ഡൽഹി ശ്രീനാരായണ കേന്ദ്രത്തിന് പുതിയ സാരഥികൾ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി:ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ മെയ് 29-നു നടന്ന വാർഷിക പൊതു യോഗത്തിൽ 2022-2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റ്: മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി ദിനപ്പത്രത്തിന്റെ സ്പെഷ്യൽ കറസ്പോണ്ടൻറുമായ എൻ അശോകൻ, വൈസ് പ്രസിഡന്റുമാരായി ജി ശിവശങ്കരൻ, എ കെ ഭാസ്കരൻ, ജനറൽ സെക്രട്ടറി: എൻ ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി: അഡ്വ ഷൈൻ പി ശശിധർ, ട്രഷറർ: കെ സുന്ദരേശൻ, ഇൻ്റേണൽ ഓഡിറ്റർ: ബി വിശ്വംഭരൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

കൂടാതെ നിർവ്വാഹക സമിതി അംഗങ്ങളായി അഡ്വ കെ എൻ ഭാർഗവൻ, കെ എൻ കുമാരൻ, മണിധരൻ, ജി തുളസിധരൻ, എം എൽ ഭോജൻ, സി കെ ചന്ദ്രൻ, എസ് പ്രകാശ്, വാസവൻ കുന്നപ്പറ്റ, സി കൃഷ്ണകുമാർ, വി എസ് സുരേഷ്, ജയപ്രകാശ്, പ്രകാശ് മാധവൻ, ഒ എസ് ബിജു, അംബികാ ബിനു ദാസ്, സതി സുനിൽ എന്നിവരെയും തിരഞ്ഞെടുത്തു.

അഡ്വ ഗിരീഷ് കുമാർ ആയിരുന്നു വരണാധികാരി. ഉച്ചക്ക് ഒരു മണി മുതൽ 3:30 വരെ ദ്വാരക സെക്ടർ 7-ലെ ശ്രീ നാരായണ ആത്മീയ-സാംസ്കാരിക കേന്ദ്രത്തിലായിരുന്നു വാർഷിക പൊതുയോഗത്തിനു ശേഷം തിരഞ്ഞെടുപ്പ് നടന്നത്.

Advertisment