Advertisment

‘രാഹുലാ നീ തനിച്ചല്ല, നവയുഗഭാരതം നിന്നെ ക്ഷണിക്കുന്നു, ജനപഥങ്ങളോ നിന്നെ പ്രതീക്ഷിക്കുന്നു, നിന്റെ കാൽ പെരുമാറ്റത്തിനായ് കാലം വിളിക്കുന്നു, രാഹുലാ നീ പോകുക മുന്നേ, ഞങ്ങൾ പിന്നെ ഗമിച്ചീടുന്നു, ഓ രാഹുലാ നീ തനിച്ചല്ല - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

എവിടെയോ ബിജെപിക്ക് അടിപതറിയിരിക്കുന്നു. ഏതോ ഉപദേശകർ ബിജെപിയെ കാലുവാരിയിരിക്കുന്നു. കാരണം ലേശം ബുദ്ധിയുള്ള ഒരു രാഷ്ട്രീയക്കാരനും ചെയ്യാത്ത അത്രയും മണ്ടത്തരങ്ങളാണ് ബിജെപി നേതൃത്വത്തിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് .

ഇച്ചിരി സമയം കിട്ടിയാൽ വിദേശങ്ങളിൽ കറങ്ങി നടക്കുന്നു എന്ന അപഖ്യാതിയുമായി ജീവിതം തള്ളിനീക്കിയിരുന്ന രാഹുലിനെ ചുമ്മാ പ്രകോപിച്ചു .. പ്രകോപിച്ചു ഇന്ത്യ കണ്ടതിൽ, അനുഭവിച്ചതിൽ വെച്ചേറ്റവും വലിയ ജനകീയ യാത്രയായ ഭാരത് ജോഡോ യാത്രയിൽ കൊണ്ടെത്തിച്ചു .

സാധാരണ കോൺഗ്രസുകാരുടെ പരിപാടികൾ പോലെ യാതൊരു ഏകോപനവുമില്ലാതെ തുടങ്ങിവെച്ച യാത്ര സാധാരണക്കാരായ ജനത ഏറ്റെടുത്തതുകൊണ്ട് അതൊരു കൃത്യനിഷ്ഠമായ യാത്രയാക്കി മാറ്റി. യാതൊരു കുറ്റവും കുറവും കണ്ടെത്താനാവാതെ യാത്ര കാശ്മീരിൽ അവസാനിച്ചപ്പോൾ ബിജെപി നേതൃത്വം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

publive-image


ബിജെപിയുടെ പല ഉപദേശകരും മീഡിയ മാഫിയയും യാത്ര പാതിവഴിയിൽ ഉപേക്ഷിക്കുമെന്ന് കണ്ടെത്തിയെങ്കിലും അവരുടെയെല്ലാം അണ്ണാക്കിൽ പിരി വെട്ടിക്കൊണ്ട് രാഹുൽ ആ യാത്ര മാന്യമായി നടന്നു തീർത്തു. അക്കാര്യത്തിൽ ഏറ്റവും തകർന്നടിഞ്ഞത് മീഡിയ മാഫിയയുടെ അവഗണനകളായിരുന്നു.


അച്ഛന്റെ അകാല വിയോഗത്തിനുശേഷം സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സ്വന്തം പേരിനെ തത്കാലം റൗൾ വിൻസിയെന്ന് മാറ്റി ഡിഗ്രിയും ബിരുദാനന്ദ ബിരുദവും എംഫിലും ഒപ്പം കരാട്ടെയും ജുജൂട് സുവും ഒക്കെ കൈവശമാക്കി ഇന്ത്യാമഹാരാജ്യത്ത് തിരിച്ചിറങ്ങുമ്പോൾ ഇവിടത്തെ കാട്ടാളന്മാർ അദ്ദേഹത്തെ വരവേറ്റത് പപ്പു എന്ന ഓമനപ്പേര് വിളിച്ചുകൊണ്ടായിരുന്നു.

ഒരു മനുഷ്യൻ സൗമ്യശീലൻ ആയതുകൊണ്ട് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു രീതിയാണ് ഇന്ത്യയിലെ തലമുതിർന്ന രാഷ്ട്രീയക്കാരും മാധ്യമ മാഫിയയും തുടർന്നുപോന്നത്.

