/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ന്യൂ ഡൽഹി: ഡ്രാഗൺ ബോട്ട് & ട്രഡീഷണൽ സ്പോർട്ട്സ് അസോസിയേഷൻ ഓഫ് ഡൽഹിയുടെ ഭാരവാഹികളായി അജയ് കുമാർ വറ്റ്സ് (പ്രസിഡൻറ്), കെ വി രാജു (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി നാരായൺ ലാൽമീണ വൈസ് പ്രസിഡന്റായും ഡോ ആൻറണി തോമസ്, ഫിലിപ്പ് മാത്യു, പദ്മകുമാർ എന്നിവർ ജോയിൻറ് സെക്രട്ടറിമാരായും വികാസ് കുമാർ ട്രഷററായും ചന്ദ്രബോസ് ജോയിൻറ് ട്രഷററായും അഡ്വ വിനോഷ് ലീഗൽ അഡ്വൈസറായും കുമാരി സന്ധ്യ, ജയേഷ് ബാലൻ, വിഭീഷ്, ദിലീപ് കുമാർ പി.ടി, എസ് രഞ്ജിത് കുമാർ, ജോസ്മോൻ ബേബി, രാധാകൃഷ്ണ കമ്മത്ത് എന്നിവർ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
2022 സെപ്തംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കുള്ള ഇന്ത്യൻ ടീം സെക്ഷനു വേണ്ടി ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ പുന്നമടക്കായലിൽ ഏപ്രിൽ 8, 9,10 തീയതികളിൽ സംഘടിപ്പിക്കുന്ന ഒൻപതാമത് ഓപ്പൺ നാഷണൽ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ ഡ്രാഗൺ ബോട്ട് & ട്രഡീഷണൽ സ്പോർട്ട്സ് അസോസിയേഷൻ ഓഫ് ഡൽഹിയുടെ നേതൃത്വത്തിൽ ഡൽഹി സംസ്ഥാന ടീം പങ്കെടുക്കും.
കൂടാതെ ഡൽഹി സർക്കാരിന്റെ ടൂറിസം, കായിക വകുപ്പുകളുടെ സഹായത്തോടെ യമുനാ നദിയിലെ വസീറാബാദ് തടയിണയിൽ ജലോത്സവം സംഘടിപ്പിക്കുവാനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് 9212337522, 9582579289 , 8010676759 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.