/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ന്യൂ ഡൽഹി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഓർമ്മ ശക്തിയുടെ മികവിലൂടെ ഇടം നേടി ഗ്രാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ സിദ്ധാർഥ് രാജേഷ് എന്ന കുരുന്നിനെ ഡൽഹി മലയാളി അസോസിയേഷന്റെ ജനക് പുരി ഏരിയ അനുമോദിച്ചു.
പിങ്ക് അപ്പാർട്മെന്റിൽ നടന്ന ചടങ്ങിൽ ഡിഎംഎ ജനക് പുരി ഏരിയ ഓഫീഷ്യേറ്റിങ് സെക്രട്ടറി ഉല്ലാസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഏരിയ ട്രെഷറർ കെ എൽ റെജിമോൻ, ജോയിന്റ് ട്രെഷറർ സി ഡി ജോസ്, ഇന്റെർണൽ ഓഡിറ്റർ ബി സജി, നിർവാഹക സമിതി അംഗം കെ സി സുശീൽ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ഡിഎംഎ ഏരിയ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കുരുന്നിന് ജനക് പുരി ഏരിയ ഫലകവും ചോക്ലേറ്റുകളും ചടങ്ങിൽ സമ്മാനിച്ചു. ഏരിയാ അംഗങ്ങളായ രാജേഷ് - ശ്രീലക്ഷ്‌മി ദമ്പതികളുടെ മകനാണ് കേവലം രണ്ടു വയസുകാരനായ സിദ്ധാർഥ്.