Advertisment

മീൻപിടുത്ത ബോട്ടിനെ ഉല്ലാസ നൗകയാക്കാനുള്ള വിവേകമാണ് കേരളത്തിന് ബാക്കിയുള്ളത്. പണത്തോടുള്ള ആർത്തി ? 10 പേർ മരിക്കുന്ന ഒരു ജലദുരന്തം ഉടനെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു നാവെടുത്തില്ല അത് സംഭവിക്കാൻ ! യുദ്ധക്കെടുതിയിലും വർഗീയ കലാപങ്ങളിൽ നിന്നും രക്ഷനേടാൻ പ്രാണരക്ഷാർത്ഥം ബോട്ടിൽ കയറിയവരല്ലല്ലോ താനൂരിൽ മരിച്ചത് @  'അനാസ്ഥയേ' നിന്നെ ഞാനൊന്ന് വിളിക്കട്ടെ 'കേരളം' എന്ന്. അബ്ദു മന്ത്രീ .. അങ്ങ് സുഖമായി സഞ്ചരിക്കൂ ! - ദാസനും വിജയനും

New Update

publive-image

Advertisment

ഒരു അപകടം വരുന്നതിന്റെ മുന്നോടിയായി ജനങ്ങൾ വിളിച്ചുകൂവിയിട്ടും അതൊന്നും കൂസാതെ ഒരു മീൻ പിടുത്ത ബോട്ടിനെ ഉല്ലാസ നൗകയാക്കി മാറ്റിയവർ അറിഞ്ഞില്ല അതൊരു ശവമഞ്ചമായി മാറുമെന്ന്.


പണത്തിനോടുള്ള ആർത്തി മൂക്കുമ്പോൾ ലോകത്ത് എവിടെയും സംഭവിക്കാവുന്ന ഒന്നാണ് താനൂരിലും സംഭവിച്ചത്. മധ്യവേനലവധിയും പെരുന്നാളും വിഷുവും ഈസ്റ്ററും ഒക്കെ ഒരുമിച്ചു കിട്ടിയപ്പോൾ

താനൂരിലെ നാസറും കപ്പിത്താൻ പാളപ്പുറത്ത് ദിനേശനും ചെയ്തത് പരമാവധി ജനങ്ങളെ കയറ്റുക കാശുണ്ടാക്കുക എന്നത് മാത്രം.


പക്ഷെ നഷ്ടപ്പെട്ടത് ഒന്നോ രണ്ടോ കുടുംബങ്ങളിലെ മൊത്തം അംഗങ്ങൾ, ഒന്നുറ്റവരെ നോക്കി കരയുവാൻ വരെ ആളുകൾ ബാക്കിയില്ലാതായ കുടുംബങ്ങൾ.

കേരളത്തിൽ ഇതൊന്നും സംഭവിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഭൂപ്രദേശം. ആഗോള ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി ഈ ദുരന്തം കൃത്യമായി പ്രവചിച്ചയാളാണ്. 10 പേരിൽ കുറയാതെ മരിക്കുന്ന ഒരു ബോട്ടപകടം കേരളത്തിൽ വൈകില്ലെന്ന് തുമ്മാരുകുടി പറഞ്ഞിട്ട് ദിവസങ്ങൾ മാത്രം.

ബെല്ലും ബ്രെയ്ക്കുമില്ലാത്ത കേരളത്തിന്റെ ജല ടൂറിസത്തിൻ്റെ ദൈന്യതയെ നോക്കി ഇത്ര കൃത്യമായി മലയാളികൂടിയായ യു എൻ മുൻ ദുരന്തനിവാരണ വിഭാഗം തലവൻ ഒരു മുന്നറിയിപ്പ് നൽകിയിട്ടും, സുഡാനിൽ പോയി ലോക മാതൃകകൾ കണ്ടുപഠിക്കാൻ നടക്കുന്ന നമ്മുടെ മന്ത്രിവര്യൻമാർ തിരിഞ്ഞുനോക്കിയില്ല. ഫലമോ 21 ജീവനുകൾ ?

നമ്മളാരാണ് ?

കേവലം പതിനായിരം രൂപ കടമാകുമ്പോൾ കുടുംബസഹിതം ആത്മഹത്യ ചെയ്യുന്നവർ, കൂട്ടുകാരി ഫോൺ എടുക്കാതാകുമ്പോൾ സോഷ്യൽ മീഡിയയിൽ ലൈവ് കാണിച്ചുകൊണ്ട് കൈഞരമ്പ് മുറിക്കുന്നവർ, കാമുകന് ഐസ്‌ക്രീമിൽ വിഷം കലർത്തുന്നവർ, ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നവർ.

