/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ന്യൂ ഡൽഹി:ഡൽഹി മലയാളി അസോസിയേഷൻ ലജ്‌പത് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ കേരള ഭക്ഷ്യമേള 2022 ഫെബ്രുവരി 27 ഞായറാഴ്ച്ച രാവിലെ 11 മണി മുതൽ സാദിഖ് നഗറിൽ അരങ്ങേറും. എംസിഡി സ്‌കൂളിനു സമീപത്തെ പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ തനതു രുചിക്കൂട്ടിലുള്ള പ്രഥമൻ ഉൾപ്പെടെ സ്വാദിഷ്ടമായ നിരവധി വിഭവങ്ങൾ മിതമായ നിരക്കിൽ ആസ്വദിക്കുന്നതിനുള്ള സൗകര്യമാണ് ഭക്ഷണ പ്രേമികൾക്കായി സംഘാടകർ ഒരുക്കുന്നത്.