അദ്ദേഹം ഇന്റർവ്യൂകൾ മുഖേന യുവരക്തങ്ങളെ കണ്ടെത്തുവാൻ തുടങ്ങിയപ്പോൾ സ്വന്തം പാർട്ടിയിലെ പഴയ കിളവൻ ലോബി അദ്ദേഹത്തെ കളിയാക്കി ചിരിച്ചു. വിടി ബൽറാമും, ഹൈബിയും, ഷാഫിയും, രമ്യയും, റോജിയും, ജ്യോതിമണിയും, ശബരീനാഥും, ഒക്കെ രാഹുലിന്റെ കണ്ടെത്തലുകൾ ആയിരുന്നു . അവരിലാണ് ഇന്നിപ്പോൾ കോൺഗ്രസ്സിന്റെ പ്രതീക്ഷയും.

പുതുതലമുറയെ തേടിയുള്ള രാഹുലിന്റെ യാത്രയിൽ പഴയലോബിക്കാർ അസ്വസ്തരായിരുന്നു . ഇതിന്നിടയിലാണ് 2014 ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ രാഹുലിന് ആ ദൗത്യം തത്കാലം നിർത്തിവെക്കേണ്ടി വന്നു.

publive-image


2014 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബി ടീമായി ആരോപിക്കപ്പെടുന്ന

ആം ആദ്മി പാർട്ടി 140 കോൺഗ്രസ് സീറ്റുകളിൽ വോട്ടുകൾ നേടിക്കൊണ്ട് കോൺഗ്രസ്സിനെ പരാജയപ്പെടുത്തിക്കൊണ്ട് ബിജെപിക്ക് അധികാരത്തിൽ വരുവാൻ കളമൊരുക്കികൊടുത്തു.


ഗുജറാത്തിൽ മാത്രം ഒതുങ്ങി ജീവിച്ചിരുന്ന, ജീവിതത്തിൽ എന്നെങ്കിലും ഒരു തവണ അമേരിക്കൻ ഉപരോധം മാറ്റി അങ്ങോട്ട് പോകണം എന്ന് ആശിച്ചുകൊണ്ടിരുന്ന മോദിജിക്ക് ‘ന്യുഡൽഹി’ എന്നത് സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു.

നിതിൻ ഗഡ്കരിയെന്ന ബുദ്ധിജീവിയുടെ മനസ്സിൽ പിറന്ന ആശയങ്ങളാണ് മോഡിജിയെയും അമിത്ഷായെയും ഡൽഹിയിൽ എത്തിച്ചത്. പിന്നീട് ഗഡ്കരിയെ അവർ ഒതുക്കിയപ്പോൾ റോഡുപണിയും പാലം പണികളുമായി ഒരു മറാഠക്കാരന്റെ പതിവ് ശൈലിയിൽ അദ്ദേഹം ജീവിച്ചുപോകുന്നു.

ഓരോ കാലഘട്ടങ്ങളിൽ എതിരാളികൾ അപ്രത്യക്ഷമായി. മഹാരാഷ്ട്രയിലെ ഉന്നതനായിരുന്ന ഗോപിനാഥ് മുണ്ഡെയും, മുൻ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും, മുംബൈ ഡിജിപിയായിരുന്ന ഹേമന്ദ് കർക്കറെയുടെ പത്നി കവിതയും, ഡോക്ടർ യു ആർ അനന്തമൂർത്തിയും എല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം.

ഗുജറാത്തിലെയും മറ്റും സുപ്രധാന വിവരങ്ങൾ പുറത്തുകൊണ്ടുവന്ന തരുൺ തെജ്പാൽ എന്ന തെഹൽക സ്ഥാപകനെ ഗോവയിൽ വെച്ച് കള്ളക്കേസിൽ കുടുക്കി.

publive-image


കോൺഗ്രസ്സിൽ മുഖം നോക്കാതെ സംസാരിച്ചിരുന്ന ദിഗ്‌വിജയ് സിങ്ങിനെയും ഹണി ട്രാപ്പിലൂടെ നാവടക്കിപ്പിച്ചു. ആവേശമുണ്ടായിരുന്ന പല നേതാക്കന്മാരെയും അവർ പേടിപ്പിച്ചുകൊണ്ട് മറുകണ്ടം ചാടിപ്പിച്ചു. അല്ലാത്തവരെ ചിദംബരം, ശിവകുമാർ പോലെ തുറുങ്കിലടച്ചു.


