Advertisment

ഇന്ത്യയെ അറിഞ്ഞ ജോഡോ യാത്ര; മരിച്ചാലും മരിക്കാത്ത ആവേശം - മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്

New Update

publive-image

Advertisment

മുംബൈ: "ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം" എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര

കന്യാകുമാരിയിൽനിന്ന് തുടങ്ങി 4080 കിലോമീറ്ററുകൾ പിന്നിട്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി അവസാനിച്ചപ്പോൾ പലരും ഉയർത്തുന്ന ചോദ്യം മാണ് എന്തു നേടി എന്നത് ....

മഹാരാഷ്ട്രയിൽ ഭാരത് ജോഡോ യാത്രയിൽ ഭാഗമാകുവാൻ കഴിഞ്ഞതു കൊണ്ടുതന്നെ അതിനുള്ള ഉത്തരങ്ങൾ പറയുവാൻ ഞങ്ങളെ പോലുളള പതിനായിരങ്ങൾക്ക് കഴിയും. രണ്ടായിരത്തി ഇരുപത്തിരണ്ട്, സെപ്റ്റബർ 7 ന് കന്യാകുമാരിയിൽ നിന്നും തുടങ്ങിയ ഭാരത് ജോഡോ യാത്ര രണ്ടു മാസത്തിനു ശേഷം മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ ദെൽഗൂരിൽ എത്തുന്നു.

അന്നുമുതൽ യാത്രയുടെ ഒപ്പം 14 ദിവസം ഈ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിൽ യാത്ര അവസാനിക്കുന്നതു വരെ പങ്കാളിയായി. ഏതാണ്ട് 350 കിലോമീറ്റർ ! ഒന്നാം ദിവസം കാൽപാദങ്ങൾ പൊട്ടിത്തുടങ്ങി.. നടക്കുവാൻ ബുദ്ധിമുട്ടായി, പിന്നിട് അതൊ രാവേശമായി മാറി. കന്യാകുമാരി മുതൽ നടക്കുന്നവരെ കാണുബോൾ ആ വേശം ഇരട്ടിച്ചു.

എങ്ങനെയും യാത്ര പൂർണ്ണമാക്കും എന്ന് പ്രതിജ്ഞ എടുത്തു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതും ഈ ചരിത്ര യാത്രയിൽ രാഹുൽജിയുടെ കൂടെ നടക്കുവാനും സംവദിക്കാനും കഴിഞ്ഞത് എന്റെ പൊതുപ്രവർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്.

ഭാരതത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി യാത്രതിരിച്ചപ്പോൾ ഇന്ത്യൻ ജനത ആ ആശയത്തെ ഹൃദയത്തിലേറ്റി. തമിഴ്നാട്ടിൽ നിന്ന് തുടങ്ങി കേരളവും കർണ്ണാടകയും തെലുങ്കാനയും ആന്ധ്രയും കഴിഞ്ഞാണ് മഹാരാഷ്ടയിൽ എത്തിയത് .തുടർച്ചയായ നടത്തം രാഹുൽ ജിയെ ഒട്ടും തളർത്തിയില്ല മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. അതു തന്നെയാണ് യാത്ര അവസാനിച്ചപ്പോൾ കാശ്മീരിലും കണ്ടത് ...

ഭാരാത് ജോഡോയെ ഒരു സാധാരണ ഉള്ള രാഷ്ട്രീയ യാത്രയായി കാണുവാൻ കഴിയില്ല. ആർജ്ജവത്തോടെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു യാത്ര. ഇത് ഒരു രാഷ്ട്രീയ നാടക യാത്ര അല്ലന്ന് നിസ്സംശയം പറയുവാൻ കഴിയും. എതിരാളികൾ അതുകൊണ്ടു തന്നെ നിശബ്ദരായിമാറി. ബി.ജെ പി യുടെ വാട്ട്സാപ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിർമിച്ചു വിടുന്ന ശരങ്ങൾ ഒന്നും യാത്രയുടെ എഴയലത്തു പോലും എത്തിയില്ല.

