/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ഡല്‍ഹി:പിങ്ക് അപാർട്മെന്റ്, നസീർപുർ, ദ്വാരക സെക്ടർ 1എ യിൽ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ "പിങ്ക് മലയാളീസ് " ഏഷ്യ & ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ സിദ്ധാർഥ് രാജേഷിനെ അനുമോദിച്ചു.
പിങ്ക് അപാർട്മെന്റിൽ താമസിക്കുന്ന രാജേഷ് ശ്രീലക്ഷ്മി ദമ്പതികളുടെ മകനാണ് 2 വയസ്സ് പ്രായമുള്ള സിദ്ധാർഥ്. പിങ്ക് അപാർട്മെന്റിൽ സംഘടിപ്പിച്ച അനുമോദന സഭയിൽ മൊമെൻണ്ടോയും മധുരവും നൽകി സിദ്ധാർഥിനെയും മാതാപിതാക്കളെയും അനുമോദിച്ചു.
ചടങ്ങിൽ സുശീൽ കെ.സി, മധുസൂദനൻ, രാജേഷ് പി ഡി തുടങ്ങിയവർ സംസാരിച്ചു. 5 മിനിറ്റ് 38 സെക്കൻഡിനുള്ളിൽ 49 മൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഓർത്ത് പറഞ്ഞുകൊണ്ടാണ് ഈ നേട്ടം 2 വയസ്സുകാരൻ കരസ്ഥമാക്കിയത്.
വിവിധ രാജ്യങ്ങളുടെ പതാകകളും നാൽപതോളം സാധാരണ മൃഗങ്ങളുടെ ശാസ്ത്രീയനാമവും അനായാസമായി ഓർമിച്ചെടുക്കാൻ കഴിയുന്ന ഈ കൊച്ചു മിടുക്കന് വിവിധതരം ദിനോസറുകളുടെ വർഗങ്ങളും തിരിച്ചറിയാൻ കഴിയും.