ഡിഎംഎ ജനക് പുരി ഏരിയ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി:നവമാധ്യമങ്ങളുടെ സഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്ത ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന നമ്മുടെ സമൂഹത്തിൽ കുട്ടികളെ കുറ്റകൃത്യങ്ങളിലേക്കും മറ്റു ദൂഷ്യതലങ്ങളിലേക്കും വലിച്ചിഴക്കുന്ന സാമൂഹികദ്രോഹികളുടെ കടന്നുകയറ്റം വളരെയധികം കൂടിയിരിക്കുന്ന ഈ സമയത്ത് സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ബോധവാൻമാരാക്കുന്നതിനുവേണ്ടി ഡിഎംഎ ജനക് പുരി ഏരിയ മലയാള ഭാഷാ പഠന കേന്ദ്രവും കനൽ ഇന്ത്യ കളക്റ്റീവുമായി ചേർന്ന് 'സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വേണ്ടിയുള്ള സൈബർ നിയമങ്ങൾ' എന്ന വിഷയത്തിൽ അഡ്വ. ശാരി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

പ്രസ്തുത ക്ലാസ്സിൽ സൈബർ പിന്തുടരൽ, ഉപദ്രവിക്കൽ, ട്രോളിംഗ്, ഹാക്കിങ്‌, അപകീർത്തിപ്പെടുത്തൽ, ആൾമാറാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങളെപ്പറ്റിയും അങ്ങനെയുള്ളവരിൽ നിന്നും അകലം പാലിക്കാനും അവയിൽ അകപ്പെടാതിരിക്കാനും കുട്ടികൾക്കും മുതിർന്നവർക്കും ബോധവൽക്കരണ ക്ലാസിലൂടെ മനസിലാക്കിക്കൊടുത്തു.

ജസ്റ്റിൻ, ഉല്ലാസ് ജോസഫ്, വർഗീസ് പി മാമ്മൻ, സുശീൽ, രജിത ടീച്ചർ തുടങ്ങിയവരും സംസാരിച്ചു.

Advertisment