Advertisment

ആഗോള കത്തോലിക്ക സഭയില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത ലോക പ്രവാസി അഭയാര്‍ത്ഥിദിനം ന്യൂഡല്‍ഹി തിരുഹൃദയ ദൈവാലയത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: ആഗോള കത്തോലിക്ക സഭയില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത ലോക പ്രവാസി അഭയാര്‍ത്ഥിദിനം ഇന്ത്യയിലെ വിവിധ കത്തോലിക്കാ ദൈവാലയങ്ങളില്‍ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ 26 -ാം തീയതി ആചരിച്ചു.

ന്യൂഡല്‍ഹിയിലെ തിരുഹൃദയ ദൈവാലയത്തില്‍ സിസിബിഐയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കും, മറ്റു ചടങ്ങുകള്‍ക്കും ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ മുഖ്യ കാര്‍മ്മികനായി.

ഫ്രാന്‍സിസ് പാപ്പയുടെ ' Towards an ever wider we ' എന്ന സന്ദേശം ഉദ്ധരിച്ചുകൊണ്ട് സഭ സമൂഹത്തില്‍ ഐക്യത്തിന്‍റെ അടയാളമായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പ്രത്യേകിച്ച് ദരിദ്രരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത് സഭയുടെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്വമാണ്. മനുഷ്യരുടെ ഇടയില്‍ മതിലുകള്‍ സൃഷ്ടിക്കുകയല്ല സ്നേഹത്തിന്‍റെ പാലങ്ങള്‍ നിര്‍മ്മിക്കപ്പെടണം. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സഭയ്ക്കും സമൂഹത്തിനും കൂടുതല്‍ കടമയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ലോക പ്രവാസി അഭയാര്‍ത്ഥി ദിനത്തില്‍ പ്രവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സംഗമം നാളെ 10 മണി മുതല്‍ ദൈവാലയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. അഡ്വ. സി. റാണി, ഫാ. ജെയിസണ്‍ വടശ്ശേരി, ഫാ. ലോറന്‍സ്, ചന്ദ്രശേഖര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

delhi news
Advertisment