രാഹുൽ ഗാന്ധി എന്ന അജയ്യനായ നേതാവ് ഇന്ത്യയുടെ ജനഹൃദയങ്ങൾ കീഴടക്കി യാത്ര കാശ്മീരിൽ അവ സാനിപ്പിക്കുക തന്നെ ചെയ്തു. അത് ഇന്ത്യയിൽ വലിയ തുടർ ചലനങ്ങൾ സൃഷ്ടിക്കും. യഥാർഥ ജനാധിപത്യത്തെ പുനരാനയിക്കും.

കോരിച്ചൊരിയുന്ന മഴയത്തും മഞ്ഞത്തും, ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ... സാധാരണക്കാരിൽ സാധാരക്കാരെ ആലിംഗനം ചെയ്യുന്ന ചിത്രം ... മഞ്ഞും വെയിലും വകവയ്ക്കാതെ. അദ്ദേഹത്തെ ഒരു നോക്ക് കാണുവാനും കേൾക്കുവാനും കാത്തിരിക്കുന്ന പതിനായിരങ്ങൾ ... ഇതൊക്കെ ആർക്കാണ് മറക്കാൻ കഴിയുക?

യാത്ര കടന്നുപോകുന്ന വഴികളിൽ കാത്തു നിൽക്കുന്ന ശാരീരിക വെല്ലുവിളി നേരിടുന്നവർ. മരത്തിനു മുകളിൽ കയറി ഒരു നോക്ക് കാണുവാൻ ആഗ്രഹിക്കുന്നവർ. ഇതൊക്കെ മതി ഈ യാത്രയെ മനസ്സിലാക്കുവാൽ. പൊതുയോഗങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു. ശേഗാവിൽ മാത്രം മുന്നരലക്ഷത്തിൽ പരം ഒനങ്ങൾ പങ്കെടുത്തു.

ഈക്യാമ്പയിനിനോടുള്ള പൊതുജനങ്ങളുടെ പ്രതികരണത്തില്‍ മാറ്റം വരുന്നത് ഇപ്പോള്‍ പ്രകടമാണ്. വളരെ ചെറിയ മട്ടിലുള്ള തുടക്കമായിരുന്നു ഭാരത് ജോഡോ യാത്രയുടേത് കേരളത്തിൽ എത്തിയപ്പോൾ ആവേശം ഇരട്ടിച്ചു.. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്നും യാത്ര തുടങ്ങിയപ്പോള്‍ ഈ യാത്രയെക്കുറിച്ചുള്ള വിമർശനങ്ങളും മുന്‍വിധിയും നമ്മൾ കണ്ടതാണ് ചാനൽ ചർച്ചകളിലൂടെ യാത്രയുടെ വിമർശനങ്ങൾ തുടർന്നു ..

ഈ യാത്ര എന്തിനുവേണ്ടിയാണെന്ന് പലർക്കും അറിയില്ലായിരുന്നു. ‘ഈ കോണ്‍ഗ്രസ് നേതാക്കളൊക്കെ ഇങ്ങനെ നടക്കുമോ? രാഹുല്‍ ഗാന്ധി യാത്രയില്‍ വല്ലപ്പോഴുമായി ചേരുകയാണോ ചെയ്യുക ? 3500 ൽ അധികം യാത്ര വണ്ടിയിലാണോ അതോ രാഹുൽ ജീ യാത്ര ഉടനീളം നടക്കുന്നുണ്ടോ ? എന്നൊക്കെ ചോദിച്ചവരുണ്ട്.

യാത്ര എന്തുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പോകുന്നില്ലത്. ചോദിക്കുന്നവരുണ്ട് അവർ ഇന്ത്യയുടെ ഭുപടം ഒന്ന് എടുത്തു നോക്കണം എന്നിട്ട് പറയുക കന്യാകുമാരി മുതൽ കാശ്മീർ വരെ എങ്ങനെ അഞ്ചുമാസം തുടർച്ചയായി കാൽനടയായി എല്ലാ ദിവസവും നടന്ന് എത്തുമെന്ന് ...

