ഡൽഹി മലയാളി അസോസിയേഷൻ 2022-24 വർഷക്കാലത്തേക്കുള്ള ഭരണ സമിതി അധികാരം ഏറ്റെടുത്തു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി:ഡൽഹി മലയാളി അസോസിയേഷൻ 2022-24 വർഷക്കാലത്തേക്കുള്ള ഭരണ സമിതി അധികാരം ഏറ്റെടുത്തു. മാര്‍ച്ച് 16 ന് നടന്ന കേന്ദ്ര നിർവാഹക സമിതി യോഗത്തിൽ പ്രസിഡന്റ് കെ രഘുനാഥിന്റെ നേതൃത്വത്തിൽ ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയാണ് പുതിയ ഭരണ സമിതി ചുമതലയേറ്റത്. യോഗത്തിൽ വിവിധ ഏരിയാ പ്രതിനിധികൾ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ കെ ജി, ജനറൽ സെക്രട്ടറി ടോണി കെ ജെ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളിധരൻ, ട്രഷറർ മാത്യു ജോസ്, ഇന്റേണൽ ഓഡിറ്റർ കെ വി ബാബു, ജോയിന്റ് ഇന്റേണൽ ഓഡിറ്റർ ശ്രീമതി ലീന രമണൻ എന്നിവർ പ്രസംഗിച്ചു.

കലേഷ് ബാബു, ആർ ജി കുറുപ്പ്, ആർ എം എസ് നായർ, എൻ സി ഷാജി, ബിജു ജോസഫ്, ജയകുമാർ ഡി, അജിത് കുമാർ എസ്, എൻ വിനോദ് കുമാർ, സുജ രാജേന്ദ്രൻ, അനില ഷാജി, നളിനി മോഹൻ എന്നീ നിർവ്വാഹക സമിതി അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. അത്താഴ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.

Advertisment