ഡല്‍ഹി രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഡല്‍ഹി: രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാവീർ എൻക്ലേവ് പിങ്ക് അപ്പാർട്മെന്റിലെ ശിവ ശക്തി അമ്പലത്തിൽ വെച്ച് വിഷു ആഘോഷിച്ചു. ബാലഗോകുലം ഡൽഹി എൻസിആർ അദ്ധ്യക്ഷൻ പി.കെ സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വളർന്നു വരുന്ന പുതു തലമുറയ്ക്ക് നമ്മളുടെ സംസ്കാരം പകർന്നു നൽകുന്നതിൽ ഇതുപോലെയുള്ള ആഘോഷങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് രാധാമാധവം ബാലഗോകുലം 2020-21 കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സുശീൽ തയ്യാറാക്കിയ ഡിജിറ്റൽ വാർഷികപതിപ്പ് "ഉറവ" പ്രകാശനം ചെയ്തു.

publive-image

ദക്ഷിണ മദ്ധ്യ മേഖല പൊതുകാര്യദർശി യു.ടി പ്രകാശ്, സുശീൽ കെ.സി തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ഗോകുലാംഗം മധു വല്യമ്പത്‌ എല്ലാവർക്കും വിഷു കൈനീട്ടം നൽകി. തുടർന്ന് ഗോകുലാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.

Advertisment