Advertisment

ഗുഡ്‌ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസസ് നൈന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ മലയാളം വിഭാഗം സീനിയര്‍ ലാംഗ്വേജ് സ്പെഷ്യലിസ്റ്റായി ആറ് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ പി.വി ജോസഫ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസസ്സ് നൈന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ മലയാളം വിഭാഗം സീനിയര്‍ ലാംഗ്വേജ് സ്പെഷ്യലിസ്റ്റായി ആറ് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ പി.വി. ജോസഫ് ഔദ്യോഗിക സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.

വെബ്ബ്സൈറ്റുകളും മൊബൈല്‍ ആപ്പുകളും പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നായ പ്രോസസ്സ് നൈന്‍ ടെക്നോളജീസില്‍ 2015സെപ്റ്റംബറിലാണ് ചേര്‍ന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, പേടിഎം, ബജാജ് ഫൈനാന്‍സ്, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ഫ്ലിപ്കാര്‍ട്ട്, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഡിഷ് ടിവി എന്നിങ്ങനെ പൊതുമേഖലയിലെയും, സ്വകാര്യമേഖലയിലെയും നിരവധിപ്രമുഖ കമ്പനികളുടെ വെബ്ബ്സൈറ്റുകളും ആപ്പുകളും മലയാളത്തിലേക്ക് ലോക്കലൈസ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

മാനേജ്മെന്‍റും സ്റ്റാഫും സെപ്റ്റംബര്‍ 30 ന് വെര്‍ച്വല്‍ മീറ്റിംഗിലൂടെ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഡല്‍ഹിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജോസഫ് ആകാശവാണിയുടെ ഡല്‍ഹി നിലയത്തില്‍ 20 വര്‍ഷത്തിലേറെ മലയാളം ന്യൂസ് റീഡറായി പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് മലയാളം വിഭാഗം തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ സജീവമായപ്പോഴാണ് ഗുഡ്ഗാവിലെ കമ്പനിയില്‍ ചേര്‍ന്നത്.

Advertisment