Advertisment

ഡ‍ല്‍ഹി രോഹിണി വി. പാദ്രേ പിയോ ഇടവകയിൽ വി. പാദ്രേ പിയോയുടെയും പരി. ജപമാല റാണിയുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ആഘോഷിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: രോഹിണി വി. പാദ്രേ പിയോ ഇടവകയിൽ വി. പാദ്രേ പിയോയുടെയും പരി. ജപമാല റാണിയുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ആഘോഷിച്ചു

സെപ്റ്റംബർ 23 ന് വി. പാദ്രേ പിയോയുടെ തിരുന്നാൾ ദിവസം ആരംഭിച്ച തിരുന്നാൾ ഒക്ടോബർ 3 -ാം തിയതി ഞായറാഴ്ച ആഘോഷപൂർവ്വമായ തിരുക്കർമ്മങ്ങളോടും ഊട്ട് നേർച്ചയോടും കൂടെ സമാപിച്ചു.

എല്ലാദിവസവും വ്യത്യസ്ത വൈദികർ വന്നു ദിവ്യബലിയും നൊവേനയും ലദീഞ്ഞും അർപ്പിച്ചു പ്രാർത്ഥിച്ചു. ഒക്ടോബർ 1 -ാം തിയതി മോൻസിഞ്ഞോർ ജോസഫ് ഓടനാട്ട് അച്ചൻ തിരുന്നാൾ കൊടിയേറ്റ് നടത്തി.

എല്ലാ വർഷത്തെയും പോലെ തിരുന്നാൾ പ്രദക്ഷിണം നടത്താൻ സാധിച്ചില്ല എങ്കിലും അത്യാഘോഷപൂർവ്വം തിരുന്നാൾ കൊണ്ടാടാനും അനുഗ്രഹങ്ങൾ നേടിയെടുക്കുവാനും വി. പാദ്രേ പിയോയുടെ മാധ്യസ്ഥതയൽ സാധിച്ചു.

രോഹിണി വി. പാദ്രേ പിയോ ഇടവകയുടെ ഐക്യവും നിശ്ചയദാർഢ്യവും വിളിച്ചോതുന്ന, നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു മികച്ച അവസരം ആയിരുന്നു ഈ തിരുന്നാൾ മഹോത്സവം എന്നതിന് തർക്കമില്ല. എല്ലാവർക്കും വി. പാദ്രേ പിയോയുടെ മാധ്യസ്ഥതയാൽ അനുഗ്രഹങ്ങളും കൃപകളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

delhi news
Advertisment