Advertisment

ദിൽഷാദ് ഗാർഡൻ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്തായുടെ ഇടയ സന്ദർശനം ആരംഭിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: ദിൽഷാദ് ഗാർഡൻ സെന്‍റ്  ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഫരീദാബാദ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്തായുടെ ഒരാഴ്ച നീണ്ടനിൽക്കുന്ന ഇടയസന്ദർശനം ആരംഭിച്ചു.

സെപ്റ്റംബർ 27 തിങ്കളാഴ്ച രാവിലെ വികാരി ഫാ. മാർട്ടിൻ പാലമറ്റം, ഫാ. എബിൻ കുന്നപ്പിള്ളിൽ, കൈകാരന്മാരായ ബെന്നിചാക്കോ, ഷാജി എം ജോസഫ്, സിസ്റ്റേഴ്സ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്ന് മെത്രാപ്പോലീത്തായെ സ്വീകരിച്ചു. വികാരി ഫാ. മാർട്ടിൻ പാലമറ്റം അഭിവന്ദ്യപിതാവിനും, കൂരിയ മെമ്പേഴ്സിനും സ്വാഗതം ആശംസിച്ചു.

തുടർന്ന് ദൈവാലയത്തിൽ മെത്രാപ്പോലിത്തായുടെ നേതൃത്വത്തിൽ ചെറിയ പ്രാർത്ഥനയും നടന്നു. ഫരീദാബാദ് രൂപതാവികാരി ജനറാൾ മോൺ .ജോസ് ഓടനാട്ട്, ചാൻസലർ ഫാ. ജോയ്സൺ പുതുശ്ശേരി എന്നിവരും പങ്കെടുത്തു.

ഡൽഹിയിലെ സീറോമലബാർ സമൂഹത്തിന്റെ ആദ്യ നാളുകൾ മുതൽ വളരെ സജീവമായ ഇടവക കൂട്ടായ്മയാണ് ദിൽഷാദ് ഗാർഡൻ സെന്റ് ഫ്രാൻസിസ് അസീസി. 28 കുടുംബ കൂട്ടായ്മകളിൽ ആയി 420 കുടുംബങ്ങൾ ഇടവകയിൽ ഉണ്ട്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇടയസന്ദർശനത്തിന്റെ ആദ്യദിവസം തന്നെ മെത്രാപ്പോലീത്താ, സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ദേവാലയം, സെന്‍റ് മേരീസ് സിറിയൻ യാക്കോബിറ്റ് ദേവാലയം, മദർതെരേസ കോൺവെന്റ് എന്നിവ സന്ദർശിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ സെന്റ് സെബാസ്ററ്യൻ സ്ലാറ്റിൻ ദേവാലയം, സെന്റ് ആന്റണീസ് മലങ്കര ദേവാലയം എന്നിവ സന്ദർശിക്കും. വൈകുന്നേരങ്ങളിൽ പിതാവ് വിവിധ കുടുംബ കൂട്ടായ്മകൾ സന്ദർശിക്കുകയും, പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്യും.

ഒക്ടോബർ 3 ഞായറാഴ്ച വൈകിട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പണവും, തുടർന്ന് നടക്കുന്ന കലാവിരുന്നോടുകൂടി ഇടയസന്ദർശനം അവസാനിക്കും.

delhi news
Advertisment