Advertisment

ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ വാർഷികാഘോഷം ഒക്ടോബര്‍ 3 ന്

New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹി മലയാളി വിശ്വകർമ്മ സഭ (വിശ്വം) യുടെ ഈ വർഷത്തെ വാർഷികാഘോഷം ഒരു കുടുംബസംഗമമായി ആചരിക്കുവാൻ തീരുമാനിച്ചു. എല്ലാ വർഷവും വിശ്വകർമ്മ പൂജ, ഓണസദ്യ, പൊതുസമ്മേളനം, കലാപരിപാടികൾ തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വാർഷികാഘോഷം നടത്തിയിരുന്നത്.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ഹാളിൽ പരിപാടികൾ നടത്തുന്നതിന്റെ പരിമിതികളെ പരിഗണിച്ചുകൊണ്ട് 2021 ഒക്ടോബർ 3-നു ഹൌസ് ഖാസ് ഡിസ്ട്രിക്ട് പാർക്കിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഒരു കുടുംബസംഗമം നടത്താനാണ് തീരുമാനം.

അന്നേദിവസം 5 മുതൽ 10 വരെയും 12 ക്ലാസ്സിലെയും 2020-21 വർഷത്തിൽ ഏറ്റവും ഉയർന്ന മാർക്കു കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

കൂടാതെ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തും. വിജയി ആകുന്നയാൾക്ക് 1001/- രൂപ സമ്മാനമായി നൽകും. കുടുംബസംഗമത്തിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും ഫ്രീ ലഞ്ച് വിതരണവും നടത്തുന്നതാണെന്ന് ജനറൽ സെക്രട്ടറി പി കെ രവീന്ദ്രൻ അറിയിച്ചു.

delhi news
Advertisment