ഭാഷ ഇല്ലെങ്കിൽ മലയാളി ഇല്ല - എം മുകുന്ദൻ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഡല്‍ഹി:ഭാഷയിലാണ് നമ്മൾ ജീവിക്കുന്നത്. ഭാഷ ഇല്ലെങ്കിൽ നമ്മൾ ഇല്ല. ഭാഷ നമ്മുടെ ജീവൻ തന്നെയാണ്. അതുകൊണ്ട് തന്നെ ഭാഷ സംരക്ഷിക്കാൻ, അത് നിലനിർത്താൻ നമ്മൾ പ്രതിജ്ഞ ബദ്ധരാണ്. മലയാള ഭാഷ പ്രാദേശിക പ്രയോഗങ്ങളാൽ സമ്പുഷ്ടമാണ്. അത്തരം ശൈലികൾ നമ്മൾ ഭാഷയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

പ്രവാസികളായ മലയാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഭാഷാ പ്രതിജ്ഞ ചെല്ലിക്കൊണ്ട് നടത്തിയ ലോക മാതൃ ഭാഷാദിനാചരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ കഥാകരൻ.

publive-image

തുടർന്ന് അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആയ വായനപ്പുരയിൽ അംഗങ്ങൾ പങ്കുവെയ്ക്കുന്ന കഥകളും കവിതകളും മറ്റു ആനുകാലികങ്ങളും കോർത്തിണക്കികൊണ്ട് ശ്രീ സുശീൽ കെ സി തയ്യാറാക്കിയ അക്ഷരക്കൂട്ടം എന്ന ഇ-മാഗസിൻ പ്രസ്തുത ചടങ്ങിൽ വെച്ച് എം മുകുന്ദൻ പ്രകാശനം ചെയ്തു.

ചടങ്ങിൽ ഇ മാധവൻ (പ്രശസ്ത കവി ഇടശ്ശേരിയുടെ മകൻ) മുഖ്യാതിഥി ആയിരുന്നു. ഇടശ്ശേരിയെയും പൂതപ്പാട്ടിനെപറ്റിയും അദ്ദേഹം വാചാലനായി. ചടങ്ങിൽ അംബിക ടീച്ചർ അധ്യക്ഷത വഹിച്ച് സംസാരിച്ചു. ഡോ. മിനി പ്രസാദ്, ഡോ. രതി മേനോൻ, ശശികുമാർ, ടീച്ചർമാരായ ഹിത സുനിൽ, പ്രിയ മുരളി, ജെസ്ന, വിനീത് പി സേതു തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് വായനപ്പുര അംഗങ്ങളായ നാരായണൻ ഭട്ടതിരി, ഗീത കൃഷ്ണൻ, മുക്ത വാര്യർ, കീർത്തി ഉണ്ണി, ഇന്ദുലേഖ ആർ വാസുദേവൻ, ശാലി ഗംഗാധരൻ, രാധ എന്നിവർ അവതരിപ്പിച്ച പരിപാടികൾ ചടങ്ങിന്റെ മാറ്റ് കൂട്ടി.

Advertisment