ചെയർമാൻ ഉണ്ണികൃഷ്ണൻ എസ്, സെക്രട്ടറി ജയകുമാർ സി
ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ദ്വാരക ഏരിയക്ക് പുതിയ സാരഥികൾ സ്ഥാനമേറ്റു. ഏരിയ ചെയർമാൻ വി കെ ബാലന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ സാരഥികളെ തെരെഞ്ഞെടുത്തത്. യോഗത്തിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെജെ ടോണി, ഏരിയ സെക്രട്ടറി ടിബി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പുതിയ സാരഥികളായി ചെയർമാൻ ഉണ്ണികൃഷ്ണൻ എസ്, വൈസ് ചെയർമാൻ എൻഎ മാധവൻ, സെക്രട്ടറി ജയകുമാർ സി, ജോയിന്റ് സെക്രട്ടറിമാർ ഇപി പദ്‌മജൻ, എം ശശിധരൻ, ഖജാൻജി സണ്ണി തോമസ്, ജോയിന്റ് ട്രെഷറർ കെകെ പദ്‌മനാഭൻ, ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കൂടാതെ വനിതാ വിഭാഗം കൺവീനറായി ഗീതാ ചന്ദ്രനെയും ജോയിന്റ് കൺവീനർമാരായി അനിത പ്രസാദ്, മേരി ഷിജി കെജെ എന്നിവരെയും തെഞ്ഞെടുത്തു.