കോൺഗ്രസ്സ് അനുഭാവികളായ കോർപ്പറേറ്റുകളെ ഇഡിയുടെ നോട്ടപ്പുള്ളികളാക്കി വരുതിയിൽ വരുത്തി. കടന്നാക്രമിച്ച ഘടക കക്ഷി നേതാക്കളെ ഉന്മൂലനം ചെയ്തു. ലല്ലുവിനെ പോലെ മുലായം- ശരത്പവാർ- ഫാറൂഖ് അബ്ദുള്ള- മമത പോലുള്ളവരെയും വെറുതെ വിട്ടില്ല.

ട്വിറ്ററും , ഫേസ്ബുക്കും, വാട്ട്സ് ആപ്പും സ്വന്തം പാർട്ടിയുടെ ഔദ്യോഗിക വക്താക്കളാക്കി . അവിടെയാണ് ഇസ്രായേൽ നയം കൈക്കൊണ്ടത് എന്ന് മനസിലാക്കാം. ചാനലുകാർ മിക്കതും സാമ്പത്തിക ക്ലേശങ്ങളാൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയായിരുന്നു.

അവരെയൊക്കെ മൊത്തമായും ചില്ലറയായും പർച്ചേസ് ചെയ്തു. പത്രക്കാരെ ഒന്നടങ്കം വിലക്കുവാങ്ങി . ന്യായാധിപന്മാരെയും നല്ല ഓഫീസർമാരെയും വാഗ്ദാനങ്ങളിൽ മുക്കി കയ്യിലെടുത്തു. ആർക്കും വേണ്ടാത്ത ഗവർണർമാരെ കുത്തിത്തിരിപ്പ് ഉണ്ടാക്കുവാൻ കയറൂരി വിട്ടു.

publive-image


നാഷണൽ ഹെറാൾഡിന്റെ പേരിൽ ഒരു കുടുംബത്തെ മൊത്തം പൂട്ടാൻ ശ്രമിച്ചെങ്കിലും അതൊരു നനഞ്ഞ പടക്കമായി മാറി. നിരവധി അനവധി തവണ രോഗിയായ സോണിയയെ ശ്വാസം മുട്ടിച്ചു, രാഹുലിനെ അറസ്റ്റ് ചെയ്തു എന്ന നിലയിൽ വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു.


അതിന്റെയൊക്കെ അനന്തരഫലമായിരുന്നു ഭാരത് ജോഡോ യാത്ര എന്നത് ഇത്രേം ഗംഭീരമാക്കുവാൻ സാധിച്ചത്. ഇന്നിപ്പോൾ രാഹുലിനെ നിസ്സാര കാര്യങ്ങൾ ചുമത്തി ലോക്സഭാ അംഗത്വം ഇല്ലായ്മ ചെയ്യുമ്പോൾ അതിലെ രാഷ്ട്രീയം ഏതൊരു പൊട്ടനും മനസിലാക്കാം. അതും അദാനിക്ക് വേണ്ടിയും നീരവ് മോഡിക്കുവേണ്ടിയും, ലളിത് മോദിക്ക് വേണ്ടിയും, ചോക്‌സിക്ക് വേണ്ടിയും, മല്ല്യയ്ക്ക് വേണ്ടിയും ഒക്കെ ആവുമ്പോൾ,

വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തോന്ന് പറയാൻ,

കള്ളനെ കള്ളൻ എന്ന് വിളിച്ചാൽ വെറുതെ വിടരുത് എന്നാക്രോശിച്ചുകൊണ്ട് കള്ളൻ ദാസനും കള്ളനെ കള്ളൻ എന്ന് വിളിച്ചാൽ ഇങ്ങനെ തന്നെ വേണം എന്ന് പറഞ്ഞുകൊണ്ട് കള്ളൻ വിജയണ്ണനും

Advertisment