/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ പുതിയ സംരംഭമായ നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന ഡിഎംഎ മംഗല്യ ഭാഗ്യയിലേക്ക് സഹായ വാഗ്‌ദാനവുമായി ഗോകുലം ഗോപാലനും.
എല്ലാ വർഷവും ഒരു കുട്ടിയുടെ മംഗല്യം നടത്തുന്നതിനാവശ്യമായ തുക നൽകാമെന്ന് അദ്ദേഹം പറഞ്ഞു. ആർകെ പുരത്തെ കേരളാ സ്‌കൂളിൽ നടന്ന ഡിഎംഎയുടെ സ്ഥാപക ദിനാഘോഷ ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി.യുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജി സി ഹരിശങ്കർ മുഖ്യാതിഥിയായിരുന്നു.
ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ഉപദേശക സമിതി അംഗം ബാബു പണിക്കർ, മലബാർ ഗോൾഡ് & ഡയമണ്ട്സ് നോർത്ത് ഇന്ത്യൻ ഹെഡ് എൻ കെ ജിഷാദ്, ആഘോഷക്കമ്മിറ്റി കൺവീനറും വൈസ് പ്രസിഡൻറുമായ രഘുനാഥൻ നായർ കെജി, ജനറൽ സെക്രട്ടറി ടോണി കെജെ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളിധരൻ, ട്രഷറാർ മാത്യു ജോസ്, ജോയിൻ്റ് ട്രഷറാർ പിഎൻ ഷാജി, ഇൻ്റേണൽ ഓഡിറ്റർ കെവി ബാബു, ജോയിൻറ് ഇൻ്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.
ഈ വർഷത്തെ ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്‌കാരം എ ടി സൈനുദിനും ഡിഎംഎ വിശിഷ്ട സേവാ പുരസ്‌കാരം അനിതാ കലേഷ് ബാബുവിനും ചടങ്ങിൽ സമ്മാനിച്ചു.
വാദ്യ പ്രവീൺ കലാശ്രീ ഡോ ചെറുതാഴം കുഞ്ഞിരാമൻ മാരാർ, ഓർമ്മ ശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ സിദ്ധാർത്ഥ് രാജേഷ്, അഖിലേന്ത്യാ തലത്തിൽ നടന്ന കഥകളി മത്സരത്തിൽ രണ്ടാം സ്ഥാനത്തിനർഹയായ ആദിത്യാ ആർ, മലയാളം മിഷൻ നടത്തിയ 'സുഗതാഞ്ജലി' കാവ്യാലാപനത്തിൽ വിജയികളായ അർച്ചനാ നായർ, ബർഖാ നായർ, സംഗീത-നൃത്താദ്ധ്യാപകരായ ബാലകൃഷ്‌ണ മാരാർ, ഡോ നിഷാ റാണി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഗുരു ബാലകൃഷ്‌ണ മാരാരുടേയും ഡോ നിഷാ റാണിയുടേയും സംഘങ്ങൾ അവതരിപ്പിച്ച സംഗീത-നൃത്ത സായാഹ്നം ആഘോഷ പരിപാടികൾക്ക് മികവുറ്റതാക്കി. സ്‌നേഹവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.
പരിപാടികൾ "> എന്ന യുട്യൂബ് ലിങ്കിൽ ലഭ്യമാണ്.