Advertisment

ഡൽഹിയിൽ ഡെങ്കി പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ രക്‌ത ദാന സംഘടനകള്‍ പ്രതിസന്ധിയില്‍. കോവിഡ് ഭീതി മൂലം ആളുകള്‍ ആശുപത്രിയിലെത്തിയുള്ള രക്തദാനത്തിന് മടിക്കുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു

New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹിയിൽ ഡെങ്കി പനി വ്യാപിക്കുമ്പോൾ പ്രമുഖ രക്‌ത ദാന സംഘടനകൾ ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. മലയാളികളുടെയും അന്യ സംസ്ഥാനകാരുടെയും രോഗികളുടെ ബന്ധുക്കളാണ് ദിവസേന പ്ലേറ്റ്ലെറ്റിനായി ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരളയെ സമീപിക്കുന്നത്.

കോവിഡ് ഭീതി കാരണം പലരും ഹോസ്പിറ്റലിൽ പോയി പ്ലേറ്റ്ലെറ്റ്‌ നൽകാൻ തയ്യാർ ആകാത്തത് കൂടുതൽ പ്രതിസന്ധി വർധിപ്പിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രബുദ്ധരും മാനുഷിക മൂല്യങ്ങൾക്ക് എപ്പോഴും മുൻതൂക്കം നൾകുന്ന മലയാളികൾ കഴിയുന്നതും പെട്ടന്ന് മുന്നോട്ട് വരണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രക്‌തവും പ്ളേറ്റ്ലെറ്റും ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപെടാൻ അഭ്യർത്ഥിക്കുന്നു.

അനിൽ ടി.കെ (ചെയർമാൻ) - 99992 87100, കൃഷ്ണ കുമാർ (ജനറൽ സെക്രട്ടറി) - 8800552070.

delhi news
Advertisment