New Update
Advertisment
ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14 വെള്ളിയാഴ്ച അരങ്ങേറും. ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ കാർമ്മികത്വത്തിൽ നിർമ്മാല്യ ദർശനത്തിനു ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. അഷ്ടാഭിഷേകം, ഉഷപൂജ, ഉച്ചപൂജ എന്നിവ പ്രധാന പരിപാടികളാണ്.
വൈകുന്നേരം നിറപറ സമർപ്പണം, മഹാദീപാരാധന, ദീപക്കാഴ്ച മകരവിളക്ക് ദർശനം എന്നിവയാണ് വൈകുന്നേരത്തെ പ്രധാന ചടങ്ങുകൾ. 7 മണി മുതൽ ഗുഡ്ഗാവ് അയ്യപ്പ ഭജന സമിതി അവതരിപ്പിക്കുന്ന ഭജന തുടർന്ന് അത്താഴപൂജ, ഹരിവരാസനത്തോടെ ചടങ്ങുകൾ സമാപിക്കും. പ്രസാദ വിതരണവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്കും വഴിപാടുകൾ ബുക്ക് ചെയ്യുവാനും 01244004479, 09311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.