിലോ പ്രതികരിക്കാത്ത മെഗാസ്റ്റാർ ശ്രീനാഥ് ഭാസിയെപ്പോലുള്ളവർക്കായി മുണ്ടുമുറുക്കി ഇറങ്ങുന്നു . തിലകനെപ്പോലെയുള്ളവരെ സ്വന്തം 'അമ്മ പുറത്താക്കുമ്പോള്‍ ഇവരൊക്കെ കുരങ്ങന്റെ പോലെ മാറി ഇരിക്കുകയായിരുന്നു. വിനയന്‍റെ പ്രശ്നം വന്നപ്പോഴും മിണ്ടിയില്ല.

കേരളത്തിലെ ഒരു പ്രശസ്ത നടിയുടെ സഹോദരൻ, ഇന്റീരിയർ ഡിസൈനർ, കൊച്ചിയിലെ പനമ്പിള്ളി നഗറിനടുത്തുള്ള ഒരു പ്രമുഖന്റെ വീട് കേന്ദ്രമാക്കി മയക്കുമരുന്നു നിശാ പാർട്ടികൾ സംഘടിപ്പിച്ചപ്പോൾ അവർക്ക് സഹായകമാകുന്നത് ഇപ്പറഞ്ഞ സിനിമാലോബി തന്നെ.

പാർട്ടി നേതാവിന്റെ മകനും പെരുമ്പാവൂര്‍ ലോബിയും ഖത്തറിലെയും ദുബായിലെയും സിനിമ നിർമ്മാതാക്കളെ വലയിൽ വീഴ്‌ത്തുവാൻ കച്ചകെട്ടി ഇറങ്ങി കളിച്ചപ്പോഴും അവർക്ക് പിന്തുണയായായത് ഈ സിനിമ ലോബി തന്നെ. സിനിമാക്കാർ നേരിട്ട് പോലീസിനെയും ബന്ധപ്പെട്ടവരെയും വിളിക്കുമ്പോള്‍ അവരിലെ ഫാൻസ്‌ ബോധം ഉണരുകയും സഹായമായി മാറുകയും ചെയ്യുന്നു.


കൊച്ചിയിലെ ഏറ്റവും അപകടമാരായ മറ്റൊരു അരങ്ങേറ്റമാണ് ലേഡീസ് ഒൺലി ടൂർ പാക്കേജുകൾ. സോഷ്യൽ മീഡിയയിലെ ടെലഗ്രാം എന്ന ആപ്പിലൂടെ ഉണ്ടാക്കിയ ഈ ഗ്രൂപ്പിൽ നിരവധി വീട്ടമ്മമാരും കൊച്ചമ്മമാരും പെൺകുട്ടികളും വീണു പോയി.


കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന യാത്രകൾ കോയമ്പത്തൂരും മംഗലാപുരവും പിന്നിടുമ്പോൾ പിന്നെ റിസോർട്ടുകൾ കേന്ദീകരിച്ചുള്ള മയക്കുമരുന്നു പാർട്ടികളായി മാറുന്നു. അവിടേക്ക് കോടീശ്വരന്മാർ ഒഴുകിയെത്തുന്നു.

പിന്നീട് സ്വയംവരങ്ങൾ നടക്കുന്നു. എല്ലാം പ്ലാനിങ്ങുകളുടെ അടിസ്ഥാനത്തിൽ ആണെന്നു മാത്രം. ഇതൊക്കെ എല്ലാവർക്കും അറിയാമെങ്കിലും ആരും ഒന്നും മിണ്ടുന്നില്ല. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്നു.

കൊച്ചിയെയും പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തെയും വിഴുങ്ങുന്ന ഈ മയക്കുമരുന്ന് ലോബിയെ തുറന്ന് കാട്ടുന്നതിന്റെ ഭാഗമായാണ് സംവിധായകൻ സച്ചി തന്റെ അടുത്ത സിനിമ തയ്യാറാക്കിയിരുന്നത്. പക്ഷെ കഥ പൂർത്തിയാക്കും മുന്നേ അദ്ദേഹത്തിന്റെ കഥ കഴിഞ്ഞു.

ഒരാളിലും സംശയം ഉദിക്കാത്ത സൂപ്പര്‍ താരവും അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ടാളികളും വരെ ഇക്കൂട്ടരെ സഹായിക്കുവാൻ മുൻപന്തിയിൽ വരുന്ന ഈ കാലത്ത് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് മനസിലാക്കുവാൻ ഏറെ ബുദ്ധിമുട്ടാണ്.

മയക്കുമരുന്നടിച്ച നടന്റെ പച്ചത്തെറി റേഡിയോയിലൂടെ കേട്ട് സുഖിച്ചുകൊണ്ട് സംവിധായകൻ ദാസനും

മയക്കുമരുന്നില്ലാതെ സിനിമയിൽ അഭിനയിക്കാനാവുന്നില്ല എന്ന തീരുമാനത്തോടെ സഹനടൻ വിജയനും

Advertisment