ഡിഎംഎ ജനക്പുരി ഏരിയ അനുസ്മരണം യോഗം സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡിഎംഎ ജനക്പുരി ഏരിയ മുൻ ചെയർമാൻ പത്മകുമാരൻ നായരുടെ നിര്യാണത്തിൽ അനുശോചനവും മുൻ സെക്രട്ടറി ജോർജ് ജോസഫിൻ്റെ (ജോസ് കാപ്പിൽ) ഒന്നാം ചരമ വാർഷിക അനുസ്മരണവും സംഘടിപ്പിച്ചു.

പുഷ്മാല്യങ്ങൾ ചാർത്തിയ ഇരുവരുടെയും ഛായാചിത്രങ്ങൾക്കു മുന്നിൽ കുടുബാംഗങ്ങൾ ദീപം തെളിയിച്ച ശേഷം സന്നിഹിതരായവർ പുഷ്പാർപ്പണവും നടത്തി.

ജനക്പുരി ഏരിയ ഓഫീസിൽ ചേർന്ന യോഗത്തിൽ ഒഫീഷ്യേറ്റിംഗ് സെക്രട്ടറി ഉല്ലാസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കെജെ, കേന്ദ്ര നിർവ്വാഹക സമിതി അംഗംങ്ങളായ ബിജു ജോസഫ്, ആർഎംഎസ് നായർ, ഇന്ദിരാ പാർക്ക് പ്രധാൻ വീർപാൽ ഭാട്ടി, ഇക്‌ബാൽ സിംഗ്, സാബു ശാമുവേൽ, റെജിമോൻ കെഎൽ, സജി ബി, സുശീൽ കെസി എന്നിവർ സംസാരിച്ചു.

Advertisment