നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല മെയ് 29 ന്

author-image
nidheesh kumar
Updated On
New Update

publive-image

പ്രതീകാത്മക ചിത്രം

Advertisment

ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ യശോധരൻ നായർ (9811219540), ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment