Advertisment

ഡല്‍ഹിയിലെ പ്രമുഖ രക്‌തദാന സംഘടനയായ ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരള പ്രതിസന്ധിയില്‍. കോവിഡ് ഭീതിയില്‍ പലരും ഹോസ്പിറ്റലിൽ പോയി പ്ലേറ്റ്ലെറ്റ്‌ നൽകാൻ തയ്യാറാകാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു

New Update

publive-image

ഡല്‍ഹി: ഡൽഹിയിൽ ഡെങ്കി പനി വ്യാപിക്കുമ്പോൾ പ്രമുഖ രക്‌തദാന സംഘടനയായ ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരള ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. മലയാളികളും അന്യ സംസ്ഥാനക്കാരും ആയ രോഗികളുടെ ബന്ധുക്കൾ ആണ് ദിവസേന പ്ലേറ്റ്ലെറ്റിനായി ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരളയെ സമീപിക്കുന്നത്.

കോവിഡ് ഭീതി കാരണം പലരും ഹോസ്പിറ്റലിൽ പോയി പ്ലേറ്റ്ലെറ്റ്‌ നൽകാൻ തയ്യാറാകാത്തത്

പ്രതിസന്ധി വർധിപ്പിക്കുന്നു. പലർക്കും രക്‌തദാനത്തിന്റെയും പ്ളേറ്റ്ലെറ്റ്‌ ദാനത്തിന്റെയും പ്രാധാന്യം മനസിലാക്കാൻ സാധിക്കാത്തതിനാൽ ഇവരെ ബോധവത്കരിക്കാൻ സംഘടന ഉടൻ തന്നെ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തയ്യാറാവുകയാണെന്ന് ചെയർമാൻ അനിൽ റ്റി.കെ പറഞ്ഞു.

delhi news
Advertisment