ഭാരത് ജോഡോ യാത്രയിൽ പതിനാലു ദിവസം കൂടെ നടന്നപ്പോൾത്തന്നെ ചില കാര്യങ്ങൾ എനിക്കു ബോധ്യം വന്നു. ഇത് ഇന്ത്യൻ ജനതയുടെയാകെ മനസുമാറ്റുമോ എന്ന് പറയാനാകില്ല. പക്ഷേ ഇതിനോടകം തന്നെ മാറ്റം കൊണ്ടു വരുവാൻ, യാത്രയ്ക്ക് കഴിഞ്ഞുവെന്ന്. നിസ്സംശയം പറയുവാൻ കഴിയും. ഭാരത് ജോഡോ യാത്ര ഒരു സാധാരണ രാഷ്ട്രീയ നാടകമല്ല അതിന് പല കാരണങ്ങള്‍ ഉണ്ട്.

ഏറെക്കാലത്തിന് ശേഷം ഇത് ആദ്യമായാണ് കോൺഗ്രസ് എന്ന മുഖ്യ ദേശീയ പ്രതിപക്ഷം ഇത്തരത്തിൽ ഒരു യാത്ര നടത്തുന്നതും സ്വന്തമായി അജണ്ട നിര്‍ണയിച്ച് മറ്റുള്ളവരെ ഒപ്പം നിർത്തുവാൻ ശ്രമിക്കുന്നതും. ഇത് ഭാരതീയ ജനതാ പാര്‍ട്ടിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു.

രാജ്യത്തെ മുസ്ലിം ബുദ്ധിജീവികളുമായി ആര്‍എസ്എസ് സംവാദത്തിന് ശ്രമിക്കുന്നു എന്നതും തൊഴിലില്ലായ്മയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും അസമത്വത്തെക്കുറിച്ചും സംസാരിക്കാന്‍ മുതിരുന്നു എന്നതും യാത്ര തുടങ്ങി ഒരുമാസത്തിനകം തന്നെ സംഭവിച്ചത് തീര്‍ത്തും യാദൃച്ഛികമല്ല.

ഇതൊരു പദയാത്രയാണ്,. ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരിക വൈവിധ്യങ്ങൾ മനസ്സിലാക്കി മാറ്റം ആനയിക്കാൻ കെല്പുള്ള രാഷ്ട്രീയ ദൗത്യവും മുന്നേറ്റവുമാണ്. യാത്രയക്കിടെ വിവിധ ഭാഷാ ,വേഷ, സംസ്കാരങ്ങൾ ഉള്ള നിരവധി പേരുമായി സംവദിക്കാനായി.

ഒരു പദയാത്രയ്ക്ക് ഒട്ടേറെ പ്രയാസങ്ങളും അതിന്റെ ബോധ്യങ്ങളെ ഉൾകൊണ്ടു കൊണ്ട് മുന്നോട്ടു നയിക്കുവാനുള്ള ഇച്ഛാശക്തിയും ആർജിക്കുവാൻ കഴിയും. ഇതിനു മുൻപ് ഇന്ത്യ സാക്ഷ്യംവഹിച്ച നൂറുകണക്കിന് സാമൂഹിക-രാഷ്ട്രീയ യാത്രകള്‍ അങ്ങനെയാണ്. ഒരു യാത്ര, നടക്കുന്ന ആളും അതിന് സാക്ഷികളാകുന്നവരും തമ്മിലുള്ള വേര്‍തിരിവില്ലാതാക്കുന്നുണ്ട് രാഹുൽ ജീയുടെ യാത്ര അത് ഉദ്ദേശിച്ച ഫലം നേടി കഴിഞ്ഞു. രാഹുൽ ജീയെ വേട്ടയാടിയവരും എതിർത്തവരും ഇന്ന് മനസ്താപിക്കുന്നു. ഒരോ ദിവസവും ഈ യാത്രയില്‍ ആയിരങ്ങൾ പങ്കാളികളാവുന്നു.

യാത്ര കോൺഗ്രസ് ഉദയപൂർ നവ് സങ്കൽപ് ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനപ്രകാരം സംഘടിപ്പിച്ച ഒരു ജനക്കൂട്ടം മാത്രമല്ല . ഈ യാത്രയിലെ ഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിലെ നേതാക്കൻമാരോ കൂട്ടിക്കൊണ്ടുവന്നവരാണ്എന്നതില്‍ സംശയമില്ല. പക്ഷേ, അഞ്ച് സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ ആയിരകണക്കിന്ന് പദയാത്രികർ പല പല സംഘടനകളിൽ നിന്നും കൂടെ ചേരുന്നുണ്ട്.

