ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഇനി കൽപ്പ വൃക്ഷവും

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ നട്ടു നനച്ച കേരളത്തിന്റെ കൽപ്പ വൃക്ഷവും ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയ അങ്കണത്തിൽ ഇനി വളരും.

പ്രസിഡന്റ് കെ രഘുനാഥിന്റെയും ജനറൽ സെക്രട്ടറി ടോണി കെ.ജെ യുടെയും ആഭിമുഖ്യത്തിൽ ചാണകപ്പൊടിയും വെള്ളവുമൊക്കെ മിശ്രിതമാക്കി തൂവിയ തടത്തിലാണ് തെങ്ങിൻ തൈ നട്ടത്. ഡൽഹിയിലെ കാലാവസ്ഥ തെങ്ങു വളരാൻ അനുയോജ്യമാണോയെന്നതിൽ ആശങ്കയുണ്ടെന്ന് ഡിഎംഎയുടെ മുതിർന്ന പ്രവർത്തകനായ ആർ.ജി കുറുപ്പ് പറഞ്ഞു.

വൈസ് പ്രസിഡന്റ്മാരായ മണികണ്ഠൻ കെ.വി, രാഘുനാഥൻ നായർ കെ ജി, ട്രെഷറർ ജോസ് മാത്യു, ജോയിന്റ് ട്രെഷറർ പി.എൻ ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ബിജു ജോസഫ്, സുജാ രാജേന്ദ്രൻ, അനിലാ ഷാജി, നളിനി മോഹൻ, മാനേജർ ജോണി മത്തായി എന്നിവർ പങ്കെടുത്തു.

Advertisment