കേവലം പതിനാറു സെന്റ് ഭൂമിക്ക് കുടുംബത്തെ മൊത്തം സയനൈഡ് തീറ്റിക്കുന്നവർ, പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന് ഷാളിൽ കെട്ടി തൂങ്ങുന്നവർ, മതിലിൽ പോസ്റ്റർ പതിക്കുന്നതിൽ പരസ്പരം കൊന്നു കൂട്ടുന്നവർ, വിശന്നവൻ ഭക്ഷണം എടുത്തപ്പോൾ അടിച്ചു കൊന്നവർ, മുപ്പതോളം ആനകൾക്ക് ചുറ്റും നിന്ന് താളം പിടിക്കുന്നവർ - ഇവരൊക്കെയാണ് നമ്മൾ !

publive-image


മ്യാന്മറിലും സിറിയയിലും മറ്റും ബോട്ടുകൾ മറിഞ്ഞു നിരവധി പാവങ്ങൾ മരണപ്പെട്ടിട്ടുണ്ട്. അതൊക്കെ യുദ്ധക്കെടുതിയിലും വർഗീയ കലാപങ്ങളിലും നിന്ന് രക്ഷ നേടുവാൻ എണ്ണം നോക്കാതെ ബോട്ടുകളിൽ കയറി സ്വയരക്ഷ നോക്കുന്നവരാണ്. അവരെയാണ് പടച്ചവൻ പിന്നെയും പിന്നെയും പരീക്ഷിക്കുന്നത്.


താനൂരിലേത് എല്ലിന്റെ ഇടയിൽ കുത്തിയതിന്റെ പരീക്ഷണമാണ്. നന്മകൾ ഇല്ലാത്ത ഭരണാധികാരികൾ നാട് ഭരിക്കുമ്പോൾ ദുരന്തങ്ങൾ വെടിക്കെട്ടുപോലെ വന്നുകൊണ്ടിരിക്കും. അതിപ്പോൾ ഓഖി പോലെയും നിപ്പ പോലെയും കോവിഡ് പോലെയും പ്രളയം പോലെയും ഏത് വിധേനയും വന്നുകൊണ്ടിരിക്കും.

പാഠം ഒന്ന്, മനുഷ്യനിർമ്മിതം

കേരളത്തിലെ ഒട്ടുമിക്ക ദുരന്തങ്ങളും മനുഷ്യ നിർമ്മിതാണോ എന്നുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിലനിൽക്കെ എല്ലാം അറിഞ്ഞിട്ടും ബോട്ടിലേക്ക് കൂടുതൽ ആളുകളെ കയറ്റിയത് മനപ്പൂർവമാണോ എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാധാരണ അന്വേഷണമല്ലാതെ കാര്യമായി തന്നെ മോശമല്ലാത്ത ഒരു ജുഡീഷണൽ കമ്മീഷനെ കൊണ്ട് തന്നെ അന്വേഷിക്കണം.

വേലിയേറ്റവും വേലിയിറക്കവും ഗൗനിക്കാതെ ഒരേ സമയം കേരളത്തിലെ ഡാമുകൾ ഒന്നടങ്കം തുറന്നുവിട്ടുകൊണ്ടു കേരളത്തിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയപ്പോൾ നാം കാണാതെ പോയ കുറേയധികം പിടിപ്പുകേടുകൾ ഉണ്ടായിരിക്കുന്നു. അതൊന്നും ഉറക്കെ പറയുവാനോ പ്രതികരിക്കുവാനോ കഴിയാത്ത രീതിയിലേക്ക് മലയാളി അധഃപതിച്ചിരിക്കുന്നു.

കേരളത്തിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ നടന്ന ബോട്ട് ദുരന്തങ്ങളും ഡാം ദുരന്തങ്ങളും ആഴത്തിൽ ശ്രദ്ധിച്ചുനോക്കിയാൽ ചില പൊരുത്തക്കേടുകൾ കാണാനാവും. തട്ടേക്കാട്ട് ബോട്ട് ദുരന്തവും തേക്കടിയിൽ ബോട്ട് മറിഞ്ഞതുമെല്ലാം  ചിലത് മാത്രം.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ മാത്രമാണ് പന്നിയാറിൽ പെൻസ്റ്റോക്ക് പൈപ്പുകൾ പൊട്ടിച്ചുകൊണ്ട് ആ കനേഡിയൻ ട്രാൻസ്ഫോർമറുകൾ തകർത്തത് എന്നാരെങ്കിലും പറഞ്ഞാൽ നമ്മുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്നിപ്പോൾ കേരളത്തിൽ ഉടനീളം സ്ഥാപിക്കുവാൻ കരുതിയിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ അഴിമതിക്കുരുക്കിൽ പെട്ടപ്പോൾ അത് രാഷ്ട്രീയബന്ധുക്കളുടെ അടുത്തേക്ക് തിരിഞ്ഞപ്പോൾ താനൂരിലുണ്ടായ ബോട്ടപകടം ആരെങ്കിലും കൂട്ടിവായിച്ചാൽ അതൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ല എന്നതും അത് സാധാരണക്കാരന്റെ സാധാരണ ബുദ്ധിയിൽ തെളിയും എന്നതും ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസുകാർ മനസിലാക്കിയാൽ നന്നായിരുന്നു.

ഏതച്ഛൻ വന്നാലും കേട് അമ്മക്ക് തന്നെ:

രിച്ചവർക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ദാസനും ഇനിയെങ്കിലും രാഷ്ട്രീയക്കാർ പുകമറകൾ അവസാനിപ്പിക്കണം എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും

Advertisment