അവർ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം സഞ്ചരിച്ചപ്പോള്‍ കോൺഗ്രസ് ഉയർത്തിയ മുദ്രാവാക്യം ആവർത്തിക്കുകയാണ് ഈ യാത്ര ജനങ്ങൾക്ക് അത്രകണ്ട് പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ടന്നതിൽ ഒട്ടും സംശയമില്ല. ഈ യാത്രയില്‍ നേരിട്ട് പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് അപ്പുറത്ത് അംഗീകാരത്തിന്റെയും പിന്തുണയുടേയും വിശാലമായൊരു വലയം വേറെയുണ്ട്. അതുകൊണ്ടാണ് ഈ യാത്രയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങളും പരാജയപ്പെട്ടുപോവുകയാണ്.

ഈ യാത്ര മതനിരപേക്ഷതയെക്കുറിച്ച് മാത്രമല്ല. ഈ കാലം ആവശ്യപ്പെടുന്ന പലതരത്തിലുള്ള ഐക്യപ്പെടലുകളെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുകയും സമ്പദ് വ്യവസ്ഥയുടെ ഏറ്റവും രൂക്ഷമായ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതലമൊരുക്കുകയും ചെയ്യുന്നുണ്ട്. മതപരവും ഭാഷാപരവും ജാതീയവുമായ ബഹുവിധ വിഭജനങ്ങള്‍ക്കപ്പുറത്തുള്ള ഐക്യപ്പെടലിന്റെ ആവശ്യകതയെക്കുറിച്ച് അതിസാധാരാണമായ ഒരു പ്രസംഗം മാത്രമാണ് രാഹുല്‍ ഗാന്ധി എല്ലാ ദിവസവും ചെയ്യുന്നത്.

നരേന്ദ്ര മോഡി സര്‍ക്കാരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ജാതി മത വിദ്വേഷത്തെക്കുറിച്ചും മാത്രമൊതുങ്ങുന്നില്ല. തൊഴിലില്ലായ്മ, പണപ്പെരുപ്പം, നോട്ടുനിരോധനം, ജി.എസ്.ടി, പൊതുവായ ഭരണപരാജയം എന്നിവ അദ്ദേഹം തുടര്‍ച്ചയായും ശക്തമായും ഉയര്‍ത്തിക്കൊണ്ടുവന്നു.

കേന്ദ്ര സർക്കാർ ചങ്ങാത്ത മുതലാളിത്തത്തെ നേരിട്ട് എതിര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം, ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയിൽ നിന്നോ നേതാവില്‍നിന്നോ നാളിഇതുവരെഉണ്ടായിട്ടില്ല.

ഈ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റേ മാത്രം യാത്രയല്ല. ഒട്ടേറെ ജനകീയ പ്രസ്ഥാനങ്ങളും സംഘടനകളും ബുദ്ധിജീവികളും മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസുമായി ഒട്ടും അടുപ്പമില്ലാതിരുന്ന ഒട്ടേറെപ്പേരും പങ്കെടുക്കുന്ന യാത്രയാണിത്.

മുമ്പ് സാധാരണ നിലയില്‍ രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ലാത്തവരും കോണ്‍ഗ്രസിനെ ശക്തമായി എത്തിർത്തവരും പിന്തുണക്കാത്തവരുമായ ഒട്ടേറെപ്പേര്‍ ഇത്തവണ പരസ്യപിന്തുണയുമായി രംഗത്തുണ്ട്. ഇത് ഭാരത് ജോഡോ എന്ന ആശയത്തോടുള്ള പിന്തുണയും രാഹുൽ ഗാന്ധി എന്ന നേതാവിൽ അർപ്പിക്കുന്ന വിശ്വാസവും അംഗീകാരവുമാണ്. ഒരു തരംഗമായി ഭാരത് ജോഡോയാത്ര കാശ്മീരിൽ അവസാനിക്കുക തന്നെ ചെയ്തു.

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മഹത്തായ ആശയം സാക്ഷാത്കരിക്കപ്പെട്ടെ ഇന്ത്യയെ രക്ഷിക്കാൻ , ഇന്ത്യൻ ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരിച്ചു വരവ് അത്യാവശ്യമാണ്. ആ സുദിനം ഇങ്ങെത്താറായി. ജയ് ഹിന്ദ്.

Advertisment