Advertisment

നഴ്സുമാരാൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാതിനിധ്യം ഡൽഹി നഴ്സിംഗ് കൗൺസിലിൽ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഐപിഎൻഎ ഡൽഹി ഹൈ കോടതിയിൽ

New Update

publive-image

ഡല്‍ഹി: ഡൽഹി നഴ്സിംഗ് കൗൺസിലിൽ ആക്റ്റീവ് രെജിസ്ട്രേഷൻ ഉള്ള മുഴുവൻ നഴ്സുമാർക്കും വോട്ടവകാശം നൽകികൊണ്ടുള്ള ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ഡൽഹി ഹൈ കോടതിയെ സമീപിച്ചു.

ഡൽഹി നഴ്സിംഗ് കൌൺസിൽ ആക്ട് -1997 -ൽ ഇതിന് ആവശ്യമായ ഭേദഗതികൾ നടത്തി പരിഷ്കരിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. വർഷാവർഷം കൗൺസിലിന്റെ വരവ് - ചിലവ് കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുക, കൗൺസിലിനെ ആശ്രയിക്കുന്നവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നി ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അസോസിയേഷനായി അഡ്വ.റോബിൻ രാജു, അഡ്വ. ജോയൽ ജോസഫ് എന്നിവർ കോടതിയിൽ ഹാജരാകും.

delhi news
Advertisment