ദുബൈ: 370,399 ഓഹരികള്‍ക്ക് അഡീഷണല്‍/എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങ് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ നിയന്ത്രണത്തിലുള്ള ഉം അൽ ഖുവൈൻ കോപ്. റീട്ടെയില്‍ വ്യാപാരരംഗത്ത് നിക്ഷേപം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, സെപ്തംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍ ഉം അൽ ഖുവൈൻ എമിറേറ്റിലെ പാസ്‌പോര്‍ട്ടുള്ള സ്വദേശികള്‍ക്ക് വേണ്ടിയാണ് പുതിയ അവസരം ഒരുക്കുന്നത്.
ഉം അൽ ഖുവൈൻ അല്‍ അറബി കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനത്തുള്ള AAFAQ ഇസ്ലാമിക് ഫിനാന്‍സ് വഴിയാകും സബ്‌സ്‌ക്രിപ്ഷന്‍ അനുവദിക്കുക.
എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈപ്പര്‍മാര്‍ക്കറ്റ്, കടകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന റെസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി മൂലധം സ്വരൂപിക്കുകയാണ് അഡീഷണല്‍/എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉം അൽ ഖുവൈൻ കോപ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ നാസ്സര്‍ അല്‍ തലായ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ മിതമായ വിലയ്ക്ക് നല്‍കുന്നതിനായാണ് ഉം അൽ ഖുവൈൻ കോഓപ്പറേറ്റീവ് സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങിലൂടെ മൂലധനം വര്‍ധിക്കും. ഗുണഫലം ഉയര്‍ത്തുക, നിക്ഷേപത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക, അന്താരാഷ്ട്ര നിലവാരമുള്ള വ്യത്യസ്തങ്ങളായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, സമൂഹത്തിലെ ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നിവയാണ് ഇതിലൂടെ സാധ്യമാകുന്നത്.
ഇതിന് പുറമെ മികച്ച ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് പിന്തുണ നല്‍കാനും സാധിക്കും. അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങ് പൂര്‍ത്തിയാകുന്നതോടെ മൂലധനം അഞ്ച് കോടി ദിര്‍ഹമായി ഉയരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക വിപണിയില്‍, പ്രത്യേകിച്ച റീട്ടെയില്‍, മാനേജ്‌മെന്റ്, കോഓപ്പറേറ്റീവുകള്‍, കൊമേഴ്‌സ്യല്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള മേഖലകളില്‍ യൂണിയന്‍ കോപിന് കഴിവും വൈദഗ്ധ്യവുമുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു.
കോഓപ്പറേറ്റീവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ യൂണിയന്‍ കോപിന്റെ മുമ്പത്തെ പ്രവര്‍ത്തന പരിചയം വലിയ വിജയമായി മാറിയിട്ടുണ്ടെന്നും സമയബന്ധിതനമായി തന്നെ ലക്ഷ്യങ്ങള്‍ നേടാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണ്.
ഉം അൽ ഖുവൈനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഏറ്റവും നല്ല, നിലവാരമുള്ള സേവനങ്ങള്‍ മിതമായ വിലയില്‍ നല്‍കുകയാണ് ഉദ്ദേശ്യമെന്ന് യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി.
അല്‍ അറബി കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനത്ത് നിന്ന് നിശ്ചിത കാലയളവില്‍ സ്വദേശികള്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം. കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ 500 ഷെയറുകളാണ്. ഇതിന്റെ തുക അംഗീകൃത ബാങ്ക് ചെക്ക് വഴിയോ യോഗ്യരായ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടോ ഈടാക്കും.
വന്‍ തുക സമ്മാനമായി ലഭിച്ചിട്ടും അത് കൈയില്‍ ലഭിക്കാതിരിക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനിലെ ഒരു യുവതി കടന്ന് പോയി കൊണ്ടിരിക്കുന്നത്. എല്ലെ ബെല്‍ എന്ന യുവതിക്ക് നാഷണല്‍ ലോട്ടറിയുടെ 70 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചിരുന്നു. അതായത് ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ എല്ലെ ബെല്ലിന് ഇതില്‍ നിന്ന് മുഴുവന്‍ രൂപയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് എല്ലെ ബെല്ലിന് തന്റെ മുഴുവന്‍ സമ്മാനത്തുക […]
കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി […]
ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിൻ്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 4 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിൻ്റെ പീഠാനുഭവം ധ്യാനിച്ച് കാനന […]
പാലക്കാട്: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ സമ്മാനിച്ചു. കമ്പനിയുടെ ഫിലോസഫിയുടെ അവിഭാജ്യഘടകമായ, സമൂഹ്യ സുരക്ഷയിലും ക്ഷേമത്തിലുമുള്ള ഇൻഡസ് ടവേഴ്‌സിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ സിഎസ്ആര്‍ സംരംഭം. ആംബുലൻസ് വാനിന്റെ ഉദ്ഘാടനം, പാലക്കാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. പെരുമണ്ണൂർ തൃത്താല പ്രദേശത്തെ ആവശ്യാനുസൃതമായ ഇടങ്ങളില്‍ മികച്ച ആരോഗ്യ […]
യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്‍ക്കാരിന്റെ ഉപദേശകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ അഡാപ്‌റ്റേഷന്‍ പ്ലാനുകളുടെ തയ്യാറെടുപ്പുകള്‍ സിസിസി അവലോകനം ചെയ്യുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]
കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]
കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]
പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]
കൈവ്: കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]