Advertisment

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വേൾഡ് മലയാളീ കൌൺസിൽ ഗുജറാത്ത് പ്രൊവിൻസ് വൃക്ഷത്തൈ നട്ടു പിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേൾഡ് മലയാളീ കൌൺസിൽ ഗുജറാത്ത് പ്രൊവിൻസ് വൃക്ഷത്തൈ നട്ടു പിടിപ്പിക്കൽ പ്രോഗ്രാം നടത്തി. വഡോദരയിൽ മോഹൻ നായരുടെ നേതൃത്വത്തിലും അഹമ്മദാബാദിൽ എ എം രാജന്റെ നേതൃത്വത്തിലുമാണ് പരിപാടികള്‍ നടന്നത്.

തീരദേശ ഗ്രാമങ്ങളിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി വേൾഡ് മലയാളി കൗൺസിൽ നാല്പതോളം തീരദേശ ഗ്രാമങ്ങളിലെ പതിനായിരം കുടുംബങ്ങളിൽ സമുദ്രതീര സംരക്ഷണ സന്ദേശം എത്തിക്കുന്നതിനും, ഖരമാലിന്യം കടലിൽ എത്താതിരിക്കാനുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും വിഭാവനം ചെയ്യുന്ന പദ്ധതിയും ഇന്ത്യ റീജിയൻ്റെ നേതൃത്വത്തിൽ ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും വീട്ടമ്മമാർക്കും പരിശീലനം നൽകുക, തീരദേശത്തിന് അനുയോജ്യമായ ഫല വൃക്ഷതൈ നടുക തുടങ്ങിയ പ്രവർത്തനങ്ങളും വേൾഡ് മലയാളീ കൌൺസിൽ ഇന്ത്യ റീജിയൻ വഴി നടക്കുകയാണെന്നും ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ അറിയിച്ചു.